Posts

ELECTRIC VEHICLE PURACHASE AND INCOME TAX BENIFITS - SEC 80EEB



കൈയിലിരിക്കുന്ന കാശ് കൊടുത്ത് ഒരിക്കലും ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ശ്രമിക്കരുത് - അതിന് കാരണമുണ്ട്

പരിസ്ഥിതിക്ക് അനുകൂലമായതും, താരതമ്യേന ചിലവു കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്നു എന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾ ലോകമൊട്ടുക്കും പ്രചാരം നേടിക്കൊണ്ടിരിക്കുന്നു
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ശ്രമിക്കുന്ന ഓരോ നികുതിദായകനും ശ്രദ്ധിക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട് - കയ്യിലിരിക്കുന്ന പണം ഉപയോഗിച്ച് ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ശ്രമിക്കരുത് !
പകരം, വാഹനം, വെഹിക്കിൾ ലോൺ സൗകര്യം ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കിൽ, ഇൻകം ടാക്സിൻ്റെ സെക്ഷൻ 80 EEB പ്രകാരം, ലോൺ തിരിച്ചടവ് തുകയിലെ പലിശയുടെ ഭാഗത്തിന്, പരമാവധി ഒന്നരലക്ഷം രൂപ വരെ നികുതിയിളവിന് അർഹത നേടിത്തരുന്നുണ്ട്

ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഇത്രമാത്രം :-

1. Vehicle ലോൺ ആയി മാത്രം വാഹനം വാങ്ങുക
2. ലോൺ ഗഡുക്കളായി തിരിച്ചടക്കുമ്പോൾ മാത്രമാണ് ഇളവ് ലഭിക്കുക
3. തിരിച്ചടക്കുന്ന തുകയിൽ മൂത്തലിന്റെ ഭാഗവും (Principal) പലിശയുടെ ഭാഗവും ഉണ്ടാകും. അതിൽ പലിശയുടെ ഭാഗത്തിന് മാത്രമാണ് ഇളവ് ലഭിക്കുക
4. പലിശത്തുകയോ 1.5 ലക്ഷം രൂപയോ - ഏതാണ് കുറവെങ്കിൽ അതാണ് 80 EEB പ്രകാരം ഇളവായി ലഭിക്കുക
5. 80. c പ്രകാരം ലഭിക്കുന്ന 1.5 ലക്ഷത്തിന്റെ ഇളവിന് പുറമെ, അധിക ഇളവായി ഈ ആനുകൂല്യം ലഭിക്കും
6. നികുതി കാണുന്നതിനായി Old Regime option തെരഞ്ഞെടുത്തിട്ടുള്ളവർക്കു മാത്രമേ ഈ ഇളവിൻ്റെ അനുകൂല്യം ലഭിക്കുകയുള്ളു
7. 2019 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ അനുവദിച്ച ലോണുകൾക്കു മാത്രമേ അനുകൂല്യം ലഭ്യമാകൂ എന്നത് പ്രത്യേകം ഓർക്കുക
ഈ വകുപ്പ് പ്രകാരം ഉള്ള ഇളവ് കൂടെ പരിഗണിക്കാവുന്ന രീതിയിൽ ECTAX 2023 പരിഷ്കരിച്ചിട്ടുണ്ട്
കൂടാതെ Medisep അടവ് deduction മേഖലയിൽ തന്നെ ഉൾപ്പെടുത്താവുന്ന രീതിയിൽ ഈ സോഫ്ട് വെയർ ടൂളിൽ അടിമുടി മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ട്
ടൂൾ ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Post a Comment