FAQ



10 E ഫോം ഒരിക്കല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ വര്ഷം വീണ്ടും സമര്‍പ്പിക്കാന്‍ അവകാശമുണ്ടോ ?
പിന്‍ സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വരുമാനം (അത് ഏതു പേരിലുള്ളതുമാകട്ടെ) മറ്റൊരു ഭാവി വര്‍ഷത്തില്‍ ലഭിക്കുന്ന (PF ലേക്ക് നിക്ഷേപിക്കുന്ന)സാഹചര്യത്തില്‍, ആ വരുമാനം അതാത് കാലങ്ങളില്‍ ലഭിച്ചിരുന്നാല്‍ ഒടുക്കേണ്ടിവരുമായിരുന്ന നികുതിയും, അതിനു പകരം അത് വൈകി ലഭിച്ചതിനാല്‍ ഇപ്പോള്‍ ഒടുക്കേണ്ടി വരുന്ന നികുതിയും താരതമ്യം ചെയ്തു, ജീവനക്കാരന് അനുകൂലമാകും വിധം ഇപ്പോള്‍ ആപേക്ഷികമായി കൂടുതലായി നല്‍കേണ്ടി വരുന്ന കനത്ത നികുതിയില്‍നിന്നും ഡിസ്കൌണ്ട് അനുവദിക്കുന്ന നടപടിക്രമമാണ് 10 E ഫോം. വകുപ്പ് 89 (1) പ്രകാരമാണ് ഇവിടെ ഡിസ്കൌണ്ട് (ഇളവ്) അനുവദിക്കുന്നത്.
ഏതൊക്കെ കുടിശ്ശികകള്‍ക്കാണ് 10 E പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക ?
എല്ലാ തരം കുടിശ്ശികകള്‍ക്കും. ഉദാ: Pay revision, DA Arrear, SalaryArrear, surrender arrear etc. എന്നിങ്ങനെ എല്ലാ കുടിശ്ശികകള്‍ക്കും ആനുകൂല്യം അനുവദിക്കും
10 E ഫോം ഒരിക്കല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ വര്ഷം വീണ്ടും സമര്‍പ്പിക്കാന്‍ അവകാശമുണ്ടോ ?
ഉണ്ട്, അല്‍പ്പം കരുതലോടെ വേണമെന്ന് മാത്രം
10 E ഫോമില്‍ ഉള്‍പ്പെടുത്തേണ്ട സുപ്രധാനമായ ഒരു വിവരമാണ് മുന്‍ വര്‍ഷങ്ങളുടെ taxable Income . ഇത് ശ്രദ്ധാപൂര്‍വ്വം നിര്‍ബന്ധമായി, മുന്‍ വര്‍ഷങ്ങളില്‍ ഫോം 16/ income tax statement നോക്കി മാത്രം എഴുതേണ്ട മേഖലയാണ്. taxable Income എന്ന് പറയുന്നത് മൊത്ത വരുമാനത്തില്‍നിന്നും chapter VI A പ്രകാരമുള്ള കിഴിവുകള്‍ (GI, SLI, PF, NSC, MEDICLAIM, HOUSING LOAN INTEREST/ PRINCIPAL, etc) കുറച്ചതിന്ശേഷമുള്ള തുകയാണ് .
അതേസമയം 10-E ഫോം മുന്‍ വര്‍ഷങ്ങളിലും തയ്യാറാക്കിയിട്ടുള്ളവര്‍ taxable Income കാണാന്‍ പിന്‍ വര്‍ഷങ്ങളിലെ ഫോം 16/ income tax statement നു പകരം ഏറ്റവും ഒടുവില്‍ തയ്യാറാക്കിയ പിന്‍ വര്‍ഷത്തെ Table A ഫോമിനെയാണ് ആശ്രയിക്കേണ്ടത് [ഈ സാഹചര്യത്തില്‍ ഫോം 16/ income tax statement ല്‍ നിന്നും ലഭിക്കുന്ന taxable Income തെറ്റായ ഫലമാണ് നല്‍കുക ] ഏറ്റവും ഒടുവില്‍ തയ്യാറാക്കിയ പിന്‍ വര്‍ഷത്തെ Table A ഫോമിലെ നാലാമത്തെ കോളത്തില്‍ കാണുന്ന വ്യത്യസ്ത വര്‍ഷങ്ങളിലെ തുകകളാണ് അതതു വര്‍ഷങ്ങളിലെ taxable Income ആയി പരിഗണിക്കേണ്ടത് .
സമര്‍പ്പിക്കേണ്ട രേഖകള്‍ 
ഇളവ് ലഭിക്കുന്ന സാഹചര്യത്തില്‍ മാത്രം കൂടുതലായി സമര്‍പ്പിക്കേണ്ട രേഖകള്‍:- 
1. 10 E ഫോം സെറ്റ് (ഇതില്‍ ഫോം 10 E, Annexure 1, Table A എന്നിങ്ങനെ 3 രേഖകള്‍ ലഭിക്കും)
2. ഏതൊക്കെ വര്‍ഷങ്ങളിലേക്കാണോ കുടിശ്ശിക പകുത്തു നല്‍കുന്നത്, ആ കാലങ്ങളിലെ form 16/ Income tax statement or Table A എന്നിവ ഒപ്പം സമര്‍പ്പിക്കണം
പ്രത്യേകം ശ്രദ്ധിക്കേണ്ടവ 
1. ഒന്നില്‍ കൂടുതല്‍ തരത്തില്‍പ്പെട്ട കുടിശ്ശികകള്‍ ഈ വര്ഷം ലഭിക്കുകയും അതിലെ ചിലവ മാത്രം പിന്‍ കാലങ്ങളിലേക്ക് കൊണ്ടുപോകുന്ന രീതി ഒരിക്കലും പാടില്ല. ഒന്നുകില്‍ എല്ലാ കുടിശ്ശികകളും ഈ വര്‍ഷത്തെ വരുമാനമായി സഹിച്ചു നികുതി അടക്കുക (അതായത് 10 E ഇളവ് വേണ്ടെന്നു വക്കുക), അല്ലെങ്കില്‍ എല്ലാ തരം കുടിശ്ശികകളും പിന്‍ വര്‍ഷങ്ങളിലേക്ക് കൃത്യമായി പകുത്തുനല്‍കി ഇളവു ഉണ്ടെന്നുകണ്ടാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തുക എന്നിവയില്‍ ഏതെങ്കിലും രീതിയാണ് പാലിക്കേണ്ടത് 
2. കുടിശ്ശികകള്‍ PF ല്‍ ലയിപ്പിക്കുന്നത് ഈ വര്‍ഷമാണ് ആ തുക പിന്‍ വര്‍ഷങ്ങളിലേതുമായി ബന്ധപ്പെട്ട തുകയാണെങ്കിലും ഒരിക്കലും അത് പിന്‍ വര്‍ഷങ്ങളിലെ നിക്ഷേപമായി പരിഗണിക്കനാകില്ല എന്ന വസ്തുത ഓര്‍ക്കേണ്ടതാണ് 
3. കുടിശ്ശിക പേര് എന്തോ ആകട്ടെ, അതിനു 10 E പ്രകാരമുള്ള ആനുകൂല്യം നേടാന്‍ അവകാശമുണ്ട് 
4. പിന്‍ വര്‍ഷങ്ങളിലെ taxable Income കാണിക്കുന്ന രേഖ നിര്‍ബന്ധമായും അധികാരികള്‍ക്ക് സമര്‍പ്പിക്കണം
ഈ കുറിപ്പിന്റെ ചിത്ര സഹിതമുള്ള PDF ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
http://bit.ly/2DgB0wJ
Ectax – Malayalam 2018 tax calculator download ചെയ്യാന്‍ ചുവടെ ക്ലിക്ക് 
http://bit.ly/2iwyx9d
Income tax notes 2017-18 download ചെയ്യാന്‍ ചുവടെ ക്ലിക്ക്
http://bit.ly/2n3DmeN