Tax Tips


2017-18 ലെ വരുമാന നികുതി നിരക്കുകള്‍


  Ordinary Citizens
  Senior Citizens (60-79)
 Super Senior Citizens (above 80)
Upto Rs. 2,50,000 - Nil Upto Rs. 3,00,000 - Nil Upto Rs. 5,00,000 - Nil
2,50,000 To 5,00,000 - 5% 3,00,000 To 5,00,000 - 5% 5,00,000 To 10,00,000 - 20%
5,00,000 To 10,00,000-20% 5,00,000 To 10,00,000 - 20% Above 10,00,000 - 30%
Above 10,00,000 - 30% Above 10,00,000 - 30%


ഒരുവന്റെ ടാക്സബിള്‍ വരുമാനം 3.5 ലക്ഷം കടക്കാത്ത സാഹചര്യത്തില്‍ നികുതിയില്‍നിന്നും നേരിട്ട് പരമാവധി 2500 രൂപ വരെ കുറക്കാന്‍ 87-Aറിബേറ്റ് പ്രകാരം കഴിയും (ചുവടെ വിശദീകരണമുണ്ട് )

നികുതി സ്റെറെമെന്റ്റ് ന്റെ ഒരു കരടു രൂപം ചുവടെ കാണിച്ചിരിക്കുന്നു. അവയുടെ വിശദീകരണങ്ങളും താഴെ നല്‍കുന്നുണ്ട്.
Sl No
Particulars
Amount
1 SALARY INCOME (ശമ്പള രൂപത്തില്‍ എല്ലാ വരുമാനവും അടക്കം) xxxxx
2 LESS ALLOWANCE EXEMPTED xxxxx
3 LESS PROFESSION TAX XXXX
4 ADD OTHER INCOMES:
(Income from house property, Profits from business or earnings from Profession, Capital Gain, Other source Income.)
5 GROSS TOTAL INCOME (1-2-3+4)
6 LESS CHAPTER VI A DEDUCTIONS
1. 1.5 ലക്ഷം വരെ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളും ചെലവുകളും (80C, 80CCC, 80CCD വകുപ്പില്‍ വരുന്നവ)
2. 1.5 ലക്ഷം രൂപക്ക് മേലെ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളും ചെലവുകളും
xxxx
7 TOTAL INCOME OR TAXABLE INCOME (5-6) xxxx
8 INCOME TAX(Rebate, Relief, Cess എന്നിവയ്ക്ക് മുന്‍പ്) xxxx
9 LESS 87-A Rebate (3. 5 ലക്ഷം വരെ ടാക്സബിള്‍ വരുമാനമുള്ളവര്‍ക്ക് മാത്രം, പരമാവധി 2500 രൂപ) xxxx
10 Add Education Cess /Surcharge xxxx
11 Less 89(1) Relief for Arrears of salary xxxx
12 Total Tax due (8-9+10-11) xxxx
13 LESS TDS from salary (already deducted), Other income TDS xxxx
14 LESS ADVANCE TAX PAID (Tax paid directly through bank) xxxx
15 BALANCE OF TAX DUE (as TDS from February Salary) (12-13-14) xxxx


1. SALARY INCOME


ഇതില്‍ അടിസ്ഥാന ശമ്പളവും എല്ലാDA അടക്കമുള്ള എല്ലാവിധ അലവന്‍സുകള്‍, ലീവ് സറണ്ടര്‍, ഉത്സവ ബത്ത, ബോണസ്, പണമായി ലഭിച്ചതും PF ല്‍ ഉള്‍പ്പെടുത്തിയതുമായ വിധ കുടിശ്ശികകള്‍, ജീവനക്കാരന്റെ പേരില്‍ തൊഴില്‍ ദാദാവ്‌ അടച്ച NPS ഗഡുക്കള്‍, മറ്റു Perquisites എന്നിവ ഉള്‍പ്പെടുന്നു.

Medical reimbursement: ഒരു ജീവനക്കാരന് തന്‍റെയോ കുടുംബാങ്ങളുടെയോ പേരിലുള്ള ചികിത്സാ ചിലവ് വന്നതിനു മെഡിക്കല്‍ റീ ഇമ്പെഴ്സ്മെന്റ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നികുതി വിധേയമായേക്കാം.

ലളിതമായി പറഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നോ ലോക്കല്‍ അധോറിട്ടി നടത്തുന്ന ആശുപതിയില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട റീ ഇമ്പെഴ്സ്മെന്റ്റ് ആണെങ്കില്‍ പൂര്‍ണ്ണമായും നികുതി വിമുക്തമാണ്. അതുപോലെ ജീവനക്കാരന്റെ “മുതലാളി” നടത്തുന്ന ആശുപാത്രിയില്‍ നടന്ന ചികിത്സയുമായി ബന്ധപ്പെട്ടതാനെങ്കിലും, അതുപോലെ ജീവനക്കാരുടെ ചികിസ്തക്കായി പ്രത്യേകമായി സര്‍ക്കാര്‍ അംഗീകരിച്ച ആശുപത്രിയിലെ ചികിത്സക്കും പൂര്‍ണ്ണ ഇളവു ലഭിക്കും. അല്ലാത്തപക്ഷം പരമാവധി 15000 രൂപയാണ് ഇളവായി ലഭിക്കുക. അതിനു മുകളിലുള്ള തുക Perquisits എന്ന പേരില്‍ സാലറി വരുമാനമായി ഉള്‍പ്പെടുത്തണം. ഉദാ: 15700 രൂപയാണ് reimbursement എങ്കില്‍ 700 രൂപ വരുമാനമായി ഉള്‍പ്പെടുത്തണം, 12000 രൂപയാണ് reimbursement എങ്കില്‍ മുഴുവന്‍ തുകയും ഇളവായി ലഭിക്കും.

2. LESS ALLOWANCE EXEMPTED


ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന ചില അപൂര്‍വ്വം അലവന്‍സുകള്‍ക്ക് വരുമാനനികുതി ഇളവു നല്‍കുന്നുണ്ട്. അവ ചുവടെ :


നമ്പര്‍
അലവന്‍സ്
SEC
ഇളവ് കിട്ടുന്ന തുക
1
HRA
192

വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രംതാഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏറ്റവുംചെറിയ  തുക  ഏതാണോ, അത് കുറവ് ചെയ്യാം.
 • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം വാങ്ങിയ വീട്ടുവാടക ബത്ത
 • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ കൂടുതലായി  നല്‍കിയ വാടക
 • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക.
പലപ്പോഴും രണ്ടാമത് പറഞ്ഞ തുക പൂജ്യമായി വരും. ആ സാഹചര്യത്തില്‍ഇളവൊന്നുംലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ വാര്‍ഷീക ശമ്പളത്തിന്റെ (Pay+Da) 10% നുമേല്‍ ഒരാള്‍ വാടക നല്‍കുന്നില്ലെങ്കില്‍   ഈ ഇളവ് ലഭിക്കില്ല.ഇളവ് ലഭിക്കാന്‍  സാധാരണ ഗതിയില്‍ ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും പലപ്പോഴും  വാടക രസീത് ആവശ്യപ്പെടാറുണ്ട്.
2
Travelling Allowance
10 (14)(i)
വാങ്ങിയ അലവന്‍സ് പൂര്‍ണ്ണമായും ചെലവാകുന്നു എന്ന ഊഹത്തില്‍ (*) പൂര്‍ണ്ണമായും ഇളവ് ലഭിക്കും
3
Daily Allowance
(*) പൂര്‍ണ്ണമായും ഇളവ് ലഭിക്കും
4
Conveyance Allowance/
(*)മാസം തോറും1600 രൂപ വച്ച് പരമാവധി 19200 വര്‍ഷത്തില്‍ (2015 ഏപ്രില്‍ 1മുതല്‍ വര്‍ദ്ധിപ്പിച്ചു)
5
Academic Allowance
(*) പൂര്‍ണ്ണമായും ഇളവ് ലഭിക്കും
6
Uniform Allowance
(*) പൂര്‍ണ്ണമായും ഇളവ് ലഭിക്കും
7
HillccompensatoryAllowance
10 (14)(ii)
മാസം 300 രൂപ വച്ച് ഇളവ് ഉണ്ട്
8
Children Education Allowance
മാസം ഒരു കുട്ടിക്ക് 100 രൂപ വച്ച് ഇളവ്പരമാവധി 2 കുട്ടികള്‍ക്ക്
9
Transport Allowance
മാസം തോറും1600 രൂപ വച്ച് (2015 ഏപ്രില്‍ 1മുതല്‍ വര്‍ദ്ധിപ്പിച്ചു)
10
Transport Allowance/ Conveyance Allowance to Physically disabled employees
മാസം തോറും1600 രൂപ വച്ച് (2015 ഏപ്രില്‍ 1മുതല്‍ വര്‍ദ്ധിപ്പിച്ചു)

മുകളില്‍ പറഞ്ഞിട്ടുള്ള ഓരോ അലവന്സുകള്‍ക്കുള്ള ഇളവുകളും അത്തരം അലവന്‍സ് വാങ്ങുന്നവര്‍ക്ക് മാത്രം ബാധകമാണ്. കിട്ടിയ അലവന്‍സോ ഇളവായി പറയുന്ന സംഖ്യയോ ഏതാണ് കുറവെങ്കില്‍ അതാണ്‌ കുറക്കാന്‍ പരിഗണിക്കേണ്ടത്.

3. LESS PROFESSION TAX Section 16(iii)


തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക പൂര്‍ണ്ണമായും വരുമാനത്തില്‍നിന്നും കുറക്കാവുന്നതാണ്.

4. ADD OTHER INCOMES :

a) Income from House property (Housing loan interest) 

വീട് വാടകക്ക് നല്‍കിക്കൊണ്ട്ഒരു വ്യക്തി വരുമാനമൊന്നും നേടുന്നില്ലെങ്കിലും ഹൌസിംഗ് ലോണ്‍ എടുത്തവര്‍ക്ക് ഈ ഇളവു പ്രയോജനപ്പെടും. സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക Income from House property എന്ന തലക്കെട്ടില്‍നഷ്ടമായി(minus figure) കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം എന്ന നിബന്ധനയുണ്ട്.)

അതേസമയം മേല്‍ കാണിച്ച ഇളവിന് പുറമേ 2016-17 വര്‍ഷത്തില്‍ Housing loan എടുത്തവര്‍ക്ക് മാത്രമായി 80.ഇഇ – 24-ബി വകുപ്പ് പ്രകാരം ഈ വര്‍ഷം പുതുതായി ഒരു ഇളവു കൂടെ വസൂലാക്കാം. സ്വന്തം താമസത്തിന് വേണ്ടി വാങ്ങിക്കുന്ന വീടിനായി എടുക്കുന്ന ലോണിന്‍റെ പരമാവധി 50,000 രൂപ വരെയുള്ള പലിശ(മേല്‍ പറഞ്ഞ 2 ലക്ഷം ഇളവിന് പുറമേ ) ഈ വകുപ്പില്‍ കുറയ്ക്കാം. ലോണ്‍ അനുവദിക്കുന്ന തിയതില്‍ സ്വന്തം പേരില്‍ വേറെ വീട് ഉണ്ടായിരിക്കാന്‍ പാടില്ല. വീടിന്റെ വില 50 ലക്ഷത്തില്‍ കവിയാന്‍ പാടില്ല, ആദ്യമായി വീട് വാങ്ങിക്കുന്ന/ പണിയുന്ന ആള്‍ ആകേണ്ടതുണ്ട്. ലോണ്‍ തുക 35 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. ഇങ്ങനെ Housing loan പലിശയിനത്തില്‍ പരമാവധി രണ്ടര ലക്ഷം വരെ ഇളവ് ഒപ്പിക്കാം.

b) Profits from business or earnings from Profession

വ്യാപാര പ്രവര്‍ത്തനങ്ങളിലൂടെ നേടിയ ലാഭം ഈ തലക്കെട്ടില്‍ ഉള്‍പ്പെടുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രൊഫഷന്‍ വരുമാനം നേടുന്നവര്‍ തങ്ങളുടെ മാസ ശമ്പളത്തിന് പുറമേ ലഭിക്കുന്ന സ്വകാര്യ പ്രാക്ടീസ് വരുമാനവും ഉള്‍പ്പെടുത്തേണ്ടത് ഇവിടെ തന്നെ. c) Capital Gain സ്വത്തുക്കള്‍ വില്‍പ്പന നടത്തുമ്പോള്‍ മൂലധന വര്‍ദ്ധനവിലൂടെ ലഭിക്കുന്ന ലാഭമാണ് ഇത്. അനുവദനീയമായ ഇളവുകള്‍ക്കു ശേഷമുള്ള തുക ഈ തലക്കെട്ടില്‍ വരുമാനമായി ഉള്‍പ്പെടുത്തണം d) Other source Incomeമേല്‍പ്പറഞ്ഞ തലക്കെട്ടുകള്‍ക്ക് പുറത്ത്വരുന്ന വരുമാനം ഈ തലക്കെട്ടില്‍ വരുന്നു. പൊതുവെ ഈ വിഭാഗത്തില്‍ വരുന്നവ ചുവടെ

നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ/Dividend :സ്ഥിര നിക്ഷേപങ്ങള്‍ (FD/ Time deposit ) ല്‍നിന്നും നേടിയ പലിശ, അത് എത്ര ചെറുതാണെങ്കിലും പൂര്‍ണ്ണമായും വരുമാനത്തില്‍ ഉള്‍പ്പെടുത്തണം. ഇവിടെ പലപ്പോഴും പലിശ വാങ്ങുന്ന സമയത്ത് നമ്മളില്‍നിന്നും 10% നികുതി പിടിച്ചാണ് തരികയെങ്കില്‍ പോലും നികുതി പിടിച്ചിട്ടില്ലെങ്കില്‍ ലഭിചേക്കുമായിരുന്ന പലിശ വരുമാനമായി കാണിക്കണം. ബാങ്കുകാര്‍ പലിശയിനത്തില്‍ പിടുങ്ങിയ തുക പിന്നീട് TDS already made എന്ന പേരില്‍ നികുതിയില്‍ നിന്നും കുറക്കാവുന്നതാണ്.
(13 - നമ്പരില്‍വിശദീകരിക്കുന്നുണ്ട്) സേവിംഗ്സ് ബാങ്ക് നിക്ഷേപത്തെ സംബധിച്ചിടത്തോളം പലിശയിനത്തില്‍ ലഭിക്കുന്ന തുകയുടെ പതിനായിരത്തിനു മേല്‍ വരുന്ന തുക മാത്രമേ നികുതി വിധേയമാകുന്നുള്ളൂ. എന്നാല്‍ പലരും SB Account ല്‍MOD option (Multi Option Scheme) സൗകര്യം ഉള്‍പ്പെടുത്തി ഒരു വിഹിതം FD നിക്ഷേപമായി മാറ്റുന്നുണ്ടായിരിക്കും. അത്തരം സാഹചര്യത്തില്‍ MOD യിലേക്ക് മാറ്റപ്പെട്ട തുകയുടെ പലിശ അത് എത്ര ചെറുതാണെങ്കിലും വരുമാനമായി ഉള്‍പ്പെടുത്തണം. Family Pension: ഒരു ജീവനക്കാരന്‍ തന്റെ കുടുംബത്തിനു ലഭിക്കുന്ന Family Pensionന്റെ നിയമപരമായ അവകാശി (legal heir) ആണെങ്കില്‍ അതും അയാളുടെ വരുമാനമായി കാണിക്കേണ്ടത് ഈ തലക്കെട്ടിലാണ്. വകുപ്പ് 57(iia) പ്രകാരം Family Pensionനു ഇളവ് (standard deduction) ലഭിക്കും.അതായത് കിട്ടിയ Family Pensionന്‍റെ 1/3 ഭാഗമോ 15000 രൂപയോ ഏതാണ് കുറവെങ്കില്‍ അത് ഇളവാണ്. അതിനു മുകളിലുള്ള തുക വരുമാനമായി വരും.

5 GROSS TOTAL INCOME


ഇങ്ങനെ മേല്‍ പറഞ്ഞ ക്രമനമ്പരുകള്‍ 1-2-3+4 എന്ന രീതിയില്‍ കണക്കു കൂട്ടിയെടുക്കുന്ന തുകയാണ് GROSS TOTAL INCOME

6. LESS CHAPTER VI A DEDUCTIONS:


അടുത്തത് വരുമാനത്തില്‍ നിന്നും കാര്യമായ തോതില്‍ ഇളവു നേടാന്‍ അവസരം നല്‍കുന്ന നിക്ഷേപങ്ങളുടെയും ചിലവുകളുടെയും കാര്യമാണ്. ഈ വിഭാഗത്തിലെ ഇളവുകളെ സൌകര്യാര്‍ത്ഥം 1.5 ലക്ഷം വരെ ഇളവ് ലഭിക്കുന്നവ, 1.5 ലക്ഷത്തിനു മേല്‍ ഇളവു ലഭിക്കുന്നവ എന്ന് രണ്ടായി തിരിക്കാം.


No.
Section
Details
Deduction
പരമാവധി 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നവ.
ചുവടെ 1 മുതല്‍ 11 വരെയുള്ളവയിലെ നിക്ഷേപത്തിന്‍റെ മൊത്തം തുകയോ അതോ ഒന്നര ലക്ഷമോ ഏതാണ് കുറവെങ്കില്‍ അതാണ്‌ ഇളവ് ലഭിക്കുക
1

80 c
Provident Fund  പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പയിലേക്കുള്ള തിരിച്ചടവ് ഉള്‍പ്പെടുത്തരുത് )
പരമാവധി ഒന്നര ലക്ഷം രൂപ വരെ ഇളവു ലഭിക്കും
2
80 c
Life Insurance Premium (Life Insurance Premium സ്വകാര്യ കമ്പനികളുടെയും LIC , Postal life insuranceഎന്നിവയും ഉള്‍പ്പെടുത്താം. ഇണമക്കള്‍ എന്നീ പേരില്‍ ഉള്ളവക്കും ബാധകം . (പ്രീമിയം തുക അതതു പോളിസിയുടെCapital sum assuredന്റെ 20% കവിയരുത്. 2012 ഏപ്രില്‍ 1 നു ശേഷമെടുത്ത പോളിസികള്‍ക്ക്  ഇത് 10% ആക്കി പരിമിതപ്പെടുത്തി)
2
80 c
SLI, FBS, GIS, GPAIS തുടങ്ങിയവ
3
80 c
National Savings Certificate (NSC)നിക്ഷേപങ്ങള്‍ പോസ്റ്റ്‌ ഓഫീസില്‍ നിന്ന് ലഭിക്കും. സ്വന്തം പേരിലാണ് നിക്ഷേപിക്കേണ്ടത്.
4
80 c
Tax saving FD ബാങ്കുകളിലും പോസ്റ്റാഫീസുകളിലും ലഭിക്കുന്ന പ്രത്യേക 5 വര്‍ഷ ടാക്സ് സേവിംഗ് നിക്ഷേപങ്ങള്‍’ [സ്വന്തം പേരിലുള്ളത്] എല്ലാ ഫിക്സഡ് നിക്ഷേപങ്ങളും ടാക്സ് സേവിംഗ് നിക്ഷേപങ്ങള്‍ അല്ല
5
80 c
Ulip, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടിലുംഷെയരുകളിലും ദിബഞ്ചറുകളിലുംനിക്ഷേപിച്ച തുക. സ്വന്തം പേരിലാണ് നിക്ഷേപിക്കേണ്ടത്.
6
80 c
Housing Loan Principal repayment വീട് നിര്‍മ്മാണത്തിന്വാങ്ങലിനു എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ അടവ് ഇവിടെകാണിക്കരുത്). ഈ ആവശ്യത്തിലേക്ക്  The stamp duty, registration fee, other expensesഎന്നിവക്കും ഇളവ് ലഭിക്കുംവീട് റിപ്പയര്‍ ആവശ്യങ്ങള്‍ക്ക് എടുത്ത ലോണിനു ഈ ആനുകൂല്യം ലഭിക്കില്ല . ഇവിടെ പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് മാത്രമാണ് ഇളവിന് അര്‍ഹതയുള്ളത്. ലോണ്‍ സ്വന്തം പേരിലും പ്രോപ്പര്‍ട്ടി ഇണയുടെ പേരിലും ആണെങ്കില്‍ ഇളവ് ലഭിക്കില്ല.
7
80 c
Tuition |Fee for Children പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ മുഴുവന്‍ സമയ കോഴ്സിന്‍റെ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍,ഡവലപ്മെന്റ് ഫീസ്,കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് നല്‍കുക
8
80 c
Sukanya Samridhi നിക്ഷേപ പദ്ധതി. ജീവനക്കാരന്‍റെ പേരിലോ പെണ്മക്കളുടെ പേരിലോ ആകാം. ആശ്രിതരായ പെണ്കുട്ടികളുടെ പേരിലും നിക്ഷേപിക്കാം.
9
80c
PPF പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്‌ (പോസ്റ്റാഫീസുകളിലും   ബാങ്കുകളിലും ലഭിക്കുന്നു ) സ്വന്തം/ ഇണ / മക്കളുടെ  പേരില്‍ നിക്ഷേപിക്കാം.
10
80ccc
Life Insurance Pension scheme ലയ്ഫ്‌ ഇന്‍ഷൂറന്‍സ് പെന്‍ഷന്‍ സ്കീം. സ്വന്തം പേരിലുള്ളത്
11
80ccd
സ്വന്തം പേരിലുള്ള NPSനിക്ഷേപങ്ങള്‍ ജീവനക്കാരന്‍റെ വിഹിതമായി അടക്കുന്ന തുകക്ക് ഇളവ് ലഭിക്കും. (നിക്ഷേപം ഒന്നര ലക്ഷം കവിഞ്ഞാല്‍ പോലും കൂടുതാലായി വരുന്ന അമ്പതിനായിരം രൂപ വരേക്കും ഉള്ള തുകക്ക്80CCD(1B) പ്രകാരം ഇളവുണ്ട്.) തൊഴില്‍ ദാദാവ്‌ അടക്കുന്ന വിഹിതം ഇതില്‍ ഉള്‍പ്പെടുത്തരുത്. അത് ആദ്യം വരുമാനത്തില്‍ ഉള്‍പ്പെടുത്തി പിന്നീട് മറ്റൊരു വകുപ്പ്80CCD(2)പ്രകാരം ഇളവിന് പരിഗണിക്കും)
1.5 ലക്ഷം രൂപക്കുമേല്‍  ഇളവ് ലഭിക്കുന്നവ
12

80CCD(1B)
ഒരു ജീവനക്കാരന്‍റെ മേല്‍ വിവരിച്ച  80C, 80CCC വകുപ്പ് പ്രകാരമുള്ള നിക്ഷേപങ്ങള്‍ ഒന്നര ലക്ഷം കവിയുന്നപക്ഷം മാത്രമേ ഈ വകുപ്പ് ഫലത്തില്‍ വരുന്നുള്ളൂ. സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങളില്‍ ജീവനക്കാരന്‍റെ വിഹിതമായി അടക്കുന്ന അമ്പതിനായിരം വരെയുള്ള  തുകക്ക് ഇളവ് ലഭിക്കും

13

80CCD(2)
സ്വന്തം പേരിലുള്ള NPS നിക്ഷേപങ്ങളില്‍ തൊഴില്‍ ദാദാവിന്റെ  വിഹിതമായി അടക്കുന്ന തുക (Employer contribution)ആദ്യംവരുമാനത്തില്‍ perquisites എന്ന പേരില്‍ ഉള്‍പ്പെടുത്തിയതിനുശേഷം  വകുപ്പ് 80CCD(2) പ്രകാരം പിന്നീട് കുറയ്ക്കുകയാണ് വേണ്ടത്. അതായത് ആദ്യം ഗ്രോസ് ശമ്പളം വര്‍ദ്ധിപ്പിക്കുകയും പിന്നീട് ഇളവായി കുറച്ചുകാണിക്കുകയും ചെയ്യണം.

14

80CCG
Rajiv Gandhi Equity Scheme സെക്ക്യൂരിറ്റികളില്‍ (RGESS) ഉള്ള നിക്ഷേപങ്ങള്‍- കഴിഞ്ഞ വര്ഷം വരെ ലഭ്യമായിരുന്ന ഈ ആനുകൂല്യം  ഈ സാമ്പത്തീക വര്‍ഷത്തില്‍ പിന്‍വലിച്ചു 

15

80D
Medical Insurance Premium (Mediclaim) പദ്ധതികളില്‍ പ്രീമിയം അടക്കുമ്പോള്‍ ലഭിക്കുന്ന ഇളവാണ് ഇത്. ഇണആശ്രിതരായ മക്കള്‍ എന്നിവരുടെ പേരിലുള്‍പ്പെടെ  എടുത്തതിനു 25000 രൂപ വരെ (ജീവനക്കാരന്‍ 60 വയസ്സിനു മുകളിലാണെങ്കില്‍ 30000 രൂപ വരെ) ഇളവ് ലഭിക്കും. ഇതിനു പുറമേ മാതാപിതാക്കളുടെ പേരില്‍ പ്രീമിയം അടച്ചാല്‍ മറ്റൊരു 25000 രൂപ വരെയും (അവര്‍ 60 വയസ്സിനു മുകളിലാണെങ്കില്‍ 30000 രൂപ വരെ) ഇളവു ലഭിക്കും. ഇത് നിക്ഷേപ പദ്ധതിയല്ലമുടക്കിയ പണം തിരികെ ലഭിക്കില്ല. ഈ സന്ദരഭത്തില്‍ ആനുകൂല്യം നേടാന്‍ പണമടക്കുന്നത് കാഷ് രൂപത്തിലാവരുത്. കാഷ് രൂപത്തില്‍ പണമടച്ചവര്‍ ഇപ്പോള്‍ ഫെബ്രുവരിമാസത്തില്‍ ഇളവിന് അപേക്ഷിക്കാതെ പിന്നീട് ജൂലായ്‌ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീ ഫണ്ട് ആയി ആനുകൂല്യം നേടുകയാണ്‌ വേണ്ടത്.   കൂടാതെ preventive medical checkup expഎന്ന പേരില്‍ സ്വന്തം പേരിലോ ഇണമക്കളുടെ പേരിലോ ചിലവാക്കുന്ന തുകക്ക് 5000 രൂപ വരെ ഇളവു ലഭിക്കും. ചെലവ് കാഷ് ആയി നല്‍കുന്നത് തടസ്സമാകുന്നില്ല . കൂടാതെ preventive medical checkup expഎന്ന പേരില്‍ മാതാ പിതാക്കളുടെ പേരില്‍ ചിലവാക്കുന്ന തുകക്ക് 5000 രൂപ വരെ ഇളവു ലഭിക്കും. ചെലവ് കാഷ് ആയി നല്‍കുന്നത് തടസ്സമാകുന്നില്ല

16
80D D
Treatment of dependent with disabilityശാരീരികായോമാനസികമായോ അംഗവൈകല്യം സംഭവിച്ച(Blindness, Low vision • Leprosy-cured • Hearing impairment • Loco motor disability • Mental retardation • Mental illness • Autism • Cerebral palsy • Multiple disabilities)നികുതിദായകനെ ആശ്രയിച്ച് കഴിയുന്ന ആശ്രിതരുടെ (spouse, child, parents, brother /sister)പരിപാലനത്തിനുവേണ്ടിയോ ചികിത്സാ ചെലവിനായോ(medical treatment, training, rehabilitation )വിനിയോഗിക്കാന്‍.
വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 75,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1.25 ലക്ഷം രൂപ ഇളവു ലഭിക്കും.ലഭ്യമായ ഇളവിന് തുല്യമായ തുക ചെലവാക്കണമെന്നു നിബന്ധനയില്ല
സ്ഥിരമായവൈകല്യമുണ്ടെന്ന്(40%ത്തില്‍കുറയാത്ത) സ്ഥാപിക്കപ്പെട്ടവരുടെ മേല്‍പ്പറഞ്ഞ ആവശ്യത്തിലേക്കായി അംഗീകരിക്കപ്പെട്ട LIC, UTIപ്രത്യേക പദ്ധതിയില്‍ പണം  നിക്ഷേപിച്ചിട്ടുണ്ടെങ്കിലും  മേല്‍പ്പറഞ്ഞ ഇളവ് ലഭിക്കും.central or state government medical board  ന്റെdisability certificate കോപ്പി (10IA)സമര്‍പ്പിക്കേണ്ടതുണ്ട്

17
80DDB
Medical Expense  for specified diseases ജീവനക്കാരനോ ആശ്രിതനോ ഗുരുതരരോഗങ്ങളായ Dementia ; Dystonia Musculorum Deformans ;Motor Neuron Disease ;Ataxia ;Chorea ;Hemiballismus ;Aphasia ;Parkinsons Disease ;Malignant Cancers ; AIDS ;Chronic Renal failure ;Hemophilia ;Thalassaemia,.തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനായി ചെലവാക്കിയ തുകക്ക് ചുവടെ കാണും വിധം ഇളവ് ലഭിക്കും.യാഥാര്‍ത്ഥ ചിലവ് അല്ലെങ്കില്‍ Rs.40000 ഏതാണ് കുറവെങ്കില്‍ ഇളവ് ലഭിക്കും. Form-10-I സമര്‍പ്പിക്കണംsenior citizenനു ഇളവ് പരമാവധി Rs. 60000 വരെയും,   super senior citizen, (80 years or above)നുRs.80000 വരെയും ഇളവു ലഭിക്കും- 10-I Certificate ബന്ധപ്പെട്ട ഫിസിഷ്യനില്‍നിന്നും/  സ്പഷ്യലിസ്റ്റ്‌ല്‍നിന്ന്   വാങ്ങിയിരിക്കണം .Govt. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്  ആകണമെന്ന് നിര്‍ബന്ധമില്ല. ചിലവാക്കിയിയ തുകയോ അനുവദനീയമായ ചെലവോ ഏതാണ് കുറവെങ്കില്‍ അതാണ്‌ ഇളവായി ലഭിക്കുക. ആശ്രിതര്‍ എന്നാല്‍  (spouse, child, parents,brother/ syster)എന്നിവരുള്‍പ്പെടുന്നു
ഈ ഇളവ് DDO ക്ക് നേരിട്ട്  അനുവദിക്കുവാന്‍ പാടില്ലാത്തതായി  കാണുന്നു. അതിനാല്‍ ഇളവില്ല എന്ന രീതിയില്‍ നികുതിയടച്ച് പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീഫണ്ട് ആയി വാങ്ങാവുന്നതാണ്.

18
80E
EDUCATION LOAN INTERESTതന്റെയോ ആശ്രിതരുടെയോ (ഇണ മക്കള്‍) ഹയര്‍സെക്കന്‍ഡറിക്കുശേഷമുള്ള ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് (ഇന്ത്യക്ക് അകത്തോ പുറത്തോ ആകാം)വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക, എത്ര വലുതായാലും  ഇളവായി ലഭിക്കും. ലോണ്‍ എടുത്ത് 8 വര്‍ഷത്തിനുള്ളില്‍ ഉള്ള തിരിച്ചടവ് ആയിരിക്കണം,പലിശക്ക് മാത്രമേ ഇളവുള്ളൂ മുതലിന്റെ തിരിച്ചടവിന് ഇളവില്ല.

19

80 G
DONATIONSജീവനക്കാരന്‍ തന്റെ സംഭാവന employerലൂടെ നല്‍കുകയാണെങ്കില്‍ ആ തുകക്ക് (50% മുതല്‍ 100% വരെ) ഇളവായിDDO ക്ക് അനുവദിക്കാം(ഉദാ: Prime minister’s Relief fund, Earth quake fund). എന്നാല്‍ ജീവനക്കാരന്‍ നേരിട്ട് ചാരിറ്റബിള്‍ സംഘടനകള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് ഇളവുണ്ടാകാമെങ്കിലും അത് DDO ക്ക് അനുവദിക്കാന്‍ നിര്‍വ്വാഹമില്ല.  ആ സംഭാവന നടത്തിയിട്ടില്ലാത്ത രീതിയില്‍ ഇപ്പോള്‍ നികുതിയടച്ച് പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീഫണ്ട് ആയി വാങ്ങാവുന്നതാണ്

20

80GGC
Donation to Political Party: Representation of the People Act-ലെ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനക്ക് ഇളവുണ്ട്. പക്ഷേ ഈ ഇളവ്  DDO ക്ക് അനുവദിക്കാന്‍ നിര്‍വ്വാഹമില്ല.  ആ സംഭാവന നടത്തിയിട്ടില്ലാത്ത രീതിയില്‍ ഇപ്പോള്‍ നികുതിയടച്ച് പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ റീഫണ്ട് ആയി വാങ്ങാവുന്നതാണ്

21

80 U
BLIND & DIFFERENTLY ABLED ഈ ഇളവുblindness,Hearing impaired, Mental retradation, Mental illness, low vision, Locomotors disability. എന്നീ അംഗപരിമിതികള്‍ ഉള്ള  ജീവനക്കാര്‍ക്കുള്ളതാണ്. 75000 രൂപയുടെ ഇളവ് (40% ല്‍ കുറയാത്ത പരിമിതി ഉള്ളവര്‍ക്കും) / 1.25രൂപയുടെ ഇളവ് 80% നു മേലെ പരിമിതി ഉള്ളവര്‍ക്കുമാണ്മെഡിക്കല്‍ ബോര്‍ഡിന്റെ കാലാവധി തീരാത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം


7 TOTAL INCOME OR TAXABLE INCOME


വരുമാന നികുതിയുടെ കണക്കു കൂട്ടലുകളില്‍ വളരെ പ്രാധാന്യമേറിയ ഒരു പദമാണ് ടോട്ടല്‍ ഇന്‍കം അഥവാ ടാക്സബിള്‍ ഇന്‍കം. മുകളില്‍ വ്യക്ത്മാക്കിയതുപോലെ ഗ്രോസ് വരുമാനത്തില്‍നിന്നും ചാപ്റ്റര്‍ 6 എന്ന പേരില്‍ വിശേഷിപ്പിക്കുന്ന കിഴിവുകള്‍ എല്ലാം കുറച്ചതിന് ശേഷമുള്ള തുകയാണ് ഇത്. ഇതിനെ അടിസ്ഥാനപ്പെടുത്തി നികുതി കണ്ടെത്തുന്നു.

8 INCOME TAX (87-A Rebateനു മുന്‍പ്)


മുകളില്‍ കാണിച്ചിരിക്കുന്ന പട്ടികയിലെ നിരക്ക് പ്രകാരം വരുമാനനികുതി കണ്ടെത്താം. ടാകസബിള്‍ ഇന്‍കം 2.5 ലക്ഷം കവിയാത്തവര്‍ക്ക് നികുതി ഇല്ല.


9 LESS 87-A Rebate

പൊതുവേ താഴ്ന്ന വരുമാനത്തില്‍പ്പെട്ടവര്‍ക്ക് നികുതിയില്‍ നിന്നും നേരിട്ട കുറക്കാന്‍ കഴിയുന്ന ആശ്വാസക്കിഴിവാണ് ഇത്. നടപ്പു വര്‍ഷവും ഈ ആനുകൂല്യം ലഭിക്കും. ഒരു ജീവനക്കാരന്റെ ടാകസബിള്‍ ഇന്‍കം മൂന്നര ലക്ഷത്തിനു മുകളില്‍ പോയിട്ടില്ലെങ്കില്‍ റിബേറ്റ്ന്റെ ആനുകൂല്യം ലഭിക്കും (കഴിഞ്ഞ വര്‍ഷം ഈ പരിധി 5 ലക്ഷമായിരുന്നു. നികുതി സംഖ്യയോ 2500 രൂപയോ ഏതാണ് കുറവെങ്കില്‍ അതാണ്‌ ഇളവായി ലഭിക്കുക (കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപ ആയിരുന്നു). തുടര്‍ന്നു പറയാന്‍ പോകുന്ന സെസ്സും സര്ച്ചാര്‍ജ്ജും വരുമാനനികുതിയോടു ചേര്‍ക്കുന്നതിനു മുന്‍പ് 87-Aറിബേറ്റ് കുറക്കേണ്ടതുണ്ട്.


10 Add Education Cess /Surcharge

87-Aറിബേട്ടിന് ശേഷമുള്ള നികുതിയുടെ കൂടെ ടാക്സിന്റെ 3% വിദ്യാഭാസ സെസ്സും കൂടെ ചേര്‍ത്താല്‍ ഒരു വ്യക്തി നല്‍കേണ്ട നികുതി ബാധ്യതയായി. ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.

11 Less 89(1) Relief for Arrears of salary


ശമ്പള കുടിശ്ശിക വാങ്ങിയതുമൂലം നികുതിഭാരം ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രയോജനപ്പെടുത്താവുന്ന വകുപ്പാണിത്. കാലാ കാലങ്ങളില്‍ കിട്ടേണ്ടിയിരുന്ന ശമ്പളം നമ്മുടേതല്ലാത്ത കാരണത്താല്‍ വൈകിക്കിട്ടിയതിനാല്‍ ഒരാള്‍ക്ക് നടപ്പു വര്‍ഷം കനത്ത നികുതി ബാധ്യത വന്നേക്കാം. അതേസമയം അത് കാലാ കാലങ്ങളില്‍ തന്നെ കിട്ടിയിരുന്നെങ്കില്‍ അന്ന് അടച്ചുപോരുമായിരുന്നന്ന നികുതിയും വൈകിക്കിട്ടിയതിനാല്‍ ഇന്ന് ഒരുമിച്ച് അടക്കെണ്ടിവരുന്ന നികുതിയും താരതമ്യം ചെയ്ത്, ജീവനക്കാരന് അനുകൂലമാകും വിധം, ഇപ്പോള്‍ നല്‍കേണ്ടി വരുന്ന അധിക നികുതിക്ക് കിഴിവ് നല്‍കുക എന്നതാണ് ഇതിന്‍റെ തത്വം. 10 E Form എന്ന നമ്പറിലുള്ള ഫോമുകള്‍ തയ്യാറാക്കി വേണം ഈ ആശ്വാസം വാങ്ങാന്‍.


12 Total Tax due after Rebate, cess, Relief


മേല്‍ പറയും വിധം കൂട്ടിയും കുറച്ചും ഒരാള്‍ നടപ്പു വര്‍ഷത്തില്‍ നല്‍കേണ്ട മൊത്തം നികുതിബാധ്യത കണ്ടെത്തുന്നു. 13 LESS TDS from salary, Other income TDS മൊത്തം നികുതി തുകയില്‍ നിന്നും ശമ്പളത്തിലൂടെയും പലിശ വരുമാനം വാങ്ങുമ്പോഴും മറ്റും പിടച്ച TDS തുക കുറക്കണം.

13 LESS ADVANCE TAX PAID (Tax paid directly through bank)

ചില അപൂര്‍വ്വം സാഹചര്യങ്ങളില്‍ ശമ്പളത്തില്‍ നിന്നും നികുതി പിടിക്കാത്ത നമ്മള്‍ നേരിട്ട് ബാങ്കില്‍ ചലാന്‍ മുഖേന നികുതി നല്‍കിയിട്ടുണ്ടാകാം. ഇതാണ് അഡ്വാന്‍സ് ടാക്സ്. TDSനെ പലരും തെറ്റിദ്ധരിച്ച് അഡ്വാന്‍സ് ടാക്സ് എന്ന പേരില്‍ വിളിക്കാറുണ്ട്. എന്നാല്‍ അവ തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്. വരുമാനത്തില്‍ നിന്നും പിടിച്ചു വച്ച നികുതിയാണ് TDS, നമ്മള്‍ നേരിട്ടടക്കുന്ന നികുതിയാണ്അഡ്വാന്‍സ് ടാക്സ്.

14 BALANCE OF TAX DUE (as TDS from February Salary)


മൊത്തം നികുതിബാധ്യതയില്‍നിന്നും TDS, അഡ്വാന്‍സ് ടാക്സ് എന്നിവ കുറച്ചാല്‍ ഫെബ്രുവരിമാസം നമ്മള്‍ അവസാന ഗഡുവായി നല്‍കേണ്ട നികുതി തുക കണ്ടെത്താം. ഈ തുക മാര്‍ച്ച് മാസം വാങ്ങുന്ന ശമ്പളത്തില്‍നിന്നും TDSആയി പിടിച്ച് ബാക്കി തുകയാണ് കൈയ്യില്‍ കിട്ടുക.
Click here for PDF download of the above Notes

Footnote: Date of preparation : 26-11-17
(തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കുറിപ്പ് വിപുലപ്പെടുത്തി തയ്യാറാക്കുന്നതാണ്)വരുമാന നികുതി മാസം തോറും പിടിക്കാതെ മാര്‍ച്ച് മാസത്തില്‍ ഒന്നിച്ചടച്ചാല്‍ മതിയോ ? 2016-17 സാമ്പത്തീക വര്‍ഷം ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ ആരംഭിക്കുകയാണല്ലോ. മാസപ്പടിയായി ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ സര്‍വ്വീസ് ജീവനക്കാരന്‍ ഇനി അടുത്ത ഫെബ്രുവരിയിലാണോ വരുമാനനികുതി അടക്കേണ്ടത് അതോ മാസം തോറും അടക്കേണ്ടതുണ്ടോ? കൂടുതല്‍ ആലോചിക്കേണ്ടതില്ല, നികുതി അടക്കേണ്ടത് മാസം തോറും തന്നെ. സ്വാഭാവികമായും അപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം അത് എങ്ങിനെ കണക്കാക്കും എന്നതായിരിക്കും. ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം. 40000 രൂപയാണ് ലോനപ്പന്‍ നായരുടെ 2016 ഏപ്രിലില്‍ വാങ്ങുന്ന മാസപ്പടി എന്ന് കരുതുക. അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ (12 മാസത്തെ) ശമ്പളം 480000 രൂപ ആയിരിക്കും. നായര്‍ക്ക് മറ്റു വരുമാനമൊന്നും ഇല്ല. നികുതി കുറക്കാനുള്ള നിക്ഷേപവും മറ്റുമായി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ ഉണ്ടെന്നു കരുതിയാല്‍ ടാകസബിള്‍ ഇന്‍കം എന്ന് പറയുന്ന തുക (480000-150000 = 330000). നിലവിലുള്ള നിരക്കനുസരിച്ച് ടിയാന്‍ ഒരു വര്‍ഷത്തേക്ക് 3090 രൂപ നികുതി നല്‍കേണ്ടി വരും. ഈ തുക അദ്ദേഹം നല്‍കേണ്ടത് ഒരിക്കലും അടുത്ത 12 മാസം കഴിഞ്ഞുള്ള ഫെബ്രുവരിയിലുള്ള ശമ്പള ബില്‍ എഴുതുംപോളല്ല എന്ന്‍ പ്രത്യേകം ഓര്‍ക്കുക. പിന്നെയെന്തുവേണം എന്നു ചോദിച്ചാല്‍ 3090 ന്‍റെ മാസ ഗഡുവായ 258 രൂപ ഉടനടിഎഴുതുന്ന ശമ്പളബില്ലില്‍ കാണിച്ചു ബാക്കി തുകയായ 40000- 258 = 39742 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളു. തുടര്‍ന്നു വരുന്ന മാസങ്ങളിലും ഇതുപോലെ നികുതി കുറക്കപ്പെട്ട ശമ്പളമാണ് ടിയാന്‍ വാങ്ങേണ്ടത്. ഇത് DDO യോട് വ്യക്തമാക്കാന്‍ വ്യക്തിപരമായി അയാള്‍ ബാധ്യസ്ഥനാണ് എന്നതിന് പുറമേ ഈ നികുതി തുക കുറച്ചേ അദ്ദേഹത്തിനു മാസപ്പടി നല്‍കാന്‍ പാടുള്ളൂ എന്നത് DDO യുടെ ഔദ്യോഗിക ഉത്തരവാദിത്വം കൂടിയാണ്. ശമ്പളം വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ ഈ കണക്കുകൂട്ടല്‍ പുനരാവിഷ്കരിക്കുവാനും പുതിയ പരിഷ്കരിച്ച നികുതി തുടര്‍ന്നുള്ള മാസങ്ങളില്‍ അടക്കുവാനും DDO ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ഈ കണക്കുകൂട്ടലും, ശമ്പളത്തില്‍ നിന്നുള്ള TDS പിടുങ്ങലും നേരംകൊല്ലി പണിയാണെന്ന കാരണത്താല്‍ പല DDO മാരും ഗൗരവത്തില്‍ എടുക്കാറില്ല എന്നുകാണാം. പിഴയടക്കേണ്ടിവരുന്ന സാഹചര്യത്തില്‍ മാത്രം പുനര്‍ചിന്തനത്തിനു നില്‍ക്കാതെ വസ്തുതകളോട് പൊരുത്തപ്പെട്ടു “മാസപ്പടി ശമ്പളം വാങ്ങിയോ, എങ്കില്‍ മാസപ്പടി നികുതിയും നല്‍കുക” എന്ന സാമാന്യ നിയമം പാലിക്കുകയാണ് ബുദ്ധി !


 എല്ലാ സംഭാവനകള്‍ക്കും വരുമാനനികുതി ഇളവുണ്ടോ ?
സംഭാവന നല്‍കിയ തുകക്ക് വരുമാനനികുതി ഇളവുണ്ട്. പക്ഷെ ഈ കൂട്ടത്തില്‍ ബക്കറ്റ് പിരിവിലിട്ട തുട്ടും കാവടിക്ക് കൊടുത്ത രസീതിന്റെ ഫോട്ടോ കോപ്പിയുമായി വന്നിട്ടാകരുതെന്നു മാത്രം. അപ്പോള്‍ പിന്നെ എവിടെയാണ് ഇളവ് ?

National Defence Fund, Prime Minister's National Relief Fund എന്നിങ്ങനെ പോകുന്ന പല സംഭാവനകള്‍ക്കും 100% നികുതി ഇളവു ലഭിക്കും. അതായത് ഇത്തരം സംഭാവനതുക മുഴുവന്‍ വരുമാനത്തില്‍ നിന്നും കുറച്ചു കാണിക്കാന്‍ കഴിയും എന്നര്‍ത്ഥം. അതെ സമയം Jawaharlal Nehru Memorial Fund, Prime Minister's Drought Relief Fund എന്നിവ ഉള്‍പ്പെടുന്ന പല സംഭാവനകള്‍ക്കും 50% ഇളവേ ലഭിക്കൂ എന്നോര്‍ക്കണം. വകുപ്പ് 80 G പ്രകാരമാണ് ഇളവ് ലഭിക്കുക. ചില നിബന്ധനകള്‍ പാലിക്കപെടണമെന്നു നിര്‍ബന്ധമുണ്ട്.

 പ്രധാനപ്പെട്ടവ ചുവടെ:


 • ആദായ നികുതി വകുപ്പ് അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള സംഭാവനയായിരിക്കണം.
 • 10000 രൂപയ്ക്കു മേലെ നല്‍കുന്ന സംഭാവനകള്‍ പണമായി നല്‍കാന്‍ പാടില്ല.
 • സംഭാവന നല്കുന്നവന്റെ PAN, പൂര്‍ണ്ണമായ വിലാസം, സംഭാവന സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ എന്നിവ പൂര്‍ണ്ണമായും രസീതില്‍ ഉണ്ടായിരിക്കണം.
 • തുക നല്‍കുന്നത് Employer ലൂടെയുള്ള പൊതു അടവായിരുന്നാല്‍ മാത്രമേ Employer ക്കു ഇളവായി അനുവദിക്കാന്‍ കഴിയൂ. അല്ലാത്ത സാഹചര്യത്തില്‍ അംഗീകരിക്കപ്പെട്ട സംഭാവന ആയിരുന്നാലും അത് നല്‍കാത്ത ഊഹത്തില്‍ വരുന്ന നികുതി എത്രയാണെന്ന് കണ്ട് അടച്ച് പിന്നീട് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് ആയി വാങ്ങണം. 


 രാഷ്ടീയ കക്ഷികള്‍ക്കുള്ള സംഭാവനക്ക് ഇളവുണ്ടോ ?

ഉണ്ട്. വകുപ്പ് 80 GGC പ്രകാരം 100% ഇളവ് ലഭിക്കും. നിബന്ധനകള്‍ ഓര്‍ക്കണമെന്ന് മാത്രം. Section 29A of the Representation of the People Act പ്രകാരം രജിസ്റ്റര്‍ ചെയ്ത പാര്ട്ടികളാകണം ഒരു കാരണവശാലും പണമായി നല്‍കിയ സംഭാവനകളാകരുത് . DDO ക്ക് നേരിട്ട് നല്‍കാന്‍ കഴിയുന്ന ഇളവായി ഇതിനെ കാണാന്‍ കഴിയുന്നില്ല. മറിച്ച് അത് നല്‍കാത്ത ഊഹത്തില്‍ വരുന്ന നികുതി എത്രയാണെന്ന് കണ്ട് അടച്ച് പിന്നീട് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് ആയി വാങ്ങണം.

CIRCULAR NO : 20/2015 Dated the 2nd December, 2015 പ്രകാരം DDO ക്ക് ഇളവ് നല്‍കാവുന്ന ഒരു വകുപ്പായി ഇത് കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
TAX TIP 2

Preventive health checkup

ECTAX TAX TIPS നികുതി നുറുങ്ങുകള്‍ (2014-15)


മൂത്രം പരിശോധിച്ചാല്‍ നികുതി കുറയുമോ....
ലോനപ്പന്‍ മാഷ്‌ : സംഗതി ചോദിക്കുന്നതില്‍ വിഷമമുണ്ട്, എന്നാലും ചോദിക്ക്യാ.., നാണക്കേടാക്കരുത് .. മൂത്രം പരിശോധിച്ചാല്‍ നികുതി കുറയുമെന്ന് കേട്ടു...
ടാക്സ് മുക്ക് : ഛെ.. ! വിഷമിക്കാതെ മാഷേ, സംഗതി നേരാ.. ഹെല്‍ത്ത് ചെക്ക് അപ്പ്‌ ആവശ്യങ്ങള്‍ക്കായി 2015-16 സാമ്പത്തീക വര്‍ഷത്തില്‍ 5000 രൂപ വരെയുള്ള പരിശോധന നടത്തി ലാബ് ബില്ലുകള്‍ സമര്‍പ്പിച്ച് ഈ ആനുകൂല്യം നേടാം.
ലോനപ്പന്‍ മാഷ്‌ : ശിവ ശിവ.. സംഗതീടെ ഒരു കിടപ്പേ.. അപ്പൊ സുഹൃത്തേ, ഇതിനു ഡോക്ടര്‍ടെ കുറിപ്പോ സര്‍ക്കാര്‍ ആസ്പത്രിയിലെ ബില്ലോ വേണ്ടി വര്വോ,,?
ടാക്സ് മുക്ക് : ഇല്ലാന്നേ, അങ്ങനെയുള്ള കടുംപിടുത്തങ്ങളൊന്നും നിയമത്തില്‍ കാണുന്നില്ല. വകുപ്പ് 80 D പ്രകാരമാണ് ഇളവ്. വെറും മൂത്രപരിശോധനക്ക് ആകാതെ, ഒരു ഹെല്‍ത്ത്-ചെക്കപ്പ് എന്ന രീതിയില്‍ ഉള്ള പരിശോധനയുടെ ബില്ലായിക്കൊട്ടെ. അത് ഇണയുടെയോ മക്കളുടെയോ മാതാപിതാക്കളുടെയോ പരിശോധനക്ക് ആയാലും കുഴപ്പമില്ല. അടവ് കാഷ് ആയോ ചെക്ക് ആയോ നല്‍കാം.
ലോനപ്പന്‍ മാഷ്‌ : കൊറേ നാളായി ഒരു കടച്ചില് തോന്നീട്ട് , മൊത്തത്തില് ഒരു പരിശോധന നടത്തീട്ട് തന്നെ കാര്യം.
ടാക്സ് മുക്ക് : മറ്റൊരു ഗുണവും ഉണ്ട് മാഷെ, ഈ ഇളവ് 80 C വിഭാഗത്തില്‍പെടുന്ന ഒന്നര ലക്ഷത്തിനു മേലെ വരുന്ന ഇളവാ. അതായത് 80 D പ്രകാരം മെഡിക്കള്‍ insurance പോളിസിപ്രീമിയം അടച്ചാല്‍ സാധാരണക്കാരന് 25000 രൂപ വരെ വരുമാനത്തില്‍ ഇളവു കിട്ടും. ആ 25000 നു പുറമെയാണ് ഈ ചെക്ക്അപ്പു ചെലവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഒരു സാധാരണക്കാരന്‍ 25000 രൂപയുടെ മെഡിക്കല്‍ പോളിസി എടുക്കുകയും 5000 രൂപ വരെയുള്ള ചെക്കപ്പ് ചെലവ് നടത്തുകയും ആവാം എന്ന്‍ അര്‍ത്ഥം. മെഡിക്കള്‍ insurance പോളിസി എടുക്കാത്തവന് 80 D പ്രകാരം 5000 രൂപ വരെയുള്ള ചെക്കപ്പ് ആകാം. അതു പ്രകാരം ശതമാനം 20% നികുതി സ്ലാബിലുള്ള ഒരു വിദ്വാന് 1000 രൂപ വരെ നികുതി ഇളവ് കിട്ടും.
ലോനപ്പന്‍ മാഷ്‌ : എന്റെ മൂത്രത്തിക്കര മാതാവേ, എന്താ ഈ കേക്കണത്. മൂത്ര ചികിത്സ നടത്തി രക്ഷപ്പെട്ട ചരിത്ര പുരുഷന്മാരെപ്പറ്റി കേട്ടിരിക്കണൂ.. ന്നാ മൂത്രം കൊണ്ട് നികുതി കുറച്ച് കാട്ടാം എന്ന വിദ്യ ആദ്യായിട്ടാ മനസ്സിലാക്കണേ,
ടാക്സ് മുക്ക് : പിന്നേം മാഷ്‌ മൂത്രത്തില്‍ തന്നെ ചവിട്ടി നില്‍ക്കാതെ, മെഡിക്കല്‍ ചെക്കപ്പ്ന്ന്‍ (preventive health check up )പറയ്‌ എന്റെ മാഷേ..
ലോനപ്പന്‍ മാഷ്‌ : ഒരു രസത്തിന് അങ്ങട് കാച്യേതല്ലേ കൂട്ടുകാരാ ... ടാക്സലാം സുഹൃത്തേ, ടാക്സലാം


TAX TIP 3 

 ലോനപ്പന്‍ മാഷ്‌ : 5 ലക്ഷത്തിന്‍മേലെ ശമ്പളം വാങ്ങിയാല്‍ നികുതിയില്‍ നിന്നും നേരിട്ട് കുറക്കാവുന്ന 2000 രൂപയുടെ ഇളവു ഈ വര്‍ഷം കിട്ടുമോ സുഹൃത്തേ ..?


ടാക്സ് മുക്ക് : മാഷേ, നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍ നല്‍കിയിരുന്ന 2000 രൂപയുടെ റിബേറ്റ് (Section 87A) ഈ വര്‍ഷവും കിട്ടും മാഷ്‌ ധൈര്യായിട്ടിരിക്ക്. ശമ്പളം 5 ലക്ഷത്തിന്‍മേലെ കയറി എന്നത് കൊണ്ട് ഈ ഇളവു കിട്ടാതെ പോകില്ല. ടാകസബിള്‍ ഇന്‍കം 5 ലക്ഷത്തിന്‍മേലെ കയറാതെ നോക്കണം എന്നുമാത്രം. Total Income അഥവാ Taxable Income എന്നത് ഒരു സാങ്കേതിക പദമാണ് (ഗ്രോസ് വരുമാനമല്ല).
ഒരു സമവാക്ക്യരൂപത്തില്‍ പറഞ്ഞാല്‍ [Total Income അഥവാ Taxable Income = മൊത്തവരുമാനം – അനുവദനീയ ഇളവുകള്‍ ] 

അനുവദനീയ ഇളവുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചില അലവന്സുകള്‍ക്ക് ലഭ്യമായ കിഴിവുകള്‍, LIC, PF, NSC തുടങ്ങിയ നിഷേപങ്ങള്‍ക്കും Housing loan interest, Tuition fee, Mediclaim, സംഭാവന (etc) എന്നിങ്ങനെയുള്ള ചെലവുകള്‍ക്കും വേണ്ടിവന്ന തുകയാണ് (Chapter VI-A deductions).

എന്നാല്‍ ‘അനുവദനീയ ഇളവുകള്‍’ എന്ന കൂട്ടത്തില്‍ നികുതി കൊടുക്കേണ്ടതില്ലാത്ത വരുമാനമായ രണ്ടര ലക്ഷം രൂപ ഉള്‍പ്പെടുത്തരുത് എന്ന് പ്രത്യേകം ഓര്‍ക്കണം.

Total Income എന്ന പദത്തിന് സ്വന്തം സൗകര്യാര്‍ത്ഥം ചില വിദ്വാന്മാര്‍ ഒരു ഫോര്‍മുല പടച്ചുവിടാറുണ്ട് മാഷേ,.. മാഷെ ഉദ്ദേശിച്ച് പറഞ്ഞതല്ല കേട്ടോ, യെവന്മാരുടെ ഫോര്‍മുല ഇതാണ് “Taxable Income = മൊത്തവരുമാനം – അനുവദനീയ ഇളവുകള്‍- 2,50,000” (അതിഭീകരമായ ഒരു തെറ്റാണ് ഇതെന്ന് പ്രത്യേകം മനസ്സിലാക്കി ആ വിദ്വാന്മാര്‍ക്ക് തത്കാലം മാപ്പ് നല്‍കുക മാത്രമാണ് മാഷേ ഏക പോംവഴി.)

ലോനപ്പന്‍ മാഷ്‌ : പണ്ടു കര്‍ത്താവും അങ്ങനെ മാപ്പ് കൊടുത്തില്ലേ.. പിന്നെ എന്താ.. അല്ലാ, ഇനിയും കുറെ വിവരങ്ങള്‍ ചോദിക്കണമെന്നുണ്ട്. പിള്ളാര് അവിടെ അലമ്പാക്കുംന്നാ തോന്നണത്. എച്ച്. എമ്മിന്‍റെ റൌണ്ട്സ് ഉം ചെലെപ്പൊ ഉണ്ടാകും. ബാക്കി നാളെയാകം.

ടാക്സ് മുക്ക് : ന്നാ പിന്നെ അങ്ങനെയാകട്ടെ “ടാക്സലാം.. മാഷേ, ടാക്സലാം..” TAX TIP 4


അല്ലാ ബാങ്കീന്ന്‍ കിട്ടിയ പലിശക്ക് സ്കൂളില് നികുതി പിടിക്ക്യേ... ശംഭോ മഹാദേവാ...


ലോനപ്പന്‍ മാഷ്‌: സുഹൃത്തേ, മക്കളുടെ കല്ല്യാണാവശ്യം കണ്ടു കൊറച്ചു തൊക ബാങ്കില് ഫിക്സഡു ഡിപ്പോസിറ്റ് ആയി ഇട്ടിട്ടുണ്ട് അതിനും ഇവിടെ നികുതി പിടിക്കണംന്നു പറയണ്, എന്താ വാസ്തവം.

 ടാക്സ് മുക്ക് : തീര്‍ച്ചയായും, എല്ലാ തരം ബാങ്കുകളില്‍നിന്നും പോസ്റ്റാഫീസുകളില്‍നിന്നും സേവിംഗ്സ് ബാങ്ക് (SB Account) അല്ലാതെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിച്ച പലിശ അതെത്ര ചെറുതായാലും വരുമാനത്തില്‍ ഉള്‍പ്പെടുത്തണം. 


മാഷേ, മുന്‍ വര്‍ഷങ്ങളില്‍ ഈ തുക കണക്കില്‍ കാണിക്കാതെ പലരും “മുക്കാറുണ്ടെങ്കിലും” ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല , കാരണം നിക്ഷേപസമയത്ത് തന്നെ നമ്മുടെ PAN ആവശ്യപ്പെടുന്നതുകൊണ്ട് ബാങ്കുകാര്‍ ഈ വരുമാനം നമ്മുടെ PAN ACCOUNT ല്‍ online സംവിധാനത്തിലൂടെ സമര്‍പ്പിച്ചിട്ടുണ്ടാകുമെന്ന കാര്യം മറക്കാതിരിക്കുക. 

മറ്റൊരു കാര്യം കൂടെ പറയാതെ വയ്യ പലപ്പോഴും ബാങ്കുകാര്‍ 10% നികുതി കിഴിച്ചതിനു ശേഷമായിരിക്കും പലിശ നമുക്ക് നല്‍കിയിരിക്കുക. ആ സാഹചര്യത്തിലും പലിശ വരുമാനമായി കാണിക്കാതിരിക്കരുത് , പകരം ബാങ്കുകാര്‍ നികുതി പിടിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്രയായിരുന്നുവോ interest ആയി കിട്ടുമായിരുന്നത് ആ തുക പലിശ വരുമാനത്തില്‍ ഉള്‍പ്പെടുത്തി, നികുതിയായി ബാങ്കുകാര്‍ ‘പിടുങ്ങിയ’ തുകയെ TDS (Tax deducted at source ) ആയി നികുതി അടച്ചതു കാണിക്കുന്ന മേഖലയില്‍ കാണിക്കണം. വ്യത്യസ്ത SB Account കളിലെ ഈ കാലഘട്ടത്തിലെ മൊത്തം പലിശ 10000 രൂപ കഴിഞ്ഞിട്ടുണ്ടെങ്കില്‍ 10000 നു മേലെയുള്ള പലിശയും വരുമാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാമാഷേ വകുപ്പ്...! ലോനപ്പന്‍ മാഷ്‌: പിന്നെ ഈ പലിശേടെ കാര്യം യവന്മാര്‍ അറിഞ്ഞിട്ടുണ്ടോ എന്ന്‍ അറിയാന്‍ വല്ല കുതന്ത്രോം ഉണ്ടോ, വല്ല മാഷിനോട്ടമോയാലും വിരോധല്ല്യാ..


 ടാക്സ് മുക്ക് : കുതന്ത്രം അല്ല മാഷേ, ‘സുതന്ത്രം‘ ഉണ്ട്. നമ്മള്‍ കഴിഞ്ഞ തവണ ഓണ്‍ ലയിനായി ഇ- ഫയലിംഗ് നടത്തിയില്ലേ.. ആ വെബ്സൈറ്റില്‍ കയറി നമ്മളുടെ പാന്‍ അക്കൊണ്ടില്‍ പ്രവേശിച്ചു 26 AS പരിശോധിച്ചാല്‍ മതി. എല്ലാം സുതാര്യമാ മാഷെ. ലോനപ്പന്‍ മാഷ്‌: ന്നാപ്പിന്നെ അങ്ങനെയാകട്ടെ , നാളെ കാണാം ടാക്സലാം സുഹൃത്തേ ടാക്സലാം...

 കുറിപ്പ് : പാന്‍ അക്കൊണ്ടില്‍ പ്രവേശിച്ചു 26 AS കാണാന്‍ https://incometaxindiaefiling.gov.in/…/Services/KnowYourPan… എന്ന ലിങ്കില്‍ പ്രവേശിച്ച് VIEW FORM 26 AS (TAX CREDIT) പരിശോധിക്കുക
 1. sir,
  Njangalude oofficil oralude pf subscription oru varsham 183000 und ayalude pf accountil credit cheytha DA arrear income aayi kaanikkano. athinu enthenkilum kuravundo

  ReplyDelete
 2. Sir,
  anikku about tds traces ariyanam malayalathil athinte steps paranju tharamo

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. BABU SIR,
  THANKS FOR THE TIPS..CAN WE TAKE TAX SAVING DEPOSITS IN BANKS FOR DEPENDENTS AND DEDUCT IT FOR TAX...

  ReplyDelete
 5. No deposit should be in your own name.

  ReplyDelete
 6. Sir, If I'm residing in a rented house, how can I show the rent I have paid during this year?

  ReplyDelete
 7. If you are using ectax software just near the field where your name is typing, you can see a question "Are you living in a rental home" make it yes and proceed with the additional questions

  ReplyDelete

Start typing and press Enter to search