Posts

WHAT IS MARGINAL RELIEF - INCOME RUPEES 10 BUT TAX RUPEES 20800 IS IT TURE ? - SECTION 115BAC(1A) EXPLANATION

3 min read

7,75,000 വരുമാനത്തിന് നികുതി പൂജ്യം, എന്നാൽ 7,75,010   ത്തിന് 20,800 രൂപ നികുതി നൽകണം” ഇത് നേരാണോ?


അതായത് 10 രൂപ വരുമാനത്തിന് 20800 രൂപ നികുതി !

വരുമാന നികുതി വകുപ്പ് ഈ സാമ്പത്തീക വർഷത്തേക്ക് (2024-25) ബാധകമാകും വിധം പരിഷ്കരിച്ച പുതിയ tax calculation (New Regime Sec115 BAC) പ്രകാരം ശമ്പളവരുമാനം 7,75,000 ത്തിന് ഉള്ളിൽ വരുന്ന സാഹചര്യത്തിൽ നയാ പൈസ പോലും നികുതി നൽകേണ്ടി വരുന്നില്ല. രണ്ടു പ്രധാന കാരണങ്ങളാലാണ് ഈ ആശ്വാസം അനുഭവിക്കാൻ കഴിയുന്നത്.

1.  ശമ്പളക്കാരന് വരുമാനത്തിൽ നിന്നു 75,000 രൂപ standard deduction എന്ന പേരിൽ കുറയ്ക്കാൻ കഴിയും. (New Regime )

2.  ഈ രീതിയിൽ, 7,75,000  ൽ നിന്നും 75,000 കുറക്കപ്പെട്ട 7 ലക്ഷം വരുമാനത്തിന് (taxable income) വാസ്തവത്തിൽ 20,000 രൂപ നികുതി ബാധകമെങ്കിലും മറ്റൊരു വകുപ്പായ 87-പ്രകാരം tax relief (പരമാവധി 25,000 രൂപ) ലഭിക്കുമെന്നതിനാൽ ‘തടി കേടാകാതെ’ നികുതിയുടെ ബാധ്യതയിൽ നിന്നും മുക്തി ലഭിക്കും

കാര്യങ്ങൾ ഈ നിലക്കാണെങ്കിലും  വരുമാനം 10 രൂപ കൂടി,  taxable income 7,00,010 (അതായത് gross സാലറി 7,75,010) ആയെന്നു കരുതുക സംഗതി ആകെ തകിടം മറിയും!  taxable income 7,00,000 വരെയുള്ളവർക്കേ 87-A tax relief ആയ 25,000 രൂപയുടെ ഇളവ് ലഭിക്കൂ. Taxable income 7,00,010 നു നികുതി 20,001 രൂപയാണ്, tax relief ആനുകൂല്യം Taxable income 7,00,000 നുമേൽ വരുമാനമുള്ളവർക്ക് ലഭ്യമല്ലാത്തതിനാൽനികുതി 20,001-0 അഥവാ, 20,001 രൂപ(education cess 4% ആയ 1,000 രൂപ ചേർത്ത് 20,800 ഉറുപ്പികനികുതി അടക്കണം ! അതായത് 10 രൂപ വരുമാനത്തിന് 20,800 ഉറുപ്പിക നികുതി !

ഭയപ്പെടേണ്ടാ, ഈ പ്രശ്നം മണത്തറിഞ്ഞ സാമ്പത്തിക വിദഗ്ദ്ധർ ഉളുക്കുചികിത്സയെന്നവണ്ണം പിന്നീട് ഇറക്കിയ amendment 115BAC(1A) പ്രകാരം [ഇതിനെ Marginal Relief ആനുകൂല്യം എന്നു വിശേഷിപ്പിക്കുന്നു], taxable income 7,00,000 രൂപക്കുമേലെ ചെറിയ തോതിൽ കൂടിയ വ്യക്തിക്കും Tax relief ആയ 25,000 രൂപയുടെ ഇളവ് നിബന്ധനക്കു വിധേയമായി ലഭിക്കും.

ഉദാഹരണ സഹിതം വ്യക്തമാക്കിയാൽ, ഒരുവന് taxable income 7,00,100 ആണെന്ന് കരുതുക. Tax rebate ലഭ്യമല്ലാത്തതിനാൽ amendment നു മുൻപ് നിർഭാഗ്യവാൻ നികുതി നൽകേണ്ട തുക 20,010 + 4% education cess (20,810 രൂപ) ആയിരുന്നു. അതായത്7 ലക്ഷത്തിനു മേൽ വെറും 100 രൂപ വരുമാനം വർദ്ധിച്ചപ്പോൾ, നികുതി പൂജ്യത്തിൽ നിന്ന് ഭയാനകമാകും വിധം 20,810 രൂപ ആകുക.  സാങ്കേതികമായി പറഞ്ഞാൽ വരുമാനത്തിന്റെ വർദ്ധനവിന്റെ  തുകയേക്കാൾ നികുതിയുടെ വർദ്ധനവിന്റെ തുക വരുന്ന സാഹചര്യം നില നിൽക്കുന്നു.  [*]. ഇത്തരം സാഹചര്യത്തിൽ നികുതി കണക്കാക്കുന്നത് ചുവടെ കാണും വിധമാണ്

Taxable income Rs

Tax Rs

ആദ്യ 7 ലക്ഷം വരുമാനത്തിന് 

0

[*] മേൽ സൂചനയിൽ പറയുന്ന സാഹചര്യമുള്ളതിനാൽ   

അടുത്ത 100 രൂപ വരുമാനത്തിന് 10% നികുതി കാണുന്നതിന് പകരംവർദ്ധിച്ച വരുമാനം (100) തന്നെ നികുതിയായി കണക്കാക്കുന്നു  

100

Cess 4%

4

Cess ഉൾപ്പെടെ മൊത്തം

104

New Regime option സ്വീകരിക്കുന്ന വ്യത്യസ്ത വരുമാനമുള്ള ആളുകൾക്ക്  Sec115 BAC (1A) പ്രകാരമുള്ള ഇളവ്കൂടെ പരിഗണിച്ചുകൊണ്ട് നികുതി എത്രയാകും എന്നു കാണിക്കുന്ന ഉദാഹരണ പട്ടിക ചുവടെ :

To those who read this in phone, Please hold the phone in landscape position to see the extreme right column of the table below

Sl No

Taxable Income

MARGINAL RELIEF APPLIED TAX

Tax ( including 4% cess on tax ) considering Sec115 BAC (1A)

TAX BEFORE MARGINAL RELIEF

Tax+ Cess before amendment

1

700000

0

0

2

701000

1000+40 = 1040

20904

3

705000

5000+200 = 5200

21320

4

710000

10000+400 = 10400

21840

5

715000

15000+600 = 15600

22360

6

720000

20000+800 = 20800

22880

മേൽ പട്ടിക പ്രകാരംക്രമ നമ്പർ 2 മുതൽ 6 വരെയുള്ള എല്ലാ സാഹചര്യങ്ങളിലും  Sec115 BAC (1A) amendment നെ പരിഗണിച്ചുകൊണ്ടുള്ള നികുതി കണക്ക് കൂട്ടൽ tax payer നു  ആദായകമാകുന്നു. 

ചുരുക്കി പറഞ്ഞാൽ 7,22,220 രൂപ വരെ വരുമാനമുള്ള (Taxable income ) സാഹചര്യത്തിൽ സാധാരണ നികുതി നിരക്കുകൾ ഉപയോഗിച്ച് കൊണ്ടുള്ള കണക്കുകൂട്ടലിന് പകരം amendment അനുസരിച്ച് നികുതി കുറച്ചുകൊണ്ടുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് ചുരുക്കം 

അടിക്കുറിപ്പ്

Sec115 BAC (1A) ആനുകൂല്യം Old Regime ഓപ്ഷൻ സ്വീകരിച്ചവർക്ക് അനുവദിക്കില്ല

Sec115 BAC (1A) ആനുകൂല്യം Marginal Relief ആനുകൂല്യം എന്ന പേരിൽ വിശേഷിപ്പിക്കുന്നു

7,22,220 രൂപയ്ക്ക് താഴെ taxable income ഉള്ളവർക്കേ ഫലത്തിൽ ഇതുകൊണ്ട് ആദായം ലഭിക്കൂ

taxable income എന്നത് ശമ്പള വരുമാനത്തിൽ നിന്ന് പരമാവധി 75,000 രൂപ വരെയുള്ള standard deduction കുറച്ച ശേഷമുള്ള തുകയാണ്

 CLICK HERE TO DOWNLOAD ECTAX 2025 TAX CALCULATOR WITH 10 E

You may like these posts

Post a Comment