Friday, June 26, 2015

INCOME TAX RETURN FILING 2015 -MALAYALAM NOTESഇന്‍കം ടാക്സ് ഇ-ഫയലിംഗ് നടപടിക്രമങ്ങള്‍

എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ? ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം ആ വര്‍ഷത്തില്‍ താന്‍ നേടിയ വരുമാനം നിശ്ചിത പരിധി കടന്നാലോ അയാള്‍ അടച്ച നികുതി തുക ആവശ്യത്തില്‍കൂടുതലായി കണ്ട് തിരിച്ച് വാങ്ങലിനായി ശ്രമിക്കുന്നുണ്ടെങ്കിലോ, അതുമല്ല മറ്റു നിയമപരമായ കാരണങ്ങളാലോ വരുമാനത്തിന്റെയും നികുതി അടവിന്റെയും മറ്റും വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന നികുതി വകുപ്പിന് സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്. ഈ വിവരസമര്‍പ്പണത്തെ ഇന്‍കംടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്നു പറയുന്നു. സാധാരണ ഗതിയില്‍ 2014-15 സാമ്പത്തീക വര്‍ഷത്തെ വിവരങ്ങള്‍ 2015 ആഗസ്ത് 31 വരെ സമര്‍പ്പിക്കാന്‍ കഴിയും. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സമാനമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു രേഖ നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഫോമില്‍ പേനകൊണ്ട് എഴുതി തയ്യാറാക്കിയോ സ്ഥാപന മേധാവിക്ക് (അല്ലെങ്കില്‍ ട്രഷറി ആപ്പീസര്‍) സമര്‍പ്പിച്ചിട്ടുണ്ടായിരിക്കും. ആ രേഖ ട്രഷറിയിലെക്കും ജീവനക്കാരന്റെ മേല്‍വകുപ്പ് മേധാവിയുടെ ഓഫീസിലേക്കും മാത്രം പോകുന്ന ഒന്നാണ്. അതിനെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ പാടില്ല.

ആരൊക്കെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ചെയ്യണം ?
സാധാരണ ജീവനക്കാരനെ [60 വയസ്സില്‍ താഴെ ] സംബന്ധിച്ചിടത്തോളം തന്റെ 2014-15 സാമ്പത്തീക വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. [ 60 വയസ്സിനും 80 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പരിധി 3 ലക്ഷവും 80 നും അതിനു മേലേ ഉള്ളവര്‍ക്ക് പരിധി 5 ലക്ഷവും ] ഇവിടെ വരുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രോസ് വരുമാനമാണ്. അതായത് എല്ലാ ഇളവുകളും കുറക്കുന്നതിനു മുന്‍പുള്ള വരുമാനം. ഒരു വ്യക്തി നികുതി കാണാനായി തന്റെ മൊത്ത വരുമാനത്തില്‍നിന്നും വകുപ്പ് 10 പ്രകാരവും ചാപ്റ്റര്‍ VI A പ്രകാരവുമുള്ള കിഴിവുകളും കിഴിച്ച് ടാകസബിള്‍ ഇന്‍കം (Taxable Income or Total Income ) കണ്ടെത്തുകയും അതിന്മേല്‍ നികുതി ഒടുക്കുകയുമാണ്‌ ചെയ്യുക. എന്നാല്‍ ഇവിടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് നിര്‍ബന്ധമായും ചെയ്യേണ്ട വിഭാഗത്തില്‍പ്പെട്ടവനാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഗ്രോസ് വരുമാനമാണ് സൂചകം, അല്ലാതെ ടാകസബിള്‍ ഇന്‍കം മാനദണ്ഡമായി എടുക്കരുതെന്ന് പ്രത്യേകം ഓര്‍ക്കുക. മറ്റൊരു കാര്യവും സൂചിപ്പിക്കട്ടെ , റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്നത് വ്യക്തിപരമായി ഓരോരുത്തരും സ്വയം ചെയ്യേണ്ട കര്‍ത്തവ്യമാണെന്നും അല്ലാതെ സ്ഥാപനമേധാവിയുടെ പിരടിക്ക് വച്ച് തടി ഊരാന്‍ നോക്കേണ്ട ഒന്നല്ല എന്നും.

എങ്ങിനെ റിട്ടേണ്‍ സമര്‍പ്പിക്കാം.
വിശദമായ വായനക്കും PDF FILE ഡൌണ്‍ലോഡ് ചെയ്യാനും ചുവടെ ക്ലിക്ക് ചെയ്യുക (തയ്യാറാക്കിയ തീയ്യതി 26-6-2015)

Monday, March 30, 2015

PAN REGISTRATION

നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാം
തത്കാലം  ആടിനെ വെറുതെ വിടാം, അവന്‍ പോയി മേയട്ടെ . വിഷയം വരുമാന നികുതിയെപ്പറ്റിവുമ്പോള്‍ അങ്ങനെ വെറുതെ വിടാനൊക്കില്ലല്ലോ. ആടിനെ പട്ടിയാക്കുന്ന കാലവുംകൂടെയാകുമ്പോള്‍  ഒന്ന് കരുതുന്നത് നല്ലതാണ്.  സര്‍ക്കാര്‍ ജീവനക്കാരനായ ഒരുവന്‍ വരുമാനം വെളിപ്പെടുത്തുന്ന കാര്യത്തില്‍ ഏതായാലും ഹരിശ്ചന്ദ്രന് തുല്യക്കാരനായിരിക്കും . അവനു മറയ്ക്കാനൊന്നുമില്ലല്ലോ.  “സ്ഫടികസ്പുടസ്പഷ്ടം” എന്നേതോ പഹയന്‍ വിശേഷിപ്പിച്ചതുപോലെ സുതാര്യമാണവന്റെ മനവും കനവും. മാസം തോറും  അണ- പൈ വ്യത്യാസമില്ലാതെ കൃത്യമായി വരുമാന നികുതി ശമ്പളത്തില്‍ നിന്നും അടച്ചുപോരുന്നവന്റെ മെക്കട്ട് കേറേണ്ട ആവശ്യം വരുമാനനികുതി വകുപ്പിന് ഇല്ലേ ഇല്ല എന്നതും ശരി. പിന്നെ എന്തിനാണ്  ടാക്സ് ഒരു ഭീകര ജീവിയായി അവന്റെ മുന്നില്‍ വന്നേക്കാം എന്ന്‍ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത്?  ഇവിടെ ഒരു ‘ഉളുക്ക് ‘ പ്രശ്നം ഒളിഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നതാണ് പ്രശ്നം.  

ഈ ലേഖനത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ PDF ല്‍ വായിക്കാന്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക (താങ്കളുടെ അഭിപ്രായങ്ങള്‍ babuvadukkumchery@gmail.com ല്‍ മെയില്‍ ചെയ്താലും )

Wednesday, March 11, 2015

ANTICIPATORY INCOME TAX STATEMENT (INCOME TAX ESTIMATOR 2015-16)

പുതിയ സാമ്പത്തീക വര്‍ഷത്തിലെ (2015-16) വരുമാന നികുതി മുന്‍‌കൂര്‍ കണക്കാക്കി അതിനനുസരിച്ച് മാസം തോറും പിടിക്കേണ്ട TDS തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന എക്സെല്‍ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (Updated 27-3-2015)


CLICK HERE TO DOWNLOAD INCOME TAX ESTIMATORപ്രത്യേകം ശ്രദ്ധിക്കുക : ഈ പ്രോഗ്രാം 2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് സ്റെറെമെന്റ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കരുത് . താങ്കള്‍ 2015 ഫെബ്രുവരി മാസത്തില്‍ നല്‍കേണ്ട നികുതി സ്റെറെമെന്റ്റ് കണക്കാക്കാനുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ചുവടെ ലഭ്യമാണ്.

2015-16 ബജറ്റ് ശമ്പള വരുമാന വിഭാഗത്തില്‍പെടുന്നവര്‍ക്ക് എന്തു നേട്ടം ?
അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല, സാധാരണ ജീവനക്കാരന്‍റെ നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി 2,50,000 ആയി തന്നെ തുടരുന്നു.

5 ലക്ഷം വരെ ടാക്സ്ബിള്‍ വരുമാനമുള്ളവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന നികുതിയില്‍ നിന്നും നേരിട്ട് കുറയ്ക്കാമായിരുന്ന 2000 വരെയുള്ള   റിബേറ്റ് (87 A) ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്

വകുപ്പ് 80 C, 80CCC, എന്നിവ പ്രകാരം ഉള്ള കിഴിവ് ഒന്നര ലക്ഷം ആയി തുടരുന്നു. എന്നാല്‍ New Pension Scheme (NPS) ല്‍ കൂടുതലായി 50,000 രൂപ കൂടെ നിക്ഷേപിച്ച് ഈ ഇളവ് രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്താം. 80 CCD (1B)

മെഡിക്ലെയിം പോളിസിയുടെ (80 D) കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി. സീനിയര്‍ സിറ്റിസന്‍ ആണെങ്കില്‍ ഇത് 30000 രൂപ വരെ ആകാം.
മാരകമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആശ്രിതനും ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരിക്കുന്ന  കിഴിവ്  40,000 രൂപവരെയും  മുതിര്‍ന്ന പൗരന്മാര്‍ക്ക്  60,000 രൂപ വരെയും ആണ് (80DDB). ആശ്രിതന്‍ 80 വയസ്സിനു മുകളിലുള്ള രോഗബാധിതന്‍ ആണെങ്കില്‍ കിഴിവ് 80,000 രൂപവരെയാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. 
ശാരീരികമോ മാനസീകമോ ആയ വൈകല്യങ്ങള്‍ ഉള്ള ആശ്രിതര്‍ ഉള്ളവര്‍ക്ക് ലഭിച്ചിരുന്ന സ്ഥിര കിഴിവ് 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തി (80DD). കടുത്ത വൈകല്യമുള്ള ആശ്രിതരാണ് ഉള്ളതെങ്കില്‍ കിഴിവ് 1,25,000 വരെ ആകാം.

വിഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കി. 80% ല്‍ കുറയാത്ത പരിമിതിയുള്ളവര്‍ക്ക് ഇത് 1,25,000 രൂപയാക്കി ഉയര്‍ത്തി (80 U)

ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് ലഭിച്ചിട്ടുള്ളവര്‍ക്ക്  പ്രതിമാസം 800 രൂപ വരെ ഇളവ് നല്‍കിയിരുന്നു. ഇളവ് ഇരട്ടിയാക്കി. ഇപ്പോള്‍ 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.

സന്ദര്‍ശകരുടെ എണ്ണം

MY FRIENDS

Follow by Email