INCOME TAX CALCULATOR 2015-16 FOR UGC SCALE AND KERALA SCALE




TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTS

This Excel based Income tax calculator is designed to create Income tax statements relating to the financial year 2015-16 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees. To download Income tax calculator click CONTINUE READING below these lines and start download by clicking download button. വരുമാന നികുതി കണക്കാക്കലും,  അവ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കലും പൊതുവേ സാധാരണക്കാരനായ ഒരു ജീവനക്കാരനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. മാത്രമല്ല നികുതി കുറക്കുന്നതിനുതകുന്ന വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളെപ്പറ്റിയുള്ള അജ്ഞതയും അനാവശ്യമായി നികുതി ബാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടനല്‍കും.  ഒരു വിദഗ്ധ സഹായം തേടുന്ന പക്ഷം  വരുമാന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ നിര്‍ഭാഗ്യവശാല്‍ ചെലവേറിയ പ്രവര്‍ത്തനമായിപ്പോകാറുണ്ട്.  പൊതുവെ ഇത്തരം പ്രശനങ്ങളെ ലഘൂകരിക്കാന്‍ ഇന്ന് പ്രാദേശികമായി തന്നെ തയ്യാറാക്കുന്ന ടാക്സ്‌  ടൂളുകള്‍ നിലവിലുണ്ട്. 

2015-16 - സാമ്പത്തീക വര്‍ഷത്തെ (Assessment year 2016-17) വരുമാന നികുതി കണക്കാക്കി,  ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ട്രഷറിയിലും, ബന്ധപ്പെട്ട വകുപ്പ്തല ഓഫീസിലും മറ്റും സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുന്നതിനുള്ള  ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയര്‍കളെ ചുവടെ പരിചയപ്പെടുത്തുന്നു.   വരുമാന നികുതി കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് സോഫ്റ്റ്‌വെയര്‍ ലിങ്കുകള്‍ക്കു ചുവടെ വായിക്കാവുന്നതാണ്.   EXCEL ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂളുകളെ കൂടുതല്‍ പ്രയോജനക്ഷമമാക്കുന്നതിനും User friendly ആകുന്നതിനും ആവശ്യമായ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. ടൂളുകള്‍ ഉപയോഗിക്കുന്നവരുടെ വ്യത്യസ്ത അഭിരുചി മുന്നില്‍ കണ്ട്  പല വ്യക്തികള്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുന്നു. കൂടുതല്‍  പതിപ്പുകള്‍ ലഭ്യമാകുന്ന മുറക്ക്  അവ പോസ്റ്റ്‌ ചെയ്യുന്നതാണ്.

കുറിപ്പ്
(ECTAX-2016-malayalam) ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ഡൌണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും.(അതായത് Excel  ഫയലല്ലാത്ത രൂപത്തില്‍ കണ്ടേക്കാം.) അത്തരം സാഹചര്യത്തില്‍ മാത്രം  അത് പ്രവര്‍ത്തിപ്പിക്കാന്‍ ഫയലിനെ UNZIP ചെയ്യുക എന്ന പ്രവര്‍ത്തനം നടത്തുക. അതിനായി ഫയല്‍ തുറക്കുന്നതിനു മുന്‍പ്  File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കുക . അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ "Macro Enable" എന്ന ഒരു സാങ്കേതിക പ്രവര്‍ത്തനം ചെയ്യേണ്ടി വരും ആ പ്രവര്‍ത്തനം പരിചയമില്ലാത്തവര്‍ക്കുള്ള ഒരു വീഡിയോ സഹായി ഡൌണ്‍ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 

1.  BABU VADUKKUMCHERY (ECTAX-2016-TAX CALCULATOR CUM FORM 10E CREATOR for UGC and Kerala , English & Malayalam menu based ).ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട Income tax Statment തയ്യാറാക്കുന്നതിന്.

CLICK HERE TO DOWNLOAD (Updated on 15-2-2016)

ഇതോടൊപ്പം നിലവിലുള്ള മറ്റു സോഫ്റ്റ്‌വെയര്‍ ലിങ്കുകള്‍ ചുവടെ :

 2. Software by SUDHEER KUMAR [EASY TAX 2016] CLICK HERE TO DOWNLOAD


 3. Software by SUDHEER KUMAR [RELIEF CALCULATOR 2016]  DOWNLOAD


4.  Software by SAFFEEQ M P TDS CONSULTANT 2016  DOWNLOAD

5.  Software by ABDU RAHIMAN EASY TAX 2016 DOWNLOAD

6.  Software by ABDU RAHIMAN RELIEF CALCULATOR  DOWNLOAD

ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?

ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ നികുതി കണക്കാക്കേണ്ടത് അയാള്‍ തന്നെയാണെങ്കിലും പ്രായോഗികതലത്തില്‍ അത് അടക്കേണ്ടത് അവന്റെ ‘മുതലാളി’യാണെന്ന് പറയാം. Tax deducted at source (TDS) എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ശമ്പള പിടുങ്ങലിലൂടെ സേവനദാദാവ്‌ ഈ പുണ്യകര്‍മ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കും. ജീവനക്കാരന്‍ ഗണിച്ചെടുത്തു നല്‍കുന്ന നികുതി തുക ശരിയാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പു വരുത്തേണ്ട ജോലിയും, അവ വര്‍ഷാന്ത്യത്തില്‍ മാത്രം അടക്കുക എന്ന ‘സ്വഭാവദോഷം’ ഉണ്ടെങ്കില്‍ അത് തിരുത്തി വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ സമയാസമയങ്ങളില്‍ ഗഡുക്കള്‍ ആയി അടപ്പിക്കേണ്ട ചുമതലയും നിര്‍ഭാഗ്യവശാല്‍ ‘പാവം മുതലാളി’ യുടെ ജോലിയായി മാറുന്നു. ഈ സാമ്പത്തീക വര്‍ഷത്തില്‍ (2015 April മുതല്‍ 2016 March 31വരെ) ലഭിച്ച ശമ്പളമടക്കമുള്ള  എല്ലാ വരുമാനവും ചേര്‍ത്ത്, അനുവദനീയമായ ഇളവുകള്‍ക്ക് ശേഷം അത് മാസ ഗഡുക്കളായി അടക്കുന്നതിനിടയില്‍, അതിന്റെ ഏറ്റവും അവസാന മാസമായ മാര്‍ച്ചില്‍ അടക്കുമ്പോള്‍ അത് അണ-പൈ വ്യത്യാസമില്ലാതെ അടക്കുന്നു എന്ന്‍ ഉറപ്പ് വരുത്തേണ്ടതും പുണ്യമാസമായ മാര്‍ച്ചില്‍ തന്നെ.
ഇതിനിടെ പൊന്തി വരാന്‍ സാധ്യതയുള്ള ചോദ്യം മാര്‍ച്ച് 31 നു മുന്‍പ് ചെയ്യേണ്ട ഈ ‘അന്ത്യകര്‍മ്മം’ എന്തിനു ഫെബ്രുവരിയില്‍ തന്നെ നടത്തുന്നു എന്നായിരിക്കും. ശുഭസ്യ ശീഖ്രം എന്ന് കാര്‍ന്നവന്മാര്‍ പറഞ്ഞു പോന്നതിനെ അക്ഷരം പ്രതി അനുസരിക്കുകയാണിവിടെ എന്ന്‍ കരുതേണ്ടതില്ല. കാരണം മറ്റൊന്നാണ്.  2015 ഏപ്രില്‍ ഒന്ന് മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടതെന്നു നേരത്തെ പറഞ്ഞുവല്ലോ, എന്നാല്‍ പൊതുവേ ജീവനക്കാരന്‍റെ 2015 എപ്രിലില്‍ ലഭിക്കുന്ന വേതനം 2015 മാര്‍ച്ചില്‍ ചെയ്ത ജോലിയുടെതാണല്ലോ അതുപോലെ 2016 മാര്‍ച്ചില്‍ വാങ്ങുന്ന വേതനം 2016 ഫെബ്രുവരിയില്‍ ചെയ്ത ജോലിയുടെതുമായിരിക്കും അതുകൊണ്ട്തന്നെ കാലഘട്ടത്തെ പുനര്‍വ്യാഖ്യാനം ചെയ്ത് ‘2015 മാര്‍ച് മുതല്‍ 2016 ഫെബ്രുവരി വരെയുള്ള ശമ്പളത്തിന്റെ’ എന്നാക്കി മാറ്റി ചിലര്‍. വ്യാഖ്യാനം എന്തായാലും 2015 ഏപ്രില്‍ ഒന്നുമുതല്‍  2016 മാര്‍ച്ച് 31 വരെ കിട്ടിയ വരുമാനതുകയും നിക്ഷേപ തുകയും അല്ലാതെ ഒരു ശില്ലിക്കാശുപോലും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കയറിപ്പോകാതെയും വിട്ടുപോകാതെയും നോക്കേണ്ടതുണ്ട്. മറ്റൊരു കാര്യം ജീവനക്കാരന്‍ നികുതി നല്‍കേണ്ടത് തന്റെ ശമ്പള വരുമാനം മാത്രം നോക്കിയല്ല മറിച്ച് ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത തുകയിന്മേലാണ്. അതിനായി അയാള്‍ തന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി അതില്‍ നിന്നും നിലവിലുള്ള നിയമപ്രകാരം കുറക്കാവുന്ന ഇളവുകളും അത് ബോധ്യപ്പെട്ടുത്താനുള്ള രേഖകളും തയ്യാറാക്കി മേലധികാരിക്കു സമര്‍പ്പിക്കുന്ന രേഖയാണ് Income tax statement. ഇതിനു ഒരു നിര്‍ദ്ധിഷ്ട ഫോര്‍മാറ്റ് ഇല്ല എന്നതാണ് ഖേദകരം. അതുകൊണ്ട് തന്നെ പല ദിക്കുകളിലും പല അവതാരങ്ങളായി അവന്‍ ജന്മമെടുക്കും. വരുമാനത്തെ 5 തലക്കെട്ടുകളിലാണ് ഉള്‍പ്പെടുത്തേണ്ടത്.
1.      ശമ്പള വരുമാനം
2.     വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം
3.     കച്ചവടത്തില്‍ നിന്നോ പ്രൊഫഷനല്‍ തൊഴിലില്‍ നിന്നോ ഉള്ള വരുമാനം
4.     മൂലധന വര്‍ധന വരുമാനം
5.     മറ്റു ഉറവിടങ്ങളില്‍നിന്നുള്ള വരുമാനം.
മേല്‍ പറഞ്ഞ വരുമാനങ്ങലെല്ലാം ചേര്‍ത്ത് അതില്‍ നിന്നും അനുവദനീയമായ എല്ലാ കിഴിവുകളും കുറച്ചു ബാക്കി വരുന്ന വരുമാനത്തെ ടാകസബിള്‍ ഇന്‍കം എന്ന് പറയാം. സാങ്കേതികമായി അതിനു ടോട്ടല്‍ ഇന്‍കം എന്നും പേരുണ്ട്. ടോട്ടല്‍ എന്നാല്‍ ഗ്രോസ് അല്ലാ എന്നും മറിച്ച് കിഴിവുകള്‍ക്ക് ശേഷമുള്ളത് എന്നും തിരുത്തി ചിന്തിക്കാതെ നിവര്‍ത്തിയില്ല. ഈ വരുമാനം (Taxable Income) 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത്തവണ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പരിധി കടന്നാല്‍ ചുവടെ കാണുന്ന രീതിയില്‍ നികുതി കണക്കാക്കണം.
2015-16 ലെ വരുമാന നികുതി നിരക്കുകള്‍
Ordinary Citizens
Senior Citizens    (60-79 Age group)
Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - Nil
Upto Rs. 3,00,000 - Nil
Upto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%
3,00,000 To 5,00,000 - 10%
5,00,000 To 10,00,000 - 20%
5,00,000 To 10,00,000-20%
5,00,000 To 10,00,000 - 20%
Above 10,00,000 - 30%
Above 10,00,000 - 30%
Above 10,00,000 - 30%


നികുതി സ്റെറെമെന്റ്റ് ന്റെ ഒരു കരടു രൂപം ചുവടെ കാണിച്ചിരിക്കുന്നു. അവയുടെ വിശദീകരണങ്ങളും താഴെ നല്‍കുന്നുണ്ട്.
Sl No
Particulars
Amount
1
SALARY INCOME
(ശമ്പള രൂപത്തില്‍ എല്ലാ വരുമാനവും അടക്കം)
XXXX
2
LESS ALLOWANCE EXEMPTED
XXXX
3
LESS PROFESSION TAX
XXXX
4
ADD OTHER INCOMES :-
(Income from house property, Profits from business or earnings from Profession,  Capital Gain,  Other source Income.)
XXXX
5
GROSS TOTAL INCOME (1-2-3+4)
XXXX
6
LESS CHAPTER VI A DEDUCTIONS :-
1.      1.5 ലക്ഷം വരെ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളും ചെലവുകളും (80C, 80CCC, 80CCD വകുപ്പില്‍ വരുന്നവ)
2.       1.5 ലക്ഷം രൂപക്ക് മേലെ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളും ചെലവുകളും
XXXX
7
TOTAL INCOME OR TAXABLE INCOME (5-6)
XXXX
8
INCOME TAX (Rebate, Relief, Cess എന്നിവയ്ക്ക് മുന്‍പ്)
XXXX
9
LESS 87-A Rebate (5 ലക്ഷം വരെ ടാക്സബിള്‍ വരുമാനമുള്ളവര്‍ക്ക് മാത്രം)
XXXX
10
Add Education Cess /Surcharge

11
Less 89(1) Relief for Arrears of salary

12
Total Tax due (8-9+10-11)

13
LESS TDS from salary (already deducted), Other income TDS
XXXX
14
LESS ADVANCE TAX PAID (Tax paid directly through bank)
XXXX
15
BALANCE OF TAX DUE (as TDS from February Salary) (12-13-14)
XXXX

1.           SALARY INCOME
ഇതില്‍ അടിസ്ഥാന ശമ്പളവും എല്ലാ DA അടക്കമുള്ള  എല്ലാവിധ അലവന്‍സുകള്‍, ലീവ് സറണ്ടര്‍, ഉത്സവ ബത്ത, ബോണസ്, പണമായി ലഭിച്ചതും PF ല്‍ ഉള്‍പ്പെടുത്തിയതുമായ  വിധ കുടിശ്ശികകള്‍, ജീവനക്കാരന്റെ പേരില്‍ തൊഴില്‍ ദാദാവ്‌ അടച്ച NPS ഗഡുക്കള്‍, മറ്റു Perquisits എന്നിവ ഉള്‍പ്പെടുന്നു.
Medical reimbursement: ഒരു ജീവനക്കാരന് തന്‍റെയോ കുടുംബാങ്ങളുടെയോ പേരിലുള്ള ചികിത്സാ ചിലവ് വന്നതിനു മെഡിക്കല്‍ റീ ഇമ്പെഴ്സ്മെന്റ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഇളവിന് ശേഷമുള്ള തുക Perquisits എന്ന പേരില്‍ സാലറി വരുമാനമായി ഉള്‍പ്പെടുത്തണം. പരമാവധി 15000 രൂപയാണ് ഇളവായി ലഭിക്കുക. ഉദാ: 15700 രൂപയാണ് reimbursement എങ്കില്‍ 700 രൂപ വരുമാനമായി ഉള്‍പ്പെടുത്തണം, 12000 രൂപയാണ് reimbursement എങ്കില്‍ മുഴുവന്‍ തുകയും ഇളവായി ലഭിക്കും.
2.           LESS ALLOWANCE EXEMPTED

ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന ചില അപൂര്‍വ്വം അലവന്‍സുകള്‍ക്ക് വരുമാനനികുതി ഇളവു നല്‍കുന്നുണ്ട്. അവ ചുവടെ :-

ഒന്‍പതു പേജ് അടങ്ങുന്ന വിശദമായ PDF കുറിപ്പ് (HOW TO CALCULATE INCOME TAX) ഡൌണ്‍ലോഡ് ചെയ്യാന്‍ 
CLICK HERE TO DOWNLOAD













V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

16 comments

  1. സര്‍,
    കുറച്ച സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടെ.
    ഞാന്‍ കഴിഞ്ഞ മെയ് മാസം പെന്‍ഷനായി.എനിക്ക് സാലറിക്കാര്‍ക്കുള്ള താങ്കളുടെ ഈസി ടാക്സ് ഉപയോഗിച്ച് സ്റ്റേറ്റമെന്റ് തയ്യാറാക്കാമോ? ഉപയോഗിക്കാമെങ്കില്‍ അതില്‍ ഡിഡിഓ ആയിട്ട് ട്രഷറി ഓഫീസറെയാണൊ കാണിക്കേണ്ടത്? അപ്പോള്‍ അദ്ദേഹത്തിന്റെ ടാനും പാനും മറ്റും നല്കണ്ടെ? സ്റ്റേറ്റമെന്റ് ട്രഷറി ഓഫീസര്‍ക്കാണോ നല്കേണ്ടത്? ടാക്സ് പെന്‍ഷനില്‍ നിന്ന് ട്രഷറിയില്‍ കുറയ്ക്കുമോ? അതോ നമ്മള്‍ ട്രഷറിയില്‍ ചെല്ലാന്‍ അടയ്ക്കണോ?
    ഈസി ടാക്സ് ഉപയോഗിച്ചാല്‍ ബേസിക്കിന്റെ കോളത്തില്‍ കമ്മ്യൂട്ട് ചെയ്ത ശേഷമുള്ള തുക കാണിച്ചാല്‍ മതിയോ? അപ്പോള്‍ അതിന്റെ ഡി എ അല്ലേ വരികയുള്ളു? ഡി എ മുഴുവന്‍ ബേസിക്കിന്റെയും കിട്ടുന്നുണ്ടല്ലോ?
    താങ്കളുടെ വിശദീകരണങ്ങളില്‍ പെന്‍ഷന്‍കാരെക്കൂടി ഉള്‍പ്പെടുത്താമോ?
    (ടാക്സ് കണ്‍സല്‍റ്റന്റിനോട് ചോദിച്ചപ്പോള്‍ വലിയ ഫീസാണ് ആവശ്യപ്പെട്ടത്)

    താങ്കളുടെ അറിവു പങ്കു വെയ്ക്കാമോ?
  2. സര്‍,
    കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ടാക്സ് കണക്കുകൂട്ടാന്‍ ബാബു സാറിന്റെയും അല്‍റഹ്മാന്‍ സാറിന്റെയും സഹായമായിരുന്നു സ്വീകരിച്ചിരുന്നത്.അതുകൊണ്ട് കുറച്ചു സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടെ.(താങ്കള്‍ അറിവു പങ്കു വെയ്ക്കുന്നതില്‍ ഉദാരനാണെന്നറിയാമെന്നതുകൊണ്ടാണ് ധൈര്യമായി ചോദിക്കുന്നത്)(ടാക്സ് കണ്‍സല്‍റ്റന്റിനോട് ചോദിച്ചപ്പോള്‍ വലിയ ഫീസാണ് ആവശ്യപ്പെട്ടത്)
    ഞാന്‍ കഴിഞ്ഞ മെയ് മാസം(2015) പെന്‍ഷനായി.
    എനിക്ക് സാലറിക്കാര്‍ക്കുള്ള താങ്കളുടെ ഈസി ടാക്സ് ഉപയോഗിച്ച് സ്റ്റേറ്റമെന്റ് തയ്യാറാക്കാമോ? ഉപയോഗിക്കാമെങ്കില്‍ അതില്‍ ഡിഡിഓ ആയിട്ട് ട്രഷറി ഓഫീസറെയാണൊ കാണിക്കേണ്ടത്? അപ്പോള്‍ അദ്ദേഹത്തിന്റെ ടാനും പാനും മറ്റും നല്കണ്ടെ? സ്റ്റേറ്റമെന്റ് ട്രഷറി ഓഫീസര്‍ക്കാണോ നല്കേണ്ടത്? ടാക്സ് പെന്‍ഷനില്‍ നിന്ന് ട്രഷറിയില്‍ കുറയ്ക്കുമോ? അതോ നമ്മള്‍ ട്രഷറിയില്‍ ചെല്ലാന്‍ അടയ്ക്കണോ?
    ഈസി ടാക്സ് ഉപയോഗിച്ചാല്‍ ബേസിക്കിന്റെ കോളത്തില്‍ കമ്മ്യൂട്ട് ചെയ്ത ശേഷമുള്ള തുക കാണിച്ചാല്‍ മതിയോ? അപ്പോള്‍ അതിന്റെ ഡി എ അല്ലേ വരികയുള്ളു? ഡി എ മുഴുവന്‍ ബേസിക്കിന്റെയും കിട്ടുന്നുണ്ടല്ലോ?
    താങ്കളുടെ വിശദീകരണങ്ങളില്‍ പെന്‍ഷന്‍കാരെക്കൂടി ഉള്‍പ്പെടുത്ത…
  3. Augustine സര്‍,
    നീണ്ട കത്തിന് നന്ദി. കാര്യങ്ങള്‍ ലളിതമാക്കാന്‍ പോയിന്റായി മറുപടി നല്‍കുന്നു.
    ഈസി ടാക്സ് ഉപയോഗിച്ച് സ്റ്റേറ്റമെന്റ് തയ്യാറാക്കാം.
    ഡിഡിഓ ആയിട്ട് ട്രഷറി ഓഫീസറെ കാണിക്കേണ്ടതാണ്.
    അദ്ദേഹത്തിന്റെ ടാനും പാനും പിതാവിന്റെ പേരും മറ്റും അറിയുമെങ്കില്‍ നല്‍കുക. അവ നിര്‍ബന്ധമല്ല.
    സ്റ്റേറ്റമെന്റ് ട്രഷറി ഓഫീസര്‍ക്കു നല്‍കാം.
    ട്രഷറി ഓഫീസര്‍ ഈ statement നോക്കി ടാക്സ് ഉണ്ടെങ്കില്‍ അത് കുറച്ചു ബാകി ശമ്പളം തരും
    ഗവര്‍മെന്റ് ജീവനക്കാരന്റെ കമ്മ്യൂട്ട് ചെയ്ത പെന്‍ഷന്‍ നികുതി വിമുക്തമാണ്. എങ്കിലും അത് വരുമാനമായി കാണിച്ചു പിന്നീട് കുറച്ചു കാണിക്കുന്ന രീതിയാണ് ശാസ്ത്രീയം. അതിനുള്ള സൗകാര്യം സാധാരണ സോഫ്റ്റ്‌വെയര്‍ കളിലില്ല. എങ്കിലും ചില സൂത്രങ്ങള്‍ ചെയ്തു അത് അവതരിപ്പിക്കാം.
    സാധാരണ 'മാസ പെന്‍ഷന്‍' ശമ്പളം പോലെ തന്നെ പരിഗണിച് നികുതി നല്‍കാം.
    ഡി എ യുടെ പരിഗണനക്ക് ആവശ്യമായ തിരുത്തല്‍ വരുത്താനായി( ഡി എ ഇല്ലാതെ പരിഗണിക്കാനും )സൗകര്യം നമ്മുടെ സോഫ്റ്റ്‌വെയര്‍ ല്‍ ഉണ്ട്.
    കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ചുവടെ കാണുന്ന നമ്പറില്‍ വിളിച്ചാല്‍ മതി
    9947009559
  4. സുധീര്‍ സാര്‍
    കൃഷിയില്‍ നിന്നുള്ള ആദായം ടാക്സില്‍ നിന്ന് മുക്തമല്ലേ? കൃഷിയില്‍ നിന്നുള്ള ആദായമുണ്ടെങ്കില്‍ അതും കണക്കില്‍ കാണിക്കേണ്ടതല്ലേ?
  5. Agricultural income earned by a taxpayer in India is exempt under Section 10(1) of the Income Tax Act, 1961.
    As per section 2(1A), agricultural income generally means (a) Any rent or revenue derived from land which is situated in India and is used for agricultural purposes. (b) Any income derived from such land by agriculture operations including processing of agricultural produce so as to render it fit for the market or sale of such produce. (c) Any income attributable to a farm house subject to satisfaction of certain conditions specified in this regard in section 2(1A). Any income derived from saplings or seedlings grown in a nursery shall be deemed to be agricultural income.
  6. I used the old version updated on 28/12/2015 is there any difference between the new and old
  7. Muhammed sir,
    The new version is designed with more user friendly options
  8. Thanks for sharing this wonderful and informative post. I really liked the post.

    Income Tax Return Online
  9. Babu sir,
    I was getting HRA 700, but I was living in a room rented (Rs.3000/month). my basic pay is 27140. Am I eligible to claim deduction of the HRA (Rs.700 x 12 months = 8400) here?
  10. Sherin sir,
    Extremely sorry for delay in reply. please read the following lines which is already posted in the blog related with the issue
    വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രം. താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏറ്റവും ചെറിയ തുക ഏതാണോ, അത് കുറവ് ചെയ്യാം.
    o യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം വാങ്ങിയ വീട്ടുവാടക ബത്ത
    o അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ കൂടുതലായി നല്‍കിയ വാടക
    o അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക.
    പലപ്പോഴും രണ്ടാമത് പറഞ്ഞ തുക പൂജ്യമായി വരും. ആ സാഹചര്യത്തില്‍ ഇളവൊന്നും ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ വാര്‍ഷീക ശമ്പളത്തിന്റെ (Pay+Da) 10% നുമേല്‍ ഒരാള്‍ വാടക നല്‍കുന്നില്ലെങ്കില്‍ ഈ ഇളവ് ലഭിക്കില്ല.
    To answer your question It needs the value of your monthly salary (basic+da) Suppose your basic pay + da is 35000 (monthly) Its 10% is 3500. In that case the second point (excess of rent paid over 10% of salary is zero) and hence no hra deduction is available
  11. Good Day,

    Are you in any kind of financial difficulties? Your help comes now.
    Are you having sleepless night worrying how to get a Loan?Don't allow
    your dreams to die, or are you looking for whom to trust or having you been scammed by INTERNET fraud stars, or you have been turned down by other financial company contact
    JOYCE MYERS LOAN COMPANY today for
    easy and reliable loan. Please you are to fill out this form showed
    below this email.{{{finance2014911@gmail.com }}}

    BORROWERS APPLICANT FORM
    Full Names:............
    Gender:....................
    Marital status:.........
    Contact Address:...........
    Country:........................
    State:..........................
    Age:...........................
    Monthly Income:..............
    Loan Amount:...................
    Duration of Loan:............
    Date Of Loan Needed:.............
    Weekly Income:....................
    Occupation:.........................
    Purpose for Loan:.................
    Phone Number:....................
    Personal Phone Number:.........
    Fax Number:........…
  12. Thank You for Sharing Helpful informative Article I really liked the postIncome Tax - ITRToday
  13. Sir,
    Please publish the Income tax calculator fore the year 2016-17 as early as possible.
    Thank you.
  14. its already published sir. Pls. click home menu and read the first post of this blog
  15. Great job by the author, can't get better information on filing Income Tax Return Online then these. Thanks for sharing the wonderful information
    Online Tax Return Essex
  16. Good Article!! I am Very Impress this Posting!!
    Thanks for the Post!!

    Income Tax Return in Chandigarh