INCOME TAX CALCULATOR 2013- MALAYALAM (WINDOWS BASED)-
2013 ഫെബ്രുവരി മാര്‍ച്ച് മാസങളില്‍ ട്രഷറികളിലും ഡിപ്പാര്‍ട്ടുമെന്റ് ആഫീസുകളിലും നല്‍കേണ്ട FORM-16, INCOME TAX STATEMENT എന്നിവ തയ്യാറാക്കുന്നതിനും, ടാക്സ് കുറക്കാനുള്ള മാര്‍ഗ്ഗംങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു (ഈ പ്രൊഗ്രാം ലിനക്സ് ഒപെറേറ്റിങ് സിസ്റ്റത്തിലൊ Open office Programme ലോ പ്രവര്‍ത്തിക്കില്ല. ഇന്റെര്‍നെറ്റിന്റെ വേഗതയനുസരിച്ച് ഡൌണ്‍ലോഡിങിനു 3 മിനിറ്റിനു മേല്‍ സമയം വന്നേക്കാം.)
UPDATED ON March 1- 2013 Friday
INCOME
TAX 2012-13
2013
മാര്‍ച്ചില്‍
അവസാനിക്കുന്ന നടപ്പു സാമ്പത്തിക
വര്‍ഷത്തില്‍ ,
ശമ്പളവരുമാനം
മാത്രം വരുമാനമായിട്ടുള്ളവരുടെ
വരുമാന നികുതി സംബന്ധമായ
കാര്യങളില്‍ പൊതുവെ കാണാറുള്ള
സംശയങള്‍ക്ക് ഉത്തരം ചുവടെ
നല്‍കുന്നു.
- സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ , നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി (Taxable Income or Total Income ) 2ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
- Life insurance Premium, PF ,GI, SLI എന്നിവ ഉള്‍പ്പെടുന്ന നിക്ഷേപങള്‍ക്കും മറ്റും മുന്‍ കാലങളില്‍ ലഭ്യമായിരുന്ന കിഴിവ് മാറ്റമില്ലാതെ പരമാവധി 1 ലക്ഷം രൂപയായി തന്നെ തുടരുന്നു.
- മുകളില്‍ പറഞ്ഞ 1 ലക്ഷം രൂപക്ക് മുകളില്‍ (പരമാവധി 20000 രൂപ വരെ) കൂടുതലായി ലഭിച്ചിരുന്ന കിഴിവായ ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോണ്ടുകളിലെ നിക്ഷേപങള്‍ക്കു ലഭിച്ചിരുന്ന കിഴിവ് (80CCF) നടപ്പു വര്‍ഷത്തില്‍ ലഭ്യമല്ല.
- അതിനു പകരം ഈ വര്‍ഷത്തില്‍ രാജീവ് ഗാന്ധി ഈക്ക്വിറ്റി സേവിങ് സ്കീം (RGESS)എന്ന പേരില്‍ ഒരു പുതിയ നിക്ഷേപ പദ്ധതിയാണു നിലവിലുള്ളത്. ഇതു പ്രകാരം ഒരു വ്യക്തിക്ക് സ്കീമില്‍ പ്പെടുന്ന ഷെയറുകളിലും മറ്റും നിബന്ധനകളനുസരിച്ച് നിക്ഷേപിക്കുന്ന പക്ഷം ക്രമനമ്പര്‍ 2ല്‍ പറയുന്ന 1 ലക്ഷം രൂപക്കു പുറമേ കൂടുതലായി പരമാവധി 50000 രൂപ വരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍ നിന്നു കിഴിവ് അനുഭവിക്കാവുന്നതാണ്. (നികുതി സ്ലാബ് 10% ത്തില്‍ നിന്ന് 20% ല്‍ നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിക്കുന്നത് കാണാം)
- GPAI (Group Personal Accident insurance) എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന 200 രൂപക്ക് ഒരിടത്തും പ്രത്യേക കിഴിവ് അനുവദിക്കുന്നതായി കാണുന്നില്ല.
- ശമ്പള കുടിശ്ശിക വാങിയിട്ടുള്ള എല്ലാവര്‍ക്കും ഫോം 10E സമര്‍പ്പിച്ച് Section 89(1) പ്രകാരമുള്ള Relief നേടിയെടുക്കാമെന്ന് മോഹിക്കരുത്. കഴിഞ്ഞ വര്‍ഷങളില്‍ (അരിയറുമായി ബന്ധപ്പെട്ട വര്‍ഷങള്‍ ) തുടര്‍ച്ചയായി ടാക്സ് അടച്ചു വരുന്ന വ്യക്തികള്‍ 10 E Form Set തയ്യാറാക്കിയാലും ഇളവു ലഭിക്കുന്ന തുക പൂജ്യമായിരിക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. (എന്നാല്‍ അരിയര്‍ മൂലം ടാക്സ് സ്ലാബ് അടിസ്ഥാന സ്ലാബായ 10% ല്‍ നിന്നും ഉയര്‍ന്ന് 20% ലെക്കു കയറിയിട്ടുണ്ടെങ്കില്‍ മുന്‍ വര്‍ഷങളില്‍ തുടര്‍ച്ചയായി നികുതി അടച്ചു പോരുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും. )
- തൊഴില്‍ ദാദാവ് മുഖേന Consolidated Cheque ആയി നല്‍കുന്ന Prime Minister's Relief Fund/ Earth Quake Fund etc. എന്നിവയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്കു ലഭിക്കുന്ന ഇളവിന്റെ (80 G) സമീപനരീതിയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനക്കു (80GGC) സ്വീകരിക്കേണ്ടത്. (വിശദീകരണം പുറകേ)
സ്ഥാപന
മേധാവി അനുവദിക്കാന്‍
പാടില്ലാത്ത ഇളവുകള്‍
ഇങ്കൊം
ടാക്സ് നിയമപ്രകാരം അനുവദനീയമായതും
എന്നാല്‍ DDO
ക്ക്
അനുവദിക്കാന്‍ അവകാശമില്ലാത്തതു
മായ ചില അടവുകള്‍ ചുവടെ
കാണിക്കുന്നു:-
- രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവന (80GGC)
- ഗുരുതരമായ പ്രത്യേക രോഗങളുള്ളവര്‍ക്കോ ആശ്രിതര്‍ ഉള്ളവര്‍ക്കോ ലഭിക്കുന്ന ഇളവ് (80DDB) [എന്നാല്‍ 80DD പ്രകാരമുള്ള ഇളവിനു ഇത് ബാധകമല്ല.]
- മെഡിക്ലെയിം നിക്ഷേപങള്‍ക്ക് പണമായി നല്‍കിയ അടവ് (ചെക്ക്/ DD എന്നീ രീതിയില്‍ നല്‍കിയതിനു നിരോധനമില്ല)
മേല്‍
പറഞ്ഞ അടവുകള്‍ നടത്തിയിട്ടുള്ളവര്‍
, അത്തരം
ചിലവ് നടത്തിയിട്ടില്ല എന്ന
രീതിയില്‍ വരുമാനത്തില്‍
നിന്ന് ആ അടവുകള്‍ കുറക്കാതെ
കൂടുതല്‍ ടാക്സ് അടക്കേണ്ടതും
അതിനു ശേഷം ജൂലായ് ആഗസ്റ്റ്
മാസങളില്‍ ഇന്‍ കം ടാക്സ്
ഡിപ്പാര്‍ട്ടുമെന്റിനു
റിട്ടേണ്‍ സമര്‍പ്പിച്ച് ആ
ഇളവുകള്‍ റീഫണ്ട് ആയി
വാങേണ്ടതുമുണ്ട്.