10 E Calculation Notes in malayalam 2022 - Income tax 89 (1) relief calculation Malayalam notes - Arrears of salary How to reduce tax

5 min read

 

Pay revision Arrear –നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാം

 


എന്താണ് 10- E ഫോം ?

ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ കാലങ്ങളില്‍ തന്നെ നേടുകയും അതിനനുസരണമായി അതതു കാലങ്ങളിലെ നിരക്കനുസരിച്ച് വരുമാന നികുതി ഒടുക്കിപ്പോകുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും, സാങ്കേതിക കാലതാമസം കൊണ്ടും ശമ്പള പരിഷ്കരണം, Deferred Salary , ക്ഷാമബത്താ വര്‍ദ്ധനവ്‌ നിയമന ഉത്തരവ് ലഭിക്കാന്‍ വൈകല്‍ എന്നിങ്ങനെ പല കാരണങ്ങളാലും ഒരു സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ അതതു സമയത്ത് ലഭിക്കാറില്ല.

ഉദാഹരണങ്ങള്‍:

1.  ശമ്പള പരിഷ്കരണം പിന്‍കാല പ്രാബല്യത്തില്‍ പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക  വേതനം നടപ്പ് വര്‍ഷത്തില്‍ മാത്രം ലഭിക്കുന്നു

2.  ക്ഷാമബത്താ വര്‍ദ്ധനവ്‌ പിന്‍കാല പ്രാബല്യത്തില്‍ പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക  ക്ഷാമബത്ത നടപ്പ് വര്‍ഷത്തില്‍ മാത്രം ലഭിക്കുന്നു

3.  ഗ്രേഡ് മാറ്റം/നിയമന ഉത്തരവ്/ സറണ്ടര്‍ etc സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോകുന്നു, പിന്നീടു മാത്രം അധികവേതനം നേടുന്നു

4.  Deferred Salary

മേല്‍പ്പറഞ്ഞവ അടക്കം പല വ്യത്യസ്ത കാരണങ്ങളാല്‍ ഇങ്ങനെ പിന്‍ സാമ്പത്തീക വര്‍ഷവുമായി  ബന്ധപ്പെട്ട വരുമാനം മറ്റൊരു ഭാവി വര്‍ഷത്തില്‍ എഴുതി വാങ്ങുന്നു, അല്ലെങ്കില്‍ കൈകൊണ്ടു തലോടാന്‍ പോലും അനുവദിക്കാതെ PF ല്‍ ലയിപ്പിക്കുന്നു .

CLICK HERE TO DOWNLOAD PDF OF 10 E CALCULATION NOTES

ഇതുമൂലമുണ്ടാകുന്ന തലവേദന, ചില വര്‍ഷങ്ങളില്‍ കനത്ത ശമ്പളവരുമാനം വരികയും അതിനാല്‍ ആ വര്‍ഷത്തില്‍ കനത്ത നികുതി നല്‍കേണ്ട ഗതികേടിലാകുകയും ചെയ്യുന്നുഎന്നതാണല്ലോ. പലപ്പോഴും സ്ഥിരമായി 10% ലോ 5% ലോ നികുതി അടച്ചു പോന്നിരുന്ന ഒരാള്‍ ഇങ്ങനെ കുടിശ്ശിക ലഭിക്കുന്ന വര്‍ഷങ്ങളില്‍ 20% -30% നിരക്കിലുള്ള സ്ലാബിലേക്ക്  “വാഴ്ത്തപ്പെട്ട്” പകച്ചുനില്‍ക്കുന്ന ഗതികേടിലാകുന്നു. ഇത് ഒരു മനുഷ്യാവകാശ വിഷയം പോലെ കണ്ടാല്‍ മറ്റൊരു യുക്തിബോധം ഉടലെടുക്കും. മേല്‍പ്പറഞ്ഞ പിന്‍കാല വരുമാനങ്ങള്‍ തരാന്‍ വൈകി, നടപ്പ് വര്‍ഷത്തില്‍ ലഭിച്ചതിനാലാണല്ലോ, ഇപ്പോള്‍ നികുതിക്കൂടുതല്‍ വന്നത്, അത് അതതു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലോ? എങ്കില്‍ ഇപ്പോള്‍ അധിക വരുമാനപ്രശ്നം ഉണ്ടാകുന്നില്ല, നടപ്പ് വര്‍ഷവുമായി ബന്ധപ്പെട്ട നികുതി മാത്രമേ ഇപ്പോള്‍ നല്‍കേണ്ടി വരികയുള്ളൂ. പക്ഷെ ഇവിടെ മറ്റൊരു ക്രമപ്രശ്നം ഉണ്ടാകുന്നില്ലേ? പിന്‍ കാലങ്ങളിലേക്ക് ബന്ധപ്പെട്ട വരുമാനം നടപ്പ് വര്‍ഷത്തില്‍ ഒഴിവാക്കിക്കൊണ്ടാണല്ലോ നമ്മള്‍ നികുതി കണ്ടത്, അപ്പോള്‍ പിന്‍ കാലങ്ങളിലേതുമായി ബന്ധപ്പെട്ട വരുമാനം അതതു പിന്‍ വര്‍ഷങ്ങളിലേക്ക് ചേര്‍ക്കേണ്ടേ? അങ്ങനെ ചേര്‍ക്കുമ്പോള്‍ പിന്‍ വര്‍ഷങ്ങളിലെ വരുമാനം ഉയരുകയും അങ്ങനെ ഉയര്‍ത്തപ്പെട്ട വരുമാനത്തിനനുസരിച്ചു നമ്മള്‍ അന്ന് നികുതി അടച്ചിട്ടില്ലാത്തതുകൊണ്ട് ആ നികുതി ഇന്ന്, അന്നത്തെ നിരക്കില്‍ അടക്കാനും ബാധ്യസ്ഥനാകുകയില്ലേ ?

 

ഇങ്ങനെ പിന്‍ സാമ്പത്തീക വര്‍ഷവുമായി  ബന്ധപ്പെട്ട വരുമാനം (അത് ഏതു പേരിലുള്ളതുമാകട്ടെ) മറ്റൊരു ഭാവി വര്‍ഷത്തില്‍ ലഭിക്കുന്ന/PF ലേക്ക് നിക്ഷേപിക്കുന്ന)സാഹചര്യത്തില്‍,ആ വരുമാനം  അതാത് കാലങ്ങളില്‍ ലഭിച്ചിരുന്നാല്‍ ഒടുക്കേണ്ടിവരുമായിരുന്ന നികുതിയും,  അതിനു പകരം അത് വൈകി ലഭിച്ചതിനാല്‍ ഇപ്പോള്‍ ഒടുക്കേണ്ടി വരുന്ന നികുതിയും താരതമ്യം ചെയ്തു, ജീവനക്കാരന് അനുകൂലമാകും വിധം ഇപ്പോള്‍ ആപേക്ഷികമായി കൂടുതലായി നല്‍കേണ്ടി വരുന്ന കനത്ത നികുതിയില്‍നിന്നും ഡിസ്കൌണ്ട് അനുവദിക്കുന്ന നടപടിക്രമമാണ് 10 E ഫോം. വകുപ്പ് 89 (1) പ്രകാരമാണ് ഇവിടെ ഡിസ്കൌണ്ട് (ഇളവ്) അനുവദിക്കുന്നത്.

 

ഏതൊക്കെ കുടിശ്ശികകള്‍ക്കാണ്10 E പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക ?

എല്ലാ തരം കുടിശ്ശികകള്‍ക്കും. ഉദാ: Pay revision, DA Arrear, Salary Arrear, surrender arrear, Deferred salary etc. എന്നിങ്ങനെ എല്ലാ കുടിശ്ശികകള്‍ക്കും ആനുകൂല്യം അനുവദിക്കും.

 

10 E പ്രകാരമുള്ള നികുതി ഇളവ് ലഭിക്കാന്‍ ECTAX-malayalam 2022 സോഫ്റ്റ്‌വെയര്‍ എങ്ങിനെ ഉപയോഗപ്പെടുത്താം

 

1.  സോഫ്റ്റ്‌വെയര്‍ന്റെ 3 പേജില്‍(Pay, DA,HRA എഴുതുന്ന ഇടം) 14 റോ നു നേരെ PF ലേക്ക്  പോയ എല്ലാ അരിയരുകളും കൂടി പലിശ സംഖ്യ ഉള്‍പ്പെടെയുള്ള തുക എഴുതുക. ഇതില്‍ Pay revision Arrear, DA Arrear, salary Arrear എന്നിങ്ങനെ വിവിധ പേരിലുള്ള എല്ലാ കുടിശ്ശികകളും PF ല്‍ ലയിപ്പിച്ചാല്‍ ഉള്‍പ്പെടുത്താം. NPS ലേക്ക്  പോയ തുകകള്‍ ഇവിടെ ഉള്‍പ്പെടുത്തരുത്. തുക BASIC കോളത്തില്‍ മാത്രം എഴുതിയാല്‍ മതി. ഈ തുകയില്‍നിന്നും GI, SLI, PF എന്നീ പിടുത്തങ്ങളോ വരുമാനനികുതിയോ പിടിച്ചിട്ടുണ്ടെങ്കില്‍, അത് അതാത് കോളങ്ങളില്‍ ചേര്‍ത്താല്‍ ബാക്കി തുക മാത്രമേ PFല്‍ ഉള്‍പ്പെടൂ. ഈ തുകയില്‍ പലിശ ഉള്‍പ്പെടുന്നുണ്ടെങ്കില്‍അത് 18 a കോളത്തിലെഴുത്തണം

2.  സോഫ്റ്റ്‌വെയര്‍ന്റെ മൂന്നാം  പേജില്‍ 15 റോ നു നേരെ Basic pay കോളത്തിൽ  പണമായി ലഭിച്ച എല്ലാ കുടിശ്ശികകളും+NPS Arrear തുകയും കൂട്ടി എഴുതണം.   അതിനു നേരെ വലതു വശത്ത് കാണുന്ന deduction മേഖലയിൽ NPS ലേക്ക്  പോയ കുടിശ്ശിക ഉള്‍പ്പെടുത്താം. NPS പിടുത്തത്തിന് പുറമെ, മറ്റ് പിടുത്തങ്ങളോ വരുമാനനികുതിയോ പിടിച്ചിട്ടുണ്ടെങ്കില്‍ അത് അതാത് deduction കോളങ്ങളില്‍ ചേര്‍ക്കണം.

നടപ്പ് വര്‍ഷത്തിലേതാല്ലാത്ത സറണ്ടര്‍ കുടിശ്ശികകളും മേൽ സൂചിപ്പിച്ച  മൂന്നാം  പേജില്‍ 15 റോ നു നേരെ Basic pay കോളത്തിൽത്തന്നെ  ഉൾപ്പെടുത്താം.

 

Deferred Salary രേഖപ്പെടുത്തേണ്ടത് 17 A പോയിന്റിന് നേരെയാണ്. മൊത്തം തുക ഇവിടെ നല്കാം

3.  മറ്റു പേജുകളില്‍ ഉള്ള വിവരങ്ങളും ചേര്‍ത്തശേഷം 6 പേജില്‍ (പ്രിന്‍റ് ബട്ടണുകള്‍ കാണുന്ന ഇടം ) 1 മെനു (10 E CALCULATION) ക്ലിക്ക് ചെയ്യുക.

4.  പുതിയ മേഖലയില്‍ എല്ലാ വിധ കുടിശ്ശികകളും (Arrears received in cash + Arrears credited to PF, Deferred salary) പലിശ ഒഴിവാക്കി കാണുന്നുണ്ടായിരിക്കും.

ഈ മൊത്തം തുക Pay Revision Arrear, DA arrear, Salary Arrear  എന്നീ കുടിശ്ശികകളില്‍പ്പെട്ട,വ്യത്യസ്ത സാമ്പത്തീക കാലഘട്ടങ്ങളിലുള്ളവയായിരിക്കും. അത് ഏതു വിഭാഗത്തില്‍പ്പെട്ടതാണ് എന്ന് മനസ്സിലാക്കി ചുവടെ Table1/Table2/Table3 എന്നീ മേഖലകളില്‍ സാമ്പത്തീക വര്ഷം തിരിച്ചു എഴുതുക. Deferred salary salary arrear മേഖലയിൽ വര്ഷം നോക്കി എഴുതാൻ മറക്കരുത്  

5.  തുടര്‍ന്ന്, അവസാനം കാണുന്ന Table 4 ല്‍ ചില മുന്‍ വര്‍ഷങ്ങളുടെ taxable Income രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ശ്രദ്ധാപൂര്‍വ്വം, നിര്‍ബന്ധമായി, മുന്‍ വര്‍ഷങ്ങളില്‍ ഫോം 16/ income tax statement നോക്കി മാത്രം എഴുതേണ്ട മേഖലയാണ്. taxable Income എന്ന് പറയുന്നത് മൊത്ത വരുമാനത്തില്‍നിന്നും chapter VI A പ്രകാരമുള്ള കിഴിവുകള്‍ (GI, SLI, PF, NSC, MEDICLAIM, HOUSING LOAN INTEREST/ PRINCIPAL, etc), standard deduction എന്നിവ കുറച്ചതിന്ശേഷമുള്ള തുകയാണ്. പലരും ഈ മേഖല പൂരിപ്പിക്കാതെ, അല്ലെങ്കിൽ ഭാഗീകമായി പൂരിപ്പിച്ചു ചുളുവിൽ കാര്യം നടത്താൻ ശ്രമിക്കും. ഗുരുതരമായ നികുതി വെട്ടിപ്പാണ് ഈ വിട്ടുകളയലിലൂടെ ചെയ്യുന്നത് എന്നു മനസിലാക്കുക  

 

അതേസമയം 10-E ഫോം ഇതിന് മുൻപേ, കഴിഞ്ഞ വര്‍ഷത്തിലോ  അതിനു പിന്നിലുള്ള വർഷങ്ങളിലോ  തയ്യാറാക്കിയിട്ടുള്ളവര്‍ മേൽ സൂചനയിലെ  Table 4 ല്‍ taxable Income എഴുതാൻ  പിന്‍ വര്‍ഷങ്ങളിലെ ഫോം 16/ income tax statement ഒരിക്കലും ഉപയോഗിക്കരുത്,  അതിനുപകരം മുൻ വർഷങ്ങളിൽ ഏറ്റവും ഒടുവില്‍ തയ്യാറാക്കിയ Table A ഫോമിനെയാണ് ആശ്രയിക്കേണ്ടത്. ഉദാഹരണമായി  2020-21 ൽ Table A തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത്, കഴിഞ്ഞ വർഷം 10 E Form തയ്യാറാക്കിയിട്ടില്ല എങ്കിൽ അതിനു പിൻ വർഷങ്ങളിൽ തയ്യാറാക്കിയ ഏറ്റവും ഒടുവിലെ 10 E ലെ Table A യെ ആശ്രയിക്കാം. ഈ രീതിയിൽ taxable income എഴുതുന്നതിന് പകരം, ഇവിടെ പിൻകാല  ഫോം 16/ income tax statement ല്‍ നിന്നും ലഭിക്കുന്ന taxable Income തുകകള്‍ ആണ് നമ്മള്‍ എടുക്കുന്നതെങ്കില്‍ തെറ്റായ ഫലമാണ് നല്‍കുക.

 

മേൽ പറഞ്ഞ Table A ഫോമിലെ നാലാമത്തെ കോളത്തില്‍ കാണുന്ന ലഭ്യമായ വ്യത്യസ്ത വര്‍ഷങ്ങളിലെ തുകകളാണ് അതതു വര്‍ഷങ്ങളിലെ taxable Income ആയി സോഫ്റ്റ് വെയറിലെ നാലാം പട്ടികയിൽ  പരിഗണിക്കേണ്ടത്.  ചുവടെ ചിത്രം കാണുക


 ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടെ  ശ്രദ്ധിക്കേണ്ടതുണ്ട്.

ഉദാഹരണമായി കഴിഞ്ഞു പോയ 2020-21 സാമ്പത്തീക വര്‍ഷത്തില്‍ 10 E ഫോം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു എന്നു കരുതുക (അല്ലെങ്കിൽ അതിനു മുൻ വർഷങ്ങളിൽ).  ഈ വര്‍ഷവും (FY-2021-22) 10E ഇളവു നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 2019-20, 2018-19, 2017-18, 2016-17, 2015-16 Etc. എന്നിങ്ങനെയുള്ള പിന്‍ വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം എഴുതേണ്ടത്, 2020-21  സാമ്പത്തീക വര്‍ഷത്തില്‍ സമര്‍പ്പിച്ച 10 E ഫോം ലെ table A ലെ നാലാം കോളത്തില്‍ നിന്നാണ്. എന്നാല്‍ ഈ table A യില്‍ 2020 -21 ലെ ടാക്സബിള്‍ ഇന്‍കം കാണില്ല. 2020-21 ലെ ടാക്സബിള്‍ ഇന്‍കത്തിനായി നമ്മള്‍ ആശ്രയിക്കേണ്ടത് 2020-21 സാമ്പത്തീക വര്‍ഷത്തില്‍ സമര്‍പ്പിച്ച 10 E ഫോം സെറ്റിലെ Annexure 1 statement ല്‍ കാണുന്ന ഒന്നാമത്തെ റോയിലെ (Taxable Income [excluding salary received in arrears or advance]) തുകയാണ്. ചുവടെ ചിത്രം കാണുക



 

ആവശ്യപ്പെടുന്ന വര്‍ഷങ്ങളില്‍ തുകകള്‍ നല്‍കുന്നതോടെ , മുകളില്‍  ഇളവായി ലഭിക്കുന്ന തുക [89 (1) relief തുക] ലഭിക്കും, ആ തുക ഓട്ടോമാറ്റിക്കായി ടക്സ് സ്റ്റേറ്റ്മെൻറ് ഫോമിൽ നികുതി കുറയ്ക്കാനുള്ള മേഖലയിൽ ഉൾപ്പെടുത്തും. നമ്മൾ കൂടുതലായി ഒന്നും ചെയ്യേണ്ടി വരുന്നില്ല.

സമര്‍പ്പിക്കേണ്ട രേഖകള്‍

ഇളവ് ലഭിക്കുന്ന സാഹചര്യത്തില്‍ മാത്രം കൂടുതലായി സമര്‍പ്പിക്കേണ്ട രേഖകള്‍:-

1.  10 E ഫോം സെറ്റ് (ഇതില്‍ ഫോം 10 E, Annexure 1, Table A എന്നിങ്ങനെ 3 രേഖകള്‍ ലഭിക്കും)

2.  ഏതൊക്കെ വര്‍ഷങ്ങളിലേക്കാണോ കുടിശ്ശിക പകുത്തു നല്‍കുന്നത്, ആ കാലങ്ങളിലെ form 16/ Income tax statement or Table A എന്നിവ ഒപ്പം സമര്‍പ്പിക്കണം

പ്രത്യേകം ശ്രദ്ധിക്കേണ്ടവ

1.  ഒന്നില്‍ കൂടുതല്‍ തരത്തില്‍പ്പെട്ട കുടിശ്ശികകള്‍ ഈ വര്ഷം ലഭിക്കുകയും അതിലെ ചിലവ മാത്രം പിന്‍ കാലങ്ങളിലേക്ക് കൊണ്ടുപോകുന്ന രീതി ഒരിക്കലും പാടില്ല. ഒന്നുകില്‍ എല്ലാ കുടിശ്ശികകളും ഈ വര്‍ഷത്തെ വരുമാനമായി സഹിച്ചു നികുതി അടക്കുക (അതായത് 10 E ഇളവ് വേണ്ടെന്നു വക്കുക), അല്ലെങ്കില്‍ എല്ലാ തരം കുടിശ്ശികകളും പിന്‍ വര്‍ഷങ്ങളിലേക്ക് കൃത്യമായി പകുത്തുനല്‍കി ഇളവു ഉണ്ടെന്നുകണ്ടാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തുക എന്നിവയില്‍ ഏതെങ്കിലും രീതിയാണ് പാലിക്കേണ്ടത് 

2.  കുടിശ്ശികകള്‍ PF ല്‍ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് ലയിപ്പിക്കുന്നത് ഈ വര്‍ഷമാണ് എന്നു മനസിലാക്കുക. ആ തുക പിന്‍ വര്‍ഷങ്ങളിലേതുമായി ബന്ധപ്പെട്ട തുകയാണെങ്കിലും ഒരിക്കലും അത് പിന്‍ വര്‍ഷങ്ങളിലെ നിക്ഷേപമായി പരിഗണിക്കാനാകില്ല എന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. അതായത് PF ലേക്ക് ലഭിച്ച കുടിശിക നടപ്പ് വർഷത്തെ നിക്ഷേപമാണ്, പിൻ വർഷങ്ങളിലെ നിക്ഷേപമല്ല   

3.  കുടിശ്ശികയുടെ  പേര് എന്തുമാകട്ടെ, അതിനു 10 E പ്രകാരമുള്ള ആനുകൂല്യം നേടാന്‍ അവകാശമുണ്ട്. ആ കുടിശിക എത്ര പഴക്കമുള്ളതായാലും അതിനു 10 E Form വച്ചുള്ള ഇളവ് ആനുകൂല്യത്തിന് അർഹതയുണ്ട് 

4.  പിന്‍ വര്‍ഷങ്ങളിലെ taxable Income കാണിക്കുന്ന രേഖ നിര്‍ബന്ധമായും അധികാരികള്‍ക്ക് സമര്‍പ്പിക്കണം

 

Ectax– Malayalam 2022 tax calculator download ചെയ്യാന്‍  ചുവടെ ക്ലിക്ക്

https://bit.ly/3ouMC9v 

പഴയ കാലങ്ങളിലെ ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള  സോഫ്റ്റ് വെയരുകൾ download ചെയ്യാൻ കീബോർഡിലെ Ctrl കീ അമർത്തി, ഒപ്പം  ചുവടെ ക്ലിക്ക്

http://babuvadukkumchery.blogspot.com/p/tax-news.html

 

ഈ കുറിപ്പ് തയ്യാറാക്കിയ തീയ്യതി 16-12-21, തുടര്‍ദിവസങ്ങളില്‍  ഈ രേഖ വിപുലപ്പെടുത്തിയേക്കാം

 

You may like these posts

  • EC TAX 2012 VERSION (OLDER VERSION) CLICK  here document.write(dsdlcounter(dsCounter));  To download the ECTAX (…
  • സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) 2017-18 വര്‍ഷത്തെ നാലാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് മെയ്‌ 31 ന് മുമ്പാണ്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീ…
  • In order to estimate current financial year (2013-14)  INCOME TAX in advance, the excel programme may be helpful. By estimating the annual income tax in advance it is also p…
  • CLICK THE LINK BELOW TO DOWNLOAD TAX CALCULATOR CUM 10 E FORM PREPARATION TOOL  (Revised on 21-2-2021 ) Form 10  E preparation field is available in this revised…
  • 2012-13 സാമ്പത്തിക വര്‍ഷത്തിലെ നികുതി മുന്‍ കൂട്ടി മനസ്സിലാക്കി, മാ‍സം തോറും നല്‍കേണ്ട നികുതി സംഖ്യ തിട്ടപ്പെടുത്താന്‍ സഹായിക്കുന്നു.  (2012 ഡിസംബര്‍ മാസമായതോടെ ഈ പ്രോഗ്രാമിന…
  • To download ECTAX 2014-INCOME TAX CALCULATOR (malayalam menu based), CLICK HERE (മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്…

Post a Comment