Posts

MEDICAL TREATMENT EXPENSES ELIGIBLE FOR INCOME TAX DEDUCTION - 80 D

മെഡിക്കൽ ചെലവുകൾ വച്ച്, 1 ലക്ഷം രൂപ വരെ വരുമാനത്തിൽനിന്ന് ഇളവ് നേടി നികുതി ലാഭിക്കാം S-80 D

2023-24 സാമ്പത്തീക വർഷത്തിൽ, വ്യക്തികൾക്ക് വരുമാന നികുതി കണക്കാക്കുന്നതിനായി OLD REGIME, NEW REGIME എന്നിവയിൽ ഏതെങ്കിലും ഒരു ഓപ്ഷൻ സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുക്കാൻ അവകാശം നല്കുന്നുണ്ടെന്ന് അറിയാമല്ലോ. അതനുസരിച്ച് OLD REGIME  ഓപ്ഷൻ സ്വീകരിക്കുന്ന വ്യക്തിക്ക്, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ള  ചെലവുകൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ.  വകുപ്പ് 80 D പ്രകാരം, ചുവടെ സൂചിപ്പിക്കുന്ന ചെലവുകൾക്ക്   വരുമാന നികുതി ഇളവ് ലഭിക്കും

1.  Medisep insurance Premium payment

2.  Other medical insurance premium payment for self/ spouse/ children

3.  Other medical insurance premium payment for dependant Parents

4.  Preventive health checkup expense for self/ spouse/ children

5.  Preventive health checkup expense for dependant parents

6.  Medical expenses for dependant parents

 

80 D ഇളവ് നേടാൻ, ഇതിൽ Preventive health checkup expense എന്ന പേരിൽ തുടങ്ങുന്ന ക്രമനമ്പർ 4,5 ഇനങ്ങൾക്കായി ചെലവാക്കുന്ന തുക പണമായി അടക്കുന്നതിൽ തടസങ്ങളൊന്നും പറയുന്നില്ലെങ്കിലും ബാക്കി എല്ലാ അടവുകളും Non cash method (Cheque/ UPI payment/ card payment/ Online transfer etc) ആയി തന്നെ നല്കണം എന്നു വാശി പിടിക്കുന്നുണ്ട് 

മേൽ ചെലവുകൾക്ക് ഇളവനുവദിക്കുന്ന പരിധി, നികുതി ദായകന്റെയും അവന്റെ മാതാപിതാക്കളുടെയും  പ്രായത്തിനനുസരിച്ചും, മേൽപ്പറഞ്ഞതിൽ ഏത് ചെലവാണ് വന്നിട്ടുള്ളത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു 

60 വയസ് പൂർത്തീകരിക്കാത്ത ഒരു നികുതിദായകനും , തന്റെ ഇണയും ആശ്രിതരല്ലാത്ത മക്കളും മാത്രമടങ്ങുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം ലഭിക്കാൻ അർഹതയുള്ള 80 D ഇളവ് ചുവടെ :

(If you are reading the notes in mobile phone, to view the tables below, hold the phone in landscape mode)

Table 1

Tax payer Below 60 years old

Expense incurred for Self & family EXCLUDING DEPENDANT PARENTS AND DEPENDANT CHILDREN- Deduction allowed under 80 D details

Sl No

Name of Exp

Maximum allowed deduction Rs

Mode payment needed

Total amount eligible for 80D deduction

1

Medisep

25000

Deducted from salary

Maximum Total Rs. 25000

2

Other medical insurance policies

25000

Non cash

3

Preventive health check -up

5000

Cash/ Non cash

4

Medical expense incurred for self , members below 60 years age

Not available

NA

60 വയസ് കവിഞ്ഞ (Senior citizen) ഒരു നികുതിദായകനും തന്റെ ഇണയും ആശ്രിതരല്ലാത്ത മക്കളും മാത്രമടങ്ങുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം ലഭിക്കാൻ അർഹതയുള്ള 80 D ഇളവ് ചുവടെ : 

Table 2

Tax payer Above 60 years old

Expense incurred for Self & family EXCLUDING DEPENDANT PARENTS AND DEPENDANT CHILDREN- Deduction allowed under 80 D details

Sl No

Name of Exp

Maximum allowed deduction Rs

Mode payment needed

Total amount eligible for 80D deduction

1

Medisep

50000

Deducted from salary

Maximum Total Rs. 50000

2

Other medical insurance policies

50000

Non cash

3

Preventive health check -up

5000

Cash/ Non cash

4

Medical expense incurred for self, members below 60 years age

50000

NON CASH

ഒരു നികുതിദായകന് അവന്റെ കുടുംബവും, ഒപ്പം ആശ്രിതരായ രക്ഷിതാക്കളും  അടങ്ങുന്ന പക്ഷം, Table 1 അല്ലെങ്കിൽ Table 2 പ്രകാരമുള്ള ആനുകൂല്യം ഇളവായി ലഭിക്കും.  അതിനു പുറമെ, ചുവടെ സൂചിപ്പിക്കുന്ന അധിക ഇളവും ലഭ്യമായേക്കാം. (രണ്ടും പ്രത്യേകം പ്രത്യേകം ഇളവായി പരിഗണിക്കും) :

 (ഒപ്പം അടിക്കുറിപ്പും വായിക്കുക) 

1. രക്ഷിതാക്കളുടെ പേരിൽ പ്രത്യേക ഇൻഷൂറൻസ് പോളിസി ഉണ്ടെങ്കിൽ, ആ പ്രത്യേക  പ്രീമിയം അടവിലേക്കായി  പരമാവധി 25000 രൂപയോ (For Non cash payments only ), രക്ഷിതാവ് senior citizen ആകുന്നപക്ഷം പരമാവധി 50000 രൂപയോ (Non cash payments only  ഇളവായി അനുവദിക്കും 

OR

2.  രക്ഷിതാക്കളുടെ പേരിൽ പ്രത്യേക ഇൻഷൂറൻസ് പോളിസി ഇല്ലാത്ത സാഹചര്യത്തിൽ, അവരുടെ മെഡിക്കൽ ചെലവുകളിലേക്കായി (Doctor consultation, hospital Admission, Medical tests, surgery, Medicines etc) പരമാവധി 25000 രൂപയോ, രക്ഷിതാവ് senior ആകുന്നപക്ഷം പരമാവധി 50000 രൂപയൊ ഇളവ് അനുവദിക്കും (ഈ ഇളവ് ചെലവ് നടന്നാൽ മാത്രമേ ഇളവിന് പരിഗണിക്കൂ  എന്ന് ഓർക്കുക)

3. രക്ഷിതാക്കളുടെ പേരിൽ Preventive health check -up ആവശ്യങ്ങൾക്കായി ചെലവുകൾ നടന്നിട്ടുള്ള സാഹചര്യത്തിൽ പരമാവധി 5000 രൂപ വരെ ഇളവ് അനുവദിച്ചു കിട്ടും

4.  എല്ലാ ചെലവുകളുടെയും രസീത് അസ്സൽ കോപ്പി കയ്യിൽ കരുതണം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

ഒരു നികുതിദായകൻ തന്റെ ഇണയും മക്കളും മാത്രമടങ്ങുന്ന കുടുംബത്തെയും, അതോടൊപ്പം ആശ്രിതരായ മാതാപിതാക്കളെയും പരിപാലിക്കുന്ന സാഹചര്യത്തിൽ, ഒരു ലക്ഷം രൂപ വരെ 80 D വകുപ്പ് പ്രകാരം ഇളവിന് അർഹനായേക്കാം. ചുവടെ പട്ടിക കാണുക : 

Table 3

80 D ALLOWED DEDUCTION

Details of maximum deduction allowed

Sl NO

Policy for

Maximum Deduction for self and family

Maximum Deduction for Parents

Maximum deduction for Preventive health check up

Total Maximum deducton allowed

1

Self and family (below 60 years), no Parents 

25000

NA

5000

25000

2

Self and family + parents (all below 60 years)

25000

25000

5000

50000

3

Self and family (below 60 years) + (parent above 60 years)

25000

50000

5000+5000

75000

4

Self and family (Self above 60 + Parents above 60)

50000

50000

5000+5000

100000

Note : 'Family' means family excluding  parents

അടിക്കുറിപ്പ്

1. OLD REGIME Tax calculation option സ്വീകരിക്കുന്നവർക്ക് മാത്രമേ മേൽപറഞ്ഞ ഇളവ് ലഭ്യമാകൂ NEW REGIME നു ആനുകൂല്യം ഇല്ല

2.  നികുതി ദായകൻ നേരിട്ടു നടത്തിയ ചെലവുകൾ മാത്രമാണ് ഇളവിന് പരിഗണിക്കുക, ഇണയുടെ പേരിൽ ആണ് മെഡിക്കൽ പോളിസി എന്ന സാഹചര്യത്തിൽ, ഇണക്ക് സ്വന്തമായി വരുമാനമില്ല എന്ന കാരണത്തിന്റെ പുറത്ത്, ഇളവ് നേടിയെടുക്കാറുണ്ട്   

3. രക്ഷിതാക്കളുടെ പേരിൽ പ്രത്യേക ഇൻഷൂറൻസ് പോളിസി ഉണ്ടെങ്കിൽ മാത്രമേ, അവരുമായി ബന്ധപ്പെട്ട മേൽ വിവരിക്കപ്പെട്ട പ്രത്യേക ഇൻഷൂറൻസ് ഇളവുകൾ ലഭിക്കൂ, രക്ഷിതാവ് ഉണ്ട് എന്നതുകൊണ്ട് മാത്രം ഇളവ് ലഭിക്കില്ല എന്നു സാരം  

4. രക്ഷിതാക്കളുടെ പേരിൽ ഉള്ള പ്രത്യേക ഇൻഷൂറൻസ് പോളിസിയുടെ പ്രീമിയം അടയ്ക്കുന്നത് നമ്മുടെ ‘കഥാ നായകൻ’ തന്നെയാകണം, രക്ഷിതാവാകരുത്

5.  Preventive health check up ഒഴികെയുള്ള എല്ലാ ചെലവുകളും NON CASH ആയി നടത്തണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. NON CASH എന്നത് കൊണ്ട്, Cheque, UPI, Online banking, Card payment എന്നിങ്ങനെയുള്ള കറൻസി ഒഴികെയുള്ള ഇടപ്പാടുകളാണ് ഉദ്ദേശിക്കുന്നത്, കൃത്രിമമായി ചെലവുകൾ പടച്ചുവിടുന്നത് ഒഴിവാക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ലല്ലോ 

ECTAX 2024 TAX CALCULATOR CUM ANTICIPATORY TAX CALCULATOR  മേൽ സാദ്ധ്യതകൾ ഉൾപ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്

CLICK HERE TO DOWNLOAD TAX CALCULATOR 2024 (ECTAX 2024)


V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

Post a Comment