HOW TO CALCULATE INCOME TAX-2014-15 FIN YEAR

2 min read






C1ick Here to Download

35008





അടിമുടി പരിഷ്കരിച്ച ECTAX- Malayalam-2015 ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ (Tow in one Income tax calculator ) Financial year 2014-15 വര്‍ഷത്തെക്കുള്ളതാണ്.  UGC വിഭാഗത്തിലുള്ളവര്‍ക്കും, മറ്റു സ്കൂള്‍ ഹയര്‍സെക്കന്‍ഡറി ഗവര്‍മെന്റ്- അര്‍ദ്ധ ഗവര്‍മെന്റ് വിഭാഗക്കാര്‍ക്കും അനുയോജ്യമായിരിക്കും. ഡൌണ്‍ലോഡ് ചെയ്യാനുള്ള മുകളില്‍  കാണുന്ന ചുവന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ SAVE  FILE or OPEN file എന്ന വിന്‍ഡോ കണ്ടാല്‍ SAVE  FILE എന്ന ഓപ്ഷന്‍ തന്നെ തെരഞ്ഞടുക്കുക.
ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പലപ്പോഴും അത് കിട്ടിയിരിക്കുന്നത് ZIP format ല്‍ ആയിരിക്കും. അത്തരം സാഹചര്യത്തില്‍ അത് right click ചെയ്ത് EXTRACT HERE എന്നതില്‍ ക്ലിക്ക് ചെയ്ത് UNZIP ചെയ്യാം. തുടര്‍ന്ന്‍ ഒരു പുതിയ foldar പ്രത്യക്ഷപ്പെടും. ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന excel file നമ്മുടെ ഉപയോഗത്തിന് പാകമായിരിക്കും.
താങ്കളുടെ അഭിപ്രായങ്ങള്‍ 9947009559 എന്ന നമ്പറിലോ  babuvadukkumchery@gmail.com എന്ന വിലാസത്തിലോ നല്‍കുക


If you are searching for an INCOME TAX ESITMATOR (2014-15), just click on the below link
താങ്കള്ഒരു an INCOME TAX ESITMATOR (2014-15) ആണ് ഡൌണ്ലോഡ് ചെയ്യാന്ഉദ്ദേശിച്ചത് എങ്കില്ചുവടെ കാണുന്ന ലിങ്കില്ക്ലിക്ക്


CLICK TO DOWNLOAD INCOME TAX ESTIMATOR 2014-15 FY

HOW TO CALCULATE INCOME TAX-2014-15




ലോനപ്പന്‍മാഷ്‌ടെ പുസ്തകം [വരുമാന നികുതി കണക്കാക്കാം(2014-15)]
മാഷ് അങ്ങനെയാ കൃസ്തുമസ് പരീക്ഷേടെ അവധി കഴിഞ്ഞ്‌ തിരിച്ചു വന്നാപ്പിന്നെ ആകെ ഒരു വെപ്രാളമാ. പണ്ടും ദാക്ഷായണിടീച്ചര്‍ അത് ശ്രദ്ധിക്കാറുണ്ട്. പിള്ളാരുടെ ശാക്തീകരണപ്രക്രിയയില്‍ അതുവരെ കണ്ടിരുന്ന ഉത്സാഹമൊന്നും പിന്നീടങ്ങോട്ട് കാണില്ല.  “എന്താ മാഷേ, .. കാര്യം പറ ..” ഒരു പുസ്തകത്തില്‍ മാഷെന്തോ കണക്കു കൂട്ടുകയാ. ടീച്ചര്‍ തിരക്കിയത് മാഷ്‌ കേട്ടെങ്കിലും പുള്ളിക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല.  ടീച്ചേര്‍സ് ട്രെയിനിംഗ് കഴിഞ്ഞപ്പോ കിട്ടിയ പുതിയ വല്ല പഠനതന്ത്രവും പയറ്റിനോക്കുന്നതാണോ ? ഒന്നു നോക്കിക്കളയാം, എച്ച്.എം ആകുമ്പോ എല്ലാത്തിലും ഒരു കണ്ണുവേണമല്ലോ. ദാക്ഷായണിടീച്ചര്‍ മാഷ്ടെ പുറകില്‍ ചെന്നു നിപ്പായി. വെട്ടിയും തിരുത്തിയും കൂട്ടിയും കുറച്ചും ആകെ  അലങ്കോലമായിരുന്നു പുസ്തകം. ടീച്ചറുടെ ഒരുമ്പെട്ടുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍  സംഗതി ഇടങ്ങേറായി മാഷിനു തോന്നി. അങ്കലാപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് മാഷെണീറ്റു. “ടീച്ചറേ, നേരത്തെ തന്നെ കാര്യങ്ങള്‍ ഒന്നു പ്ലാന്‍ ചെയ്തു വക്കുന്നത് നല്ലതാ. ഇത്തവണ ഇന്‍കംടാക്സ് ന്റെ കാര്യത്തില് കാര്യായ മറികള് ഉണ്ടത്രേ.. ഞാന്‍ എന്തായാലും ഫെബ്രുവരീലിക്ക് നീട്ടി വയ്ക്കണില്ല.” ലോനപ്പന്‍ നായരങ്ങനെയാ കാര്യങ്ങള് അങ്ങനെ നീട്ടിക്കൊണ്ടോണ സ്വഭാവം പണ്ടേ ഇല്ല. പിള്ളാരുടെ കാര്യത്തിലായാലും തുടക്കം മുതലേ ശ്രദ്ധ വേണം എന്നതാ മാഷ്ടെ പക്ഷം.
“തുടക്കം മാംഗല്യം തന്തുനാനേനാ..  പന്നെ ജീവിതം തുന്തനാനേനാ...” 
എന്നാണല്ലോ മഹാകവിയും പറഞ്ഞിട്ടുള്ളത്.
മുകളില്‍ വിസ്തരിച്ചത് നടന്ന കഥയല്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ഡിസംബര്‍ മാസം കഴിഞ്ഞു പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആവേശത്തിമിര്‍പ്പിനിടെ അല്‍പ്പം ആകുലതയോടെ ഇടയ്ക്കിടെ തികട്ടിവന്നു അസ്വസ്ഥത സൃഷ്ടിക്കാറുള്ള ഒന്നാണ് വരുമാന നികുതി (Income Tax)കണക്കാക്കല്‍. വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷയെ നേരിടാനായി കച്ച കെട്ടിയിറങ്ങുമ്പോള്‍ പ്രകടിപ്പിക്കുന്ന അതേ പിരിമുറുക്കവും അങ്കലാപ്പും ഈ ഘട്ടത്തില്‍ ശമ്പളവരുമാനക്കാരായ ജീവക്കാരും അദ്ധ്യാപകരും പ്രകടിപ്പിക്കാറുണ്ടെന്നത് പരമസത്യം  !
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ (2014-15) ആശ്വസിക്കാനുള്ള വക നല്‍കുന്ന ചില ആനുകൂല്യങ്ങളും ഇളവുകളും ഉള്ളതായി കാണാം.
(2014-15) ലെ പ്രധാന മാറ്റങ്ങള്‍/ആകര്‍ഷണങ്ങള്‍
1 . നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി 2 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി (60 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിക്ക് )
2. നിക്ഷേപങ്ങള്‍ക്കും മറ്റും നല്‍കുന്ന (Chapter VI- A) കിഴിവ് 1  ലക്ഷത്തില്‍ നിന്ന് 1 .5 ലക്ഷമായി ഉയര്‍ത്തി
3.  ഹൌസിംഗ് ലോണിന്റെ പലിശക്ക് നല്‍കിയിരുന്ന കിഴിവ് 1 .5  ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി [ 24(1)]
4. 01-04-13 നും 31-03-14 നും ഇടക്ക് 25 ലക്ഷം വരെയുള്ള  ഹൌസിംഗ് ലോണ്‍ എടുത്ത്, 40 ലക്ഷത്തില്‍ മേലെക്കയറാത്ത വീട് വാങ്ങിയര്‍ക്ക്, പലിശയടക്കുമ്പോള്‍  നിബന്ധനകള്‍ക്കു വിധേയമായി മേല്‍ പറഞ്ഞ ഇളവിന് പുറമേ 1 ലക്ഷം വരെ (80EE)  ഇളവിന്റെ  ആനുകൂല്യം ഈ വര്‍ഷവും ലഭിക്കും. (വിശദാംശങ്ങള്‍ ചുവടെ)
5. അഞ്ചു ലക്ഷം വരെ ടാകസബിള്‍ വരുമാനമുള്ളവര്‍ക്ക് (ടാക്സബിള്‍ വരുമാനത്തിന്റെ വിശദീകരണം ചുവടെ) നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നല്‍കിയിരുന്ന 2000 രൂപവരെയുള്ള റിബേറ്റ്  (Section 87A) ഈ വര്‍ഷവും കനിഞ്ഞു നല്‍കിയിട്ടുണ്ട്
5. 2012 ല്‍ ആവിഷരിച്ച രാജീവ്ഗാന്ധി Equity scheme (80CCG) പ്രകാരം “പുതു ചെറുകിട ഓഹരി  നിക്ഷേപകരെ” (New retail investors) പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഉപാധിയെന്ന നിലയില്‍ 50000 രൂപവരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍നിന്ന് കുറക്കാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നു (നിബന്ധനകള്‍ക്കു വിധേയമായി ഇതിനാല്‍ ഒരു വ്യക്തിക്ക് 80 c പ്രകാരമുള്ള നിക്ഷേപങ്ങളില്‍ ഒന്നര ലക്ഷത്തിനു പുറമേ 80CCG സ്കീമില്‍  50000 രൂപ വരെ  നിക്ഷേപിച്ച് നിഷേപത്തിന്റെ പകുതി വരുമാനത്തില്‍ ഇളവു നേടാം )
വിശദാംശങ്ങള്‍ മുഴുവന്‍ കാണാന്‍ (Updated 20-1-2015)










Click Here to Download

3948








IMPORTANT SOFTWARE LINKS  (മുന്‍ വര്‍ഷങ്ങളിലെ സോഫ്റ്റ്‌വെയര്‍ )

1.  INCOME TAX ESTIMATOR 2014-15  [REVISED] CLICK HERE TO DOWNLOAD  
3.  ECTAX-2014 MALAYALAM (2013-14 Financial year Tax calculator) CLICK HERE TO DOWNLOAD
4.  10E- RELIEF CALCULATOR (2013-14) CLICK HERE TO DOWNLOAD
5.  ECTAX 2013 MALAYALAM (2012-13 Financial year Tax calculator) CLICK HERE TO DOWNLOAD
6.   ECTAX 2012 MALAYALAM (2011-12 Financial year Tax calculator) CLICK HERE TO DOWNLOAD
8.  ROUNDING OF INCOME TAX (LINK TO OFFICIAL WEB) CLICK HERE TO VISIT INCOME TAX SITE

V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

You may like these posts

  • M K ARJUNAN MASTER - ONLINE MUSIC COMPETITION മലയാളികളുടെ മനസ്സില്‍ വസന്തവും വിരഹവും വിഷാദവും  വിരിയിച്ച മലയാള ചലചിത്ര സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്ററും അരങ്ങൊഴ…
  • C1ick Here to Download document.write(dsdlcounter(dsCounter)); അടിമുടി പരിഷ്കരിച്ച ECTAX- Malayalam-2015 ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ (Tow in one Incom…
  • നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാം ആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അ…
  • Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the fi…
  • Pay revision Arrear – നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാം എന്താണ് 10- E ഫോം ? ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ ക…
  • 2014-15 ജൂലൈ മാസത്തെ  പരിഷ്കരിച്ച budjet നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാസം തോറും നല്‍കേണ്ട നികുതിയില്‍ കാര്യമായ കുറവ് കണ്ടേക്കാം. പുതിയ INCOME TAX TDS ESTIMATOR ഡൌണ്‍ലോഡ് ചെയ…

2 comments

  1. 10 years
    Thanks for the list. You should always ping your blog every time you update if you want your blog to be truly successful.

    Income Tax Calculator Chennai
  2. 10 years
    Thanks for sharing a very interesting and informative information about Income Tax Returns. Today, Digital Signature make easy process and very convenient.

    Keep up sharing......:)

    Class 2 Digital Signature