Feb 11, 2014

ECTAX 2014 INCOME TAX CALCULATOR (MALAYALAM MENU BASED) (UPDATED ON 24-2-2014)

To download ECTAX 2014-INCOME TAX CALCULATOR (malayalam menu based), CLICK HERE (മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
ശമ്പള വരുമാനത്തില്‍ പെടുന്ന വ്യക്തികളുടെ 2013-14 സാമ്പത്തീക വര്‍ഷത്തിലെ നികുതി കണ്ടെത്തുന്നതിനും INCOME TAX STATEMENT , FORM 16 (B PART) എന്നിവ പ്രിന്‍റ് എടുക്കുന്നതിനും ഈ പ്രോഗ്രാം കൊണ്ട് കഴിഞ്ഞേക്കാം.
In order to calculate Income tax payable amount of a salary class person, for the financial year 2013-14, this excel based programme may be helpful. By using this package it is possible to take printouts of INCOME TAX STATEMENT and FORM 16 (B part).  
ഈ പ്രോഗ്രാമിന്‍റെ മലയാള മെനുവില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. TO DOWNLOAD ECTAX 2014 INCOME TAX CALCULATOR , CLICK HERE Total downloads
Download ചെയ്യാനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ അതിലെ SAVE എന്ന ഓപ്ഷന്‍ തന്നെ തെരഞ്ഞെടുക്കുക. ഒരിക്കലും OPEN THE FILE എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കരുത്. (While clicking the downloading button, downloading window will appear. ALWAYS CHOOSE SAVE OPTION.   PLEASE  DONOT CHOOSE OPEN OPTION)

ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരു സ്ഥാപനത്തിലെ ഒരു കൂട്ടം ജീവനക്കാരുടെ നികുതി Statement ഒരു ജീവനക്കാരന്റെ നേതൃത്വത്തില്‍ ചെയ്യുന്ന സാഹചര്യത്തില്‍, സോഫ്റ്റ്‌വെയര്‍ നോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുള്ള PDF ഫോം ഫോട്ടോകോപ്പി എടുത്ത്  എല്ലാ ജീവനക്കാരും പൂരിപ്പിച്ച് അദ്ദേഹത്തിനു നല്‍കിയാല്‍ അത് ഉപയോഗിച്ചുകൊണ്ട് data entry നടത്തുന്ന പ്രക്രിയ എളുപ്പമാക്കാന്‍ കഴിയും

നികുതി നിരക്കിലും മറ്റും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2014 March ല്‍ അവസാനിക്കുന്ന നടപ്പു വര്‍ഷത്തില്‍ ശ്രദ്ധേയങ്ങളായ മാറ്റങ്ങളുണ്ടോ ?

ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌  നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’  (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ് . ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ  സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍  ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍  2060 രൂപ വരെ  കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.
ശമ്പളവരുമാനം മാത്രം വരുമാനമായിട്ടുള്ളവരുടെ വരുമാന നികുതി സംബന്ധമായ കാര്യങളില്‍ പൊതുവെ കാണാറുള്ള സംശയങള്‍ക്ക് ഉത്തരം ചുവടെ നല്‍കുന്നു:-
 1. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി (Taxable Income or Total Income ) 2ലക്ഷം രൂപ എന്നത് മാറ്റമില്ലാതെ തുടരുന്നു.
 2. Life insurance Premium, PF ,GI, SLI എന്നിവ ഉള്‍പ്പെടുന്ന നിക്ഷേപങള്‍ക്കും മറ്റും മുന്‍ കാലങളില്‍ ലഭ്യമായിരുന്ന കിഴിവ് മാറ്റമില്ലാതെ പരമാവധി ലക്ഷം രൂപയായി തന്നെ തുടരുന്നു.
 3.  രാജീവ് ഗാന്ധി ഈക്ക്വിറ്റി സേവിങ് സ്കീം (RGESS)എന്ന പേരില്‍ ഒരു  നിക്ഷേപ പദ്ധതി നിലവിലുള്ളത് പ്രകാരം ഒരു വ്യക്തിക്ക് നിബന്ധനകള്‍ക്ക് വിധേയമായി 50000 ക വരെ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നുണ്ട്. സാധാരണ ലഭിക്കുന്ന ഒരു ലക്ഷം എന്ന നിക്ഷേപ പരിധിക്കു പുറത്താണ് ഇത് എന്നത് ശ്രദ്ധേയമാണ്. നിഷേപതുകയുടെ പകുതി ഇതുപ്രകാരം വരുമാനത്തില്‍നിന്നും കുറവായി കാണിക്കാന്‍ അവസരം നല്‍കും.
 4. GPAI (Group Personal Accident insurance) എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന 300 രൂപക്ക് ഒരിടത്തും പ്രത്യേക കിഴിവ് അനുവദിക്കുന്നതായി കാണുന്നില്ല.
 5. ശമ്പള കുടിശ്ശിക വാങിയിട്ടുള്ള എല്ലാവര്‍ക്കും ഫോം 10Eസമര്‍പ്പിച്ച് Section 89(1) പ്രകാരമുള്ള Reliefനേടിയെടുക്കാമെന്ന് മോഹിക്കരുത്കഴിഞ്ഞ വര്‍ഷങളില്‍ (അരിയറുമായി ബന്ധപ്പെട്ട വര്‍ഷങള്‍ തുടര്‍ച്ചയായി ടാക്സ് അടച്ചു വരുന്ന വ്യക്തികള്‍ 10 E Form Set തയ്യാറാക്കിയാലും ഇളവു ലഭിക്കുന്ന തുക പൂജ്യമായിരിക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. (എന്നാല്‍ അരിയര്‍ മൂലം ടാക്സ് സ്ലാബ് അടിസ്ഥാന സ്ലാബായ 10% ല്‍ നിന്നും ഉയര്‍ന്ന് 20% ലെക്കു കയറിയിട്ടുണ്ടെങ്കില്‍ മുന്‍ വര്‍ഷങളില്‍ തുടര്‍ച്ചയായി നികുതി അടച്ചു പോരുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും. )
 6. തൊഴില്‍ ദാദാവ് മുഖേന Consolidated Cheque ആയി നല്‍കുന്ന Prime Minister's Relief Fund/ Earth Quake Fund etc. എന്നിവയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്കു ലഭിക്കുന്ന ഇളവിന്റെ (80 G) സമീപനരീതിയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനക്കു (80GGC)സ്വീകരിക്കേണ്ടത്. (വിശദീകരണം പുറകേ)
  ഗുരുതരമായ പ്രത്യേക രോഗങളുള്ളവര്‍ക്കോ അത്തരം  ആശ്രിതര്‍ ഉള്ളവര്‍ക്കോ ലഭിക്കുന്ന  (80DDB) പ്രകാരമുള്ള  ഇളവിന് , മുന്‍കാലങ്ങളില്‍ "DDO ക്ക് അനുവദിക്കാന്‍ പാടില്ല" എന്നുള്ള നിയന്ത്രണം ഇപ്പോള്‍ പരാമര്‍ശിക്കുന്നതായി കാണുന്നില്ല. അതുകൊണ്ടുതന്നെ ഈ സെക്ഷന്‍ പ്രകാരമുള്ള ഇളവ്  DDO മാര്‍ രേഖകള്‍ പരിശോധിച്ച്  ഉറപ്പുവരുത്തി അനുവദിക്കുന്നതില്‍ വിരോധമില്ല.
  (80DDB പ്രകാരമുള്ള ഇളവ് രേഖപ്പെടുത്താവുന്ന വിധത്തില്‍ ECTAX സോഫ്റ്റ്‌വെയര്‍ ല്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.)

സ്ഥാപന മേധാവി അനുവദിക്കാന്‍ പാടില്ലാത്ത ഇളവുകള്‍

Icnome tax നിയമപ്രകാരം അനുവദനീയമായതും എന്നാല്‍ DDO ക്ക് അനുവദിക്കാന്‍ അവകാശമില്ലാത്തതു മായ ചില അടവുകള്‍ ചുവടെ കാണിക്കുന്നു:-
 1. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവന (80GGC)
 2. 80 G പ്രകാരം വ്യക്തികള്‍ നേരിട്ട് നല്‍കുന്ന സംഭാവനകള്‍
 3. മെഡിക്ലെയിം നിക്ഷേപങള്‍ക്ക് പണമായി നല്‍കിയ അടവ് (ചെക്ക്/ DD എന്നീ രീതിയില്‍ നല്‍കിയതിനു നിരോധനമില്ല)
മേല്‍ പറഞ്ഞ അടവുകള്‍ നടത്തിയിട്ടുള്ളവര്‍ അത്തരം ചിലവ് നടത്തിയിട്ടില്ല എന്ന രീതിയില്‍ വരുമാനത്തില്‍ നിന്ന് ആ അടവുകള്‍ കുറക്കാതെ കൂടുതല്‍ ടാക്സ് അടക്കേണ്ടതും അതിനു ശേഷം ജൂലായ് ആഗസ്റ്റ് മാസങളില്‍ ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനു റിട്ടേണ്‍ സമര്‍പ്പിച്ച് ആ ഇളവുകള്‍ റീഫണ്ട് ആയി വാങേണ്ടതുമുണ്ട്.WEBSITE ONLINE STATISTICS

 1. നാളെ താങ്കളുടെ tax calculator പ്രതീക്ഷിക്കുന്നു.താങ്കളുടെ ശ്രമങ്ങള്ക്ക് നന്ദി.RPU 3.8 down load ചെയ്ത് എടുക്കുംപോള് work ചെയ്യുന്നില്ല എന്തുണ്ട് വഴി

  ReplyDelete
 2. നാളെ താങ്കളുടെ tax calculator പ്രതീക്ഷിക്കുന്നു.താങ്കളുടെ ശ്രമങ്ങള്ക്ക് നന്ദി.RPU 3.8 down load ചെയ്ത് എടുക്കുംപോള് work ചെയ്യുന്നില്ല എന്തുണ്ട് വഴി

  January 20, 2014 at 6:47 PM Delete

  ReplyDelete
 3. പ്രിയ സുരേഷ് സാര്‍,
  COMPUTER ലെ ഇന്റര്‍നെറ്റ് SECURITY LEVEL കുറച്ചിടുക
  ബാബു

  ReplyDelete
 4. പ്രിയ അരുണ്‍,
  താങ്കള്‍ക്കു നന്ദി

  ReplyDelete
 5. THANKING U FOR UR EFFORT IN MAKING SUCH A SOFTWARE. NOT MANY PEOPLE WILL DO IT AND SHARE IT.ONCE AGAIN THANKING U FROM THE BOTTOM OF MY HEART.

  ReplyDelete
 6. RAJESH SIR

  THANK YOU FOR THE COMMENT
  BABU

  ReplyDelete
 7. Sir,
  would you help me to download form 16 A and also please give me a steps in malayalam

  ReplyDelete
 8. Dear sir,
  Thamks for sharing. I am in a rental house and want to claim rent rebate.In the 2nd item - Deduction towards rent paid, the software calculates the actual HRA received for 12 months only. Non teaching staff receives one months salary(including HRA) as Surrender salary also which means there will be HRA for 13 months.Hence the surrender salary may also be written alongwith monthly salary so that HRA for 13 months will be calculated for rebate.
  Hope you will make necessary changes
  Regards,
  Nizar

  ReplyDelete
 9. DEAR NIZAR PERUVAD SIR,
  IN OUR EC TAX SOFTWARE, THE FACILITY ALREADY PROVIDED .
  TO THOSE PERSONS WHO LIVING IN RENTAL HOME AND RECEIVES, SURRENDER, OR ARREARS OF SALARY, ADDITIONAL QUESTION WILL ASK IN THE SOFTWARE TO FILL ABOUT SPLIT UP DETAILS OF HRA, PA, DA ETC OF SURRENDER OR ARREAR. THERE YOU HAVE TO SHOW THE SPLIT UP DETAILS.
  THIS FACILITY IS ALREADY AVAILABLE IN FEB 2 VERSION OF THE PROGRAMME. IF YOU ARE STILL IN CONFUSSION, PL. CALL ME. EXPECTING YOUR REPLY
  9947009559

  ReplyDelete
 10. LIJI MOL,
  JUST VISIT incometaxindia.gov.in. there in DOWNLOADS area , you can download the form

  ReplyDelete
 11. statement ഫോമും form16ഉം പ്രിന്‍റ്എടുക്കുമ്പോള്‍ രണ്ടു പേജുകളിലായി വരുന്നു.ഒരു പേജിന്‍റെ രണ്ടു വശത്തായി എടുക്കാന്‍ setting adjust ചെയ്യാന്‍ പട്ടുന്നില്ലലോ?

  ReplyDelete
 12. SREEKANTH SIR,

  statement ഫോമും form16ഉം പ്രിന്‍റ്എടുക്കുമ്പോള്‍ രണ്ടു പേജുകളിലായി വരുന്നത് ഒഴിവാക്കാനായി ഒരു മാര്‍ഗ്ഗമുണ്ട്. പ്രിന്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് പകരം പ്രിന്‍റ് വ്യൂ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്‍റ് വ്യൂ കാണുക. അതിനുശേഷം കീബോര്‍ഡില്‍ CONTROL+P നല്‍കുക. പ്രിന്ററിന്റെ വിന്‍ഡോ വരും. അതില്‍ ഒന്നാം പേജ് മാത്രം സെലക്ട്‌ ചെയ്ത് പ്രിന്‍റ് കൊടുക്കുക, അതിനുശേഷം പേപ്പര്‍ മരിച്ചു വച്ച്, രണ്ടാം പേജ് പ്രിന്‍റ് കൊടുക്കുക.

  ReplyDelete
 13. GPAI യുടെ Rs300 എവിടെ കുറയ്ക്കും

  ReplyDelete
 14. THE CALCULATED TAX AMOUNT IS ROUNDED TO Rs.10, IS IT AUTHENTICATED BY INCOME TAX DEPARTMENT

  ReplyDelete
 15. sreekanth sir,

  No provision is there to get deduction for GPAI 300 under any sections. IT shoulnot be taken as deduction item like pf, gi, sli etc

  ReplyDelete
 16. pradeepkumar sir,

  both taxable income and tax amount should be rounded to 10

  ReplyDelete
 17. statement form പ്രിന്‍റ് ഔട്ട്‌ പരിശോദിച്ചാല്‍ അതില്‍ 17 ആം column (13-14+15) എന്നുകാണുന്നു.പക്ഷെ അത് 13-14+16 ആണ്.അതുപോലെ 19 ആം കോളം17-18 .ഇത് പ്രിന്റിങ്ങില്‍ മാത്രമുള്ള Error ആണ്.

  ReplyDelete
 18. sreekanth sir,
  THANK YOU FOR THE SUPPORT
  BABU

  ReplyDelete
 19. You effort is appreciable. Keep it up

  Asokan Elavani

  asokanelavani@gmail.com

  ReplyDelete
 20. You effort is appreciable. Keep it up

  Asokan Elavani

  asokanelavani@gmail.com

  ReplyDelete
 21. You effort is appreciable. Keep it up

  Asokan Elavani

  asokanelavani@gmail.com

  ReplyDelete
 22. വളരെയധികംനന്ദി ബാബു സര്‍

  ReplyDelete
 23. it statement മാത്രം പ്രിന്റ്‌ എടുത്താല്‍ മതിയോ അതോ പാര്‍ട്ട്‌ ബി യും എടുക്കണോ

  ReplyDelete
 24. arunpk sir,
  ഇന്കോം ടാക്സ് സ്റെറെമെന്റ്റ് ആണ് പ്രിന്‍റ് എടുത്ത് നല്‍കേണ്ടത്.

  ReplyDelete
 25. latest form 16 is different from your software. what to do??

  ReplyDelete
 26. latest form 16 is different from your software. what to do??

  ReplyDelete
 27. venu sir,

  This is the latest form 16. It will contain only part B. If you are in confussion, visit
  incometaxindia.gov.in

  ReplyDelete

Start typing and press Enter to search