ANTICIPATORY INCOME TAX STATEMENT (INCOME TAX ESTIMATOR 2015-16)

1 min read
പുതിയ സാമ്പത്തീക വര്‍ഷത്തിലെ (2015-16) വരുമാന നികുതി മുന്‍‌കൂര്‍ കണക്കാക്കി അതിനനുസരിച്ച് മാസം തോറും പിടിക്കേണ്ട TDS തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന എക്സെല്‍ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (Updated 21-10-2015)





CLICK HERE TO DOWNLOAD INCOME TAX ESTIMATOR

7577

പ്രത്യേകം ശ്രദ്ധിക്കുക : ഈ പ്രോഗ്രാം 2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് സ്റെറെമെന്റ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കരുത് . താങ്കള്‍ 2015 ഫെബ്രുവരി മാസത്തില്‍ നല്‍കേണ്ട നികുതി സ്റെറെമെന്റ്റ് കണക്കാക്കാനുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ചുവടെ ലഭ്യമാണ്.

2015-16 ബജറ്റ് ശമ്പള വരുമാന വിഭാഗത്തില്‍പെടുന്നവര്‍ക്ക് എന്തു നേട്ടം ?
അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല, സാധാരണ ജീവനക്കാരന്‍റെ നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി 2,50,000 ആയി തന്നെ തുടരുന്നു.

5 ലക്ഷം വരെ ടാക്സ്ബിള്‍ വരുമാനമുള്ളവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന നികുതിയില്‍ നിന്നും നേരിട്ട് കുറയ്ക്കാമായിരുന്ന 2000 വരെയുള്ള   റിബേറ്റ് (87 A) ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്

വകുപ്പ് 80 C, 80CCC, എന്നിവ പ്രകാരം ഉള്ള കിഴിവ് ഒന്നര ലക്ഷം ആയി തുടരുന്നു. എന്നാല്‍ New Pension Scheme (NPS) ല്‍ കൂടുതലായി 50,000 രൂപ കൂടെ നിക്ഷേപിച്ച് ഈ ഇളവ് രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്താം. 80 CCD (1B)

മെഡിക്ലെയിം പോളിസിയുടെ (80 D) കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി. സീനിയര്‍ സിറ്റിസന്‍ ആണെങ്കില്‍ ഇത് 30000 രൂപ വരെ ആകാം.
മാരകമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആശ്രിതനും ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരിക്കുന്ന  കിഴിവ്  40,000 രൂപവരെയും  മുതിര്‍ന്ന പൗരന്മാര്‍ക്ക്  60,000 രൂപ വരെയും ആണ് (80DDB). ആശ്രിതന്‍ 80 വയസ്സിനു മുകളിലുള്ള രോഗബാധിതന്‍ ആണെങ്കില്‍ കിഴിവ് 80,000 രൂപവരെയാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. 
ശാരീരികമോ മാനസീകമോ ആയ വൈകല്യങ്ങള്‍ ഉള്ള ആശ്രിതര്‍ ഉള്ളവര്‍ക്ക് ലഭിച്ചിരുന്ന സ്ഥിര കിഴിവ് 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തി (80DD). കടുത്ത വൈകല്യമുള്ള ആശ്രിതരാണ് ഉള്ളതെങ്കില്‍ കിഴിവ് 1,25,000 വരെ ആകാം.

വിഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കി. 80% ല്‍ കുറയാത്ത പരിമിതിയുള്ളവര്‍ക്ക് ഇത് 1,25,000 രൂപയാക്കി ഉയര്‍ത്തി (80 U)

ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് ലഭിച്ചിട്ടുള്ളവര്‍ക്ക്  പ്രതിമാസം 800 രൂപ വരെ ഇളവ് നല്‍കിയിരുന്നു. ഇളവ് ഇരട്ടിയാക്കി. ഇപ്പോള്‍ 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.
V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

You may like these posts

  • പുതിയ സാമ്പത്തീക വര്‍ഷത്തിലെ (2015-16) വരുമാന നികുതി മുന്‍‌കൂര്‍ കണക്കാക്കി അതിനനുസരിച്ച് മാസം തോറും പിടിക്കേണ്ട TDS തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന എക്സെല്‍ പ്രോഗ്രാം ഡൌണ്‍ലോ…

1 comment

  1. 10 years
    Thank U sir....