Dec 18, 2016

Income Tax Calculator - 2017 Cum FORM 10E - 12 BB Generator - Malayalam Menu Based

TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTS


Software ഡൌണ്‍ലോഡിനും വിശദാംശങ്ങള്‍ക്കും ചുവടെ Read More ക്ലിക്ക് ചെയ്യുക  
This Excel based Income tax calculator is designed to create Income tax statements relating to the financial year 2016-17 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees and college teachers. Special arrangement to generate Form 10 E is an added advantage. To download Income tax calculator click CONTINUE READING below these lines and start download by clicking download button. 
2016-17 വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?
ലേഖനം ചുവടെ വായിക്കാവുന്നതാണ് 

To download ECTAX 2017 malayalam Income tax calculator (babuvadukkumchery) [Updated on 23-2-17 with Form 12 BB generator ]

 CLICK HERE FOR SOFTWARE


കുറിപ്പ് 

(ECTAX-2017-malayalam) ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ഡൌണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. (അതായത് Excel ഫയലല്ലാത്ത രൂപത്തില്‍ കണ്ടേക്കാം.) അത്തരം സാഹചര്യത്തില്‍ മാത്രം അത് പ്രവര്‍ത്തിപ്പിക്കാന്‍ ഫയലിനെ UNZIP ചെയ്യുക എന്ന പ്രവര്‍ത്തനം നടത്തുക.

അതിനായി ഫയല്‍ തുറക്കുന്നതിനു മുന്‍പ് File icon ല്‍ Right click ചെയ്ത് 'Extract here' എന്ന് നല്‍കുക . അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.

ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ "Macro Enable" എന്ന ഒരു സാങ്കേതിക പ്രവര്‍ത്തനം ചെയ്യേണ്ടി വരും ആ പ്രവര്‍ത്തനം പരിചയമില്ലാത്തവര്‍ക്കുള്ള ഒരു വീഡിയോ സഹായി ഡൌണ്‍ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍
 CLICK FOR HELP FILE ക്ലിക്ക് ചെയ്യുക


INCOME TAX CALCULATORS OF OTHER EXPERTS :-

1. Easy Tax 2017 (BY SUDHEER KUMR )  CLICK HERE TO DOWNLOAD (Software by Sudheerkumar)


2016-17 വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ വരുമാന  നികുതി കണക്കാക്കും ?
ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ വരുമാനനികുതി കണക്കാക്കേണ്ടത് അയാള്‍ തന്നെയാണെങ്കിലും പ്രായോഗികതലത്തില്‍ അത് അടക്കേണ്ടത് അവന്റെ ‘മുതലാളി’യാണെന്ന് പറയാം. Tax deducted at source (TDS) എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ശമ്പള പിടുങ്ങലിലൂടെസേവനദാദാവ്‌ ഈ പുണ്യകര്‍മ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കും. ജീവനക്കാരന്‍ ഗണിച്ചെടുത്തു നല്‍കുന്ന നികുതി തുക ശരിയാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പു വരുത്തേണ്ട ജോലിയും, അവ വര്‍ഷാന്ത്യത്തില്‍ മാത്രം അടക്കുക എന്ന ‘സ്വഭാവദോഷം’ ഉണ്ടെങ്കില്‍ അത് തിരുത്തി വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ സമയാസമയങ്ങളില്‍ ഗഡുക്കള്‍ ആയി അടപ്പിക്കേണ്ട ചുമതലയും നിര്‍ഭാഗ്യവശാല്‍ ‘പാവം മുതലാളി’ യുടെ ജോലിയായി മാറുന്നു. ഈ സാമ്പത്തീക വര്‍ഷത്തില്‍ (2016 April മുതല്‍ 2017 March31വരെ)ലഭിച്ച ശമ്പളമടക്കമുള്ള  എല്ലാ വരുമാനവും ചേര്‍ത്ത്, അനുവദനീയമായ ഇളവുകള്‍ക്ക് ശേഷം അത് മാസ ഗഡുക്കളായി അടക്കുന്നതിനിടയില്‍, അതിന്റെ ഏറ്റവും അവസാന മാസമായ മാര്‍ച്ചില്‍ അടക്കുമ്പോള്‍ അത് അണ-പൈ വ്യത്യാസമില്ലാതെ അടക്കുന്നു എന്ന്‍ ഉറപ്പ് വരുത്തേണ്ടതും പുണ്യമാസമായ മാര്‍ച്ചില്‍ തന്നെ.
ഇതിനിടെ പൊന്തി വരാന്‍ സാധ്യതയുള്ള ചോദ്യം മാര്‍ച്ച് 31 നു മുന്‍പ് ചെയ്യേണ്ട ഈ ‘അന്ത്യകര്‍മ്മം’ എന്തിനു ഫെബ്രുവരിയില്‍ തന്നെ നടത്തുന്നു എന്നായിരിക്കും. ശുഭസ്യ ശീഖ്രം എന്ന് കാര്‍ന്നവന്മാര്‍ പറഞ്ഞു പോന്നതിനെ അക്ഷരം പ്രതി അനുസരിക്കുകയാണിവിടെ എന്ന്‍ കരുതേണ്ടതില്ല. കാരണം മറ്റൊന്നാണ്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടതെന്നു നേരത്തെ പറഞ്ഞുവല്ലോ, എന്നാല്‍ പൊതുവേ ജീവനക്കാരന്‍റെ 2016 എപ്രിലില്‍ ലഭിക്കുന്ന വേതനം 2016 മാര്‍ച്ചില്‍ ചെയ്ത ജോലിയുടെതാണല്ലോ അതുപോലെ 2017 മാര്‍ച്ചില്‍ വാങ്ങുന്ന വേതനം 2017 ഫെബ്രുവരിയില്‍ ചെയ്ത ജോലിയുടെതുമായിരിക്കും അതുകൊണ്ട്തന്നെ കാലഘട്ടത്തെ പുനര്‍വ്യാഖ്യാനം ചെയ്ത് ‘2016 മാര്‍ച്മുതല്‍ 2017 ഫെബ്രുവരി വരെയുള്ള ശമ്പളത്തിന്റെ’ എന്നാക്കി മാറ്റി ചിലര്‍. വ്യാഖ്യാനം എന്തായാലും 2016 ഏപ്രില്‍ ഒന്നുമുതല്‍  2017 മാര്‍ച്ച് 31വരെ കിട്ടിയ വരുമാനതുകയും നിക്ഷേപ തുകയും അല്ലാതെ ഒരു ശില്ലിക്കാശുപോലും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കയറിപ്പോകാതെയും വിട്ടുപോകാതെയും നോക്കേണ്ടതുണ്ട്. മറ്റൊരു കാര്യം ജീവനക്കാരന്‍ നികുതി നല്‍കേണ്ടത് തന്റെ ശമ്പള വരുമാനം മാത്രം നോക്കിയല്ല മറിച്ച് ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത തുകയിന്മേലാണ്.അതിനായി അയാള്‍ തന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി അതില്‍ നിന്നും നിലവിലുള്ള നിയമപ്രകാരം കുറക്കാവുന്ന ഇളവുകളും അത് ബോധ്യപ്പെട്ടുത്താനുള്ള രേഖകളും തയ്യാറാക്കി മേലധികാരിക്കു സമര്‍പ്പിക്കുന്ന രേഖയാണ് Income tax statement. ഇതിനു ഒരു നിര്‍ദ്ധിഷ്ട ഫോര്‍മാറ്റ് ഇല്ല എന്നതാണ് ഖേദകരം. അതുകൊണ്ട് തന്നെ പല ദിക്കുകളിലും പല അവതാരങ്ങളായി അവന്‍ ജന്മമെടുക്കും. വരുമാനത്തെ 5 തലക്കെട്ടുകളിലാണ് ഉള്‍പ്പെടുത്തേണ്ടത്.
1.      ശമ്പള വരുമാനം
2.     വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം
3.     കച്ചവടത്തില്‍ നിന്നോ പ്രൊഫഷനല്‍ തൊഴിലില്‍ നിന്നോ ഉള്ള വരുമാനം
4.     മൂലധന വര്‍ധന വരുമാനം
5.     മറ്റു ഉറവിടങ്ങളില്‍നിന്നുള്ള വരുമാനം.

മേല്‍ പറഞ്ഞ വരുമാനങ്ങലെല്ലാം ചേര്‍ത്ത് അതില്‍ നിന്നും അനുവദനീയമായ എല്ലാ കിഴിവുകളും കുറച്ചു ബാക്കി വരുന്ന വരുമാനത്തെ ടാകസബിള്‍ ഇന്‍കം എന്ന് പറയാം. സാങ്കേതികമായി അതിനു ടോട്ടല്‍ ഇന്‍കം എന്നും പേരുണ്ട്. ടോട്ടല്‍ എന്നാല്‍ ഗ്രോസ് അല്ലാ എന്നും മറിച്ച് കിഴിവുകള്‍ക്ക് ശേഷമുള്ളത് എന്നും തിരുത്തി ചിന്തിക്കാതെ നിവര്‍ത്തിയില്ല. ഈ ടോട്ടല്‍ വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത്തവണ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പരിധി കടന്നാല്‍ ചുവടെ കാണുന്ന രീതിയില്‍ നികുതി കണക്കാക്കണം.
വിശദമായ വായനക്കും PDF ഡൌണ്‍ലോഡ് നും ചുവടെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD HOW TO CALCULATE INCOME TAX 2017

1st June, 2016 മുതല്‍ വരുമാന നികുതി സംബന്ധമായ നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള ഇളവുകള്‍ നേടുന്നതിനായിഓരോ ജീവനക്കാരനും  Form 12BB തന്‍റെ എമ്പ്ലോയര്‍ക്കു സമര്‍പ്പിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. ഈ ഫോം തങ്ങളുടെ ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റു ഫോം നല്‍കുന്നതിനൊപ്പം നല്‍കേണ്ടതായി വന്നേക്കാം. Form 12BB PDF ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
CLICK HERE TO DOWNLOAD FORM 12 BB
 1. This was too helpful. I wasn’t aware about most of the points mentioned above. Great share, thanks!
  Tax Consultants in Barking

  ReplyDelete
 2. Sir,
  your work is really very helpful for all of us.Thank you sir, for your effort.

  ReplyDelete
 3. Jose J Edavoor sir,
  Thank you for the comment
  babu vadukkumchery

  ReplyDelete
 4. Get the best home loan interest rate with lowest interest rate in pune..

  ReplyDelete
 5. ബാബു സാറിന്റെ നിസ്വാർത്ഥ സേവനം അനവധിയാളുകൾക്ക് വളരെ സഹായം ചെയ്യുന്നു. വരഷങ്ങളായി സാറിന്റെ ബ്ലോഗും സോഫ്റ്റ്‌വെയറുകളും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യു.ജി.സി അദ്ധ്യാപകരുടെ ടാക്സ് കാൽക്കുലേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത് ഈ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകത കൂടിയാണ്.

  ReplyDelete
  Replies
  1. മുഹമ്മദ്‌ സര്‍,
   വളരെ നന്ദി. ഇതിന്റെ പണിപ്പുരയില്‍ താങ്കളുടെ കരങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ, അതുകൊണ്ട് തന്നെ ഈ അഭിപ്രായത്തിന് വളരെ നന്ദി

   Delete
 6. Excellent and helpful post… I am so glad to left comment on this. This has been a so interesting read,
  Tax Consultants in Barking

  ReplyDelete
 7. ശ്രീലാല്‍Jan 23, 2017, 10:03:00 PM

  മൂന്ന്‍ വര്‍ഷമായി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു. ഫാമിലി പെന്‍ഷന്‍ കാരെ കൂടി ഉള്പെടുതിയത്തില്‍ വളരെ സന്തോഷം.

  ReplyDelete
 8. Babu sir, Many thanks for such a great help. we the team whole heartedly appreciate you effort. But i think ther is a small problem with the new version. Items after 9f is not printed in the print. will you pls check on the software.
  Suresh/9497351390

  ReplyDelete
 9. Suresh sir,
  Thank you for the valuable feed back
  here I did a different approach. All Tax deduction names will never appear in print out. but those items with their investments if any, will only appear their names.
  For example if a person is having investment in NSC, Then the name of investment will appear in printout on the other hand if the person is not having NSC investment, the name of NSC will never show in the output.

  This help the officials who is verifying the document to concentrate only on the items having value.

  Pls comment is it good ?

  ReplyDelete
  Replies
  1. Sir,
   It is really helpful. You are doing it every year for the sake of service. Thank you for your sincere effort. I am eagerly waiting for the updated version

   Delete


 10. sir, The total tax I had to pay during the year 2015-16 was Rs. 10950/-. An amoun t of Rs. 8000/- had been remitted up to the salary for January 2016. I had been promoted to gazetted post and and joined duty as Superintendent o 30/12/2016. My salary for February 2016 was drawn on 22/9/2016, and Rs. 2950/- hAS BEEN REMITTED along with that bill creditted on 22/9/2016. While calculatting the Income Tax Statement for 2016-17, from 3/16 to 2/17, shall I include the salary for February 2016, cashed on this year, if so how should i calculate the tax, please advise.

  ReplyDelete
 11. Forget about the month of salary in which salary is due. Tax dept is counting the date of receipt only. You have to consider all incomes which is RECEIVED during 1-4-2016 to 31-3-2017. No need to consider the salary month. The same way tax amount payment also counts

  ReplyDelete
 12. Latheef kanjirappally sir,
  I think you found the new version 8-2-17.
  Thank you for the comment

  ReplyDelete
 13. വളരെ നല്ല സോഫ്റ്റ് വെയറും, ഒട്ടേറെ ഉപകാരപ്രദമായ കുറിപ്പുകളും. നിസ്വാർത്ഥ സേവനത്തിന് ബാബുസാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  ReplyDelete
 14. പ്രദീപ്‌ സാര്‍,
  വളരെ നന്ദി

  ReplyDelete
 15. ഇത് ഉബുണ്ടുവില്‍ വര്‍ക്ക് ചെയ്യുമോ

  ReplyDelete
 16. സര്‍
  HBA അടവ് ഇതില്‍ ചേര്‍ക്കാമോ ?

  ReplyDelete
 17. Dear Sir, much informative and helpful for beginners. big thanks. any special points to be consider while calculating Primary co-op. bank employees salary tax. pls..

  ReplyDelete
 18. Ada Punalur sir,
  Surely HBA Can be added. HBA includes 2 portions. principal portion repayment and interest. fill this in appropriate places

  ReplyDelete
 19. Dear Asi pattani sir,
  Thank you for feed back. Calculate your annual tax in advance. that is during April 2017 itself. and pay monthly tax. for that divide total tax by 12.You can choose new software ANTICIPATED INCOME TAX CALCULATOR 2017-18 FOR THAT. IT WILL RELEASE WITHIN 2 DAYS

  ReplyDelete
 20. Thanks for the information... I really love your blog posts... specially those on eFILING Form 12BB

  ReplyDelete
 21. AY 2016-17 RETUEN INALID UNDER SECTION139/9 WHAT SHALL BE THE NEXT STEP SIR PLEASE GIVE DTAILED CAN I REVISED RETURN

  ReplyDelete

Start typing and press Enter to search