Posts

INCOME TAX CALCULATOR CUM ANTICIPATORY TAX CALCULATOR 2027 (FY 2026-27)

 INCOME TAX CALCULATOR -2026-27 FY

Click the  following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-28)

CLICK HERE TO DOWNLOAD ANTICIPATORY / TAX CALCULATOR 2027

Updated on 17-3-2026

കേരളത്തിലെ സർക്കാർ ജീവനക്കാരെ സംബന്ധിച്ച്  2026-27 സാമ്പത്തീക വർഷത്തിൽ ആദായനികുതിയിൽ (Income Tax) പ്രസക്തമായ  മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല 

1. പുതിയ നികുതി സ്ലാബ്  (New Tax Regime)

​പുതിയ വ്യവസ്ഥയിൽ നികുതി നൽകേണ്ടതില്ലാത്ത  വരുമാന പരിധി മാറ്റമില്ലാതെ തുടരുന്നു 

പ്രധാന വസ്തുതകള്‍  ഒറ്റനോട്ടത്തിൽ

  • സ്റ്റാൻഡേർഡ് ഡിഡക്ഷൻ (Standard Deduction): ശമ്പള വരുമാനക്കാർക്കുള്ള ഈ ഇളവ് ₹75,000 ആയി തുടരുന്നു. നികുതി കണക്കാക്കുന്നതിന് മുൻപായി ഈ തുക  നിങ്ങളുടെ ആകെ ശമ്പളത്തിൽ നിന്ന് നേരിട്ട് കുറയ്ക്കാം.
  • നികുതി ഇളവ് (Tax Rebate):  വാർഷിക വരുമാനം (സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞ്) 12 ലക്ഷം രൂപ വരെയാണെങ്കിൽ നിങ്ങൾ ഒരു രൂപ പോലും നികുതി നൽകേണ്ടതില്ല.
  • ആകെ നികുതിയില്ലാത്ത ശമ്പളം: ഒരു സർക്കാർ ജീവനക്കാരന്റെ ആകെ ശമ്പളം (Gross Salary) 12,75,000 രൂപ വരെയാണെങ്കിൽ പുതിയ നികുതി വ്യവസ്ഥയിൽ ഈ വര്‍ഷവും ടാക്സ് നൽകേണ്ടി വരില്ല. പരിധി മാറ്റിയിട്ടില്ല 
  • പഴയ രീതി (Old Regime): നിങ്ങൾക്ക് വീട്ടുവാടക ഇളവ് (HRA), Life insurance premium payment/PF Investment, തുടങ്ങിയ  (80C) ഇളവുകൾ, ഹൗസിംഗ് ലോൺ പലിശ തുടങ്ങിയവയിൽ വലിയ തുക ഇളവ് ലഭിക്കുന്നുണ്ടെങ്കിൽ മാത്രമേ പഴയ രീതി ലാഭകരമാകൂ. പഴയ രീതിയിലെ സ്ലാബുകളിൽ മാറ്റമൊന്നും വന്നിട്ടില്ല.
  • NPS ആനുകൂല്യം: സർക്കാർ നിങ്ങളുടെ എൻ.പി.എസ് (NPS) അക്കൗണ്ടിലേക്ക് നൽകുന്ന വിഹിതത്തിന് പുതിയ വ്യവസ്ഥയില്‍ മുന്‍ വര്‍ഷത്തെ പോലെ  ഇളവ് ലഭിക്കും.

(Detailed notes will be posted soon)

V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

Post a Comment