INCOME TAX RETURN FILING AFTER 2015 AUGUST 31

1 min read

ഇന്‍കം ടാക്സ് റിട്ടേണ്‍ ആഗസ്ത് 31 നു ശേഷം നല്‍കാന്‍ കഴിയുമോ?


2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷം അത് ചെയ്യാന്‍ കഴിയുമോ എന്നത് ലാസ്റ്റ് ബസ്സിനു ശേഷം ബസ്സുണ്ടോ എന്ന് ചോദിക്കുന്നതിനു തുല്യമായി പറഞ്ഞു കളിയാക്കാന്‍ വരട്ടെ. അതിനു കഴിയും. ചില പരിമിതികളുണ്ടെന്ന് മാത്രം. സാദാ സര്‍ക്കാര്‍ ജീവനക്കാരനെ പ്പറ്റിയുള്ളവ മാത്രം പറയുന്നു.

1. ഇങ്ങനെ വൈകി റിട്ടേണ്‍ നല്‍കുന്നതിനെ belated tax return എന്ന് പറയുന്നു. 2014- 15 Financial year (2015-16 Assessment Year) ലെ റിട്ടേണ്‍ 2017 മാര്‍ച്ച് 31 വരെ ഇങ്ങനെ നല്‍കാം. (വകുപ്പ് 139(4))

2. ഇത്തരം റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. (കാലാവധിക്ക് മുന്‍പ് സമര്‍പ്പിക്കുന്ന റിട്ടേണ്‍കള്‍ വേണമെങ്കില്‍ തിരുത്താനാകും.)

3. കാലാവധിക്ക് മുന്‍പ് നികുതി പൂര്‍ണ്ണമായും അടച്ചിട്ടില്ലെങ്കില്‍ അതിനു പലിശ നല്‍കേണ്ടി വരും.

4. ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ 5000 രൂപ വരെയുള്ള പെനാല്‍റ്റി നികുതി ഓഫീസര്‍ ഈടാക്കിയേക്കാം.

എങ്ങിനെ belated tax return നല്‍കാം (ഇ –ഫയലിംഗ്) ഈ പോസ്റ്റിനു (ലേഖനം) താഴെ കാണുന്ന പോസ്റ്റില്‍ (Income tax Return filing 2015) ല്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അതേപടി പിന്തുടരുക. ഒരു വ്യത്യാസം മാത്രം കാണുക



A22
Tax filed under the section
After due date [Section 139(4)] എന്ന്‍ സെലെക്റ്റ് ചെയ്യണം.

ഇനിയെങ്കിലും ഓര്‍ക്കുക, ഒരു ജീവനക്കാരന്‍ തന്റെ 2014-15 സാമ്പത്തീക വര്‍ഷത്തെ വരുമാനം (ഗ്രോസ് ) രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. താങ്കള്‍ റിട്ടേണ്‍ നല്‍കാന്‍ മറന്ന് കാണില്ലെന്ന് വിചാരിക്കട്ടെ, അല്ലെങ്കില്‍ തയ്യാറായിക്കോ, ലാസ്റ്റ് ബസ്സ്‌ പോയെങ്കിലെന്താ അടുത്ത ബസ്സ്‌ വന്നത് കണ്ടില്ലേ...
V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

You may like these posts

  • നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാം ആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അ…
  • Pay revision Arrear – നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാം എന്താണ് 10- E ഫോം ? ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ ക…
  • Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the fi…
  • M K ARJUNAN MASTER - ONLINE MUSIC COMPETITION മലയാളികളുടെ മനസ്സില്‍ വസന്തവും വിരഹവും വിഷാദവും  വിരിയിച്ച മലയാള ചലചിത്ര സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്ററും അരങ്ങൊഴ…
  • C1ick Here to Download document.write(dsdlcounter(dsCounter)); അടിമുടി പരിഷ്കരിച്ച ECTAX- Malayalam-2015 ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ (Tow in one Incom…
  • 2014-15 ജൂലൈ മാസത്തെ  പരിഷ്കരിച്ച budjet നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാസം തോറും നല്‍കേണ്ട നികുതിയില്‍ കാര്യമായ കുറവ് കണ്ടേക്കാം. പുതിയ INCOME TAX TDS ESTIMATOR ഡൌണ്‍ലോഡ് ചെയ…

5 comments

  1. 10 years
    PLEASE DO NOT USE ANY FONT STYLE IN POST
  2. 9 years
    Explain for service tax ? current year rate?
    Free Estimates
  3. 9 years
    I am really very agree with your qualities it is very helpful for look like home. Thanks so much for info and keep it up.
    tax preparation Santa Clarita
  4. 9 years
    Like your Posts.Thanks Keep Posting.
    tax preparation east bay ca
  5. 9 years
    I am not much into reading, but somehow I got to read lots of articles on your blog. Its amazing how interesting it is for me to visit you very often.
    Tax return